fbpx

മടത്തറയിൽ റോഡ് കോൺക്രീറ്റ് കഴിഞ്ഞ ഉടൻ വാഹനം ഇറക്കി നശിപ്പിച്ചതായി പരാതി

മടത്തറ കിണറ്റി മുക്ക് കോളേജ് റോഡ് ആണ് ലക്ഷങ്ങൾ മുടക്കി കോണ്ക്രീറ്റ് ചെയ്ത ഉടൻ വാഹനം ഇറക്കി നശിപ്പിച്ചതായി ആരോപിക്കുന്നത് . മുന്നറിയിപ്പ് ബോർഡുകളും എടുത്തു കളഞ്ഞു കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം. 15 വർഷത്തിന് ശേഷമാണ് റോഡ് റീ കോണ്ക്രീറ്റ് ചെയ്തത് . ആ റോഡ് ആണ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവിന് കുത്തേറ്റു;കുത്തിയത് കുറ്റാരോപിതന്റെ ബന്ധു

വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവിന് കുത്തേറ്റു. കേസിൽ പ്രത്യേക പോക്സോ കോടതി വെറുതെവിട്ട പ്രതി അർജുന്റെ ബന്ധുവാണ് കുട്ടിയത് എന്നാണ് വിവരം. വണ്ടിപ്പെരിയാർ ടൗണിൽവച്ചാണ് കുത്തേറ്റത്. പെൺകുട്ടിയുടെ പിതാവിനെ വണ്ടിപ്പെരിയാർ ഗവൺമെന്റ് ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

തെന്മലയിൽ ഓവർടേക്കിനിടെ അപകടം, ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം തലകീഴായി മറിഞ്ഞു; 4 പേർക്ക് പരിക്ക്

തെന്മല ഉറുകുന്നിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. തമിഴ്നാട് സ്വദേശികളായ നാലു പേർക്കാണ് പരിക്കേറ്റത്. ആരുടേയും നില ഗുരുതരമല്ല.. ദർശനം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ പോയ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഈ വാഹനം തട്ടി മറിയുകയായിരുന്നു എന്നാണ് വിവരം. വാഹനം തലകീഴായി മറിഞ്ഞെങ്കിലും വലിയ അപകടം ഒഴിവായതിന്റെ ആശ്വാസത്തിലാണ് വാഹനത്തിനകത്തുണ്ടായിരുന്ന ശബരിമല തീർത്ഥാടകർ.

Read More

കാട്ടാക്കടയിൽ പിഞ്ചു കുഞ്ഞിനെ അമ്മയുടെ സഹോദരി കിണറ്റിൽ എറിഞ്ഞ് കൊന്നു

കേരളത്തിൽ നിന്നും വീണ്ടും നടുക്കുന്ന അരുംകൊലയുടെ വാർത്ത.തിരുവനന്തപുരം കാട്ടാക്കട കൊണ്ണിയൂരിൽ ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ്കൊലപ്പെടുത്തി. കുഞ്ഞിന്റെ അമ്മയുടെ സഹോദരിയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞുകൊലപ്പെടുത്തിയത്. പ്രതിയായ മഞ്ജുവിനെ വിളപ്പിൻശാല പൊലീസ്കസ്റ്റഡിയിലെടുത്തു. മാനസിക രോഗത്തിന് ചികിത്സയിൽ കഴിയുന്ന ആളാണ്മഞ്ജുവെന്ന് പൊലീസ് പറഞ്ഞു. കൊണ്ണിയൂർ സൈമൺ റോഡിൽ ഇന്ന് രാവിലെയാണ് ദാരുണ സംഭവം നടന്നത്. കുഞ്ഞിന്റെഅമ്മ മാറ്റാവശ്യങ്ങൾക്കായി മാറിയപ്പോഴാണ് മഞ്ജു കുഞ്ഞിനെ കിണറ്റിലെറിഞ്ഞത്.ശ്രീകണ്ഠൻ എന്നയാളുടെ ഒന്നര വയസുള്ള ആൺകുഞ്ഞാണ് കൊല്ലപ്പെട്ടത്. ശ്രീകണ്ഠന്റെ ആദ്യ ഭാര്യയായിരുന്നു മഞ്ജുവെന്ന് പൊലീസ് പറഞ്ഞു. രണ്ടാം പ്രസവത്തോടെ മഞ്ജുവിന് മാനസിക…

Read More

പ്രതികൾക്ക് വിവരങ്ങൾ ചോർത്തി നൽകിയ കടയ്ക്കലിലെ പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തു

തിരുവല്ലം സ്വദേശിനിയായ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെ സഹായിച്ച പോലീസുകാരനെതിരെ നടപടി. തിരുവല്ലം സ്വദേശിനി ഷഹാന ഷാജിയുടെ ആത്മഹത്യാക്കേസിൽ പ്രതികളെ സഹായിച്ചതിന് കടയ്ക്കൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ നവാസിനെ സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. പോലീസുകാരനെതിരേ നടപടി ആവശ്യപ്പെട്ട് ഫോർട്ട് എ സി നേരത്തെ സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. ഷഹാന ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് നൗഫൽ, ഭർതൃമാതാവ് എന്നിവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു….

Read More

കടയ്ക്കലിൽ സമഗ്ര കശുമാവ് കൃഷി വികസന പദ്ധതി അപേക്ഷ സ്വീകരിക്കുന്നു

കടയ്ക്കൽ കേരള സംസ്ഥാന കശുമാവ് വികസന ഏജൻസി കടയ്ക്കൽ, ഫാർമർ പ്രൊഡ്യൂസർ കമ്പനിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സമഗ്ര കശുമാവ് കൃഷി വികസന പദ്ധതി പ്രകാരം കർഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കേരളത്തിൽ കശുമാവ് കൃഷിയുടെ വിസ്തൃതി വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന പദ്ധതിയിൽ കർഷകർക്ക് മൂന്നുവർഷംകൊണ്ട് കായ്ക്കുന്ന അത്യുല്പാദനശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകൾ വിതരണം ചെയ്യുന്നു. കേരള കാർഷിക സർവകലാശാല, ഐ.സി.എ.ആർ എന്നീ സ്ഥാപനങ്ങൾ വികസിപ്പിച്ചെടുത്ത അധികം പടരാത്തതും പൊക്കം വയ്ക്കാത്തതും നിയന്ത്രിച്ചു വളർത്തുന്നതുമായ തൈകളാണ് വിതരണം ചെയ്യുന്നത് 5 സെൻ്റ്…

Read More

കടയ്ക്കലിൽ ആംബുലൻസ് തടഞ്ഞു വച്ചതായി പരാതി

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം കടയ്ക്കൽ ആംബുലൻസ് സ്റ്റാന്റിൽ വാഹനം പാർക്ക് ചെയ്തിരുന്ന വ്യക്തിയോട് വാഹനം എടുത്തു മാറ്റാൻ പറഞ്ഞതുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്. ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് എന്ന് പറഞ്ഞു ആംബുലൻസ് സ്റ്റാന്റിലെ ഡ്രൈവറിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്നും കടയ്ക്കൽ ആംബുലൻസ് ഡ്രൈവർമാർ ആരോപിക്കുന്നത്. കാറിൽ എത്തിയ വ്യക്തി മദ്യലഹരിയിൽ ആയിരുന്നു എന്നും ആംബുലൻസ് ഡ്രൈവർ മാർ പറയുന്നു. കടയ്ക്കൽ അത്യാഹിത വിഭാഗത്തിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് രോഗിയെയും കൊണ്ട് പോകേണ്ട…

Read More

പാലോട്  ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു; ഭർത്താവ് പിടിയിൽ

തെന്നൂർ സൂര്യകാന്തി നാലുസെന്റ് കോളനി പടിഞ്ഞാറ്റിൻകര വീട്ടിൽ രാധാകൃഷ്‌ണനെയാണ് (49) പാലോട് പൊലീസ് അറസ്റ്റുചെയ്‌തത്. ഭാര്യ ഉഷയോടുള്ള സംശയവും ആക്‌സിഡന്റ് ക്ലെയിം ലഭിക്കാൻ ഒപ്പിട്ട് നൽകാത്തതിലുള്ള വൈരാഗ്യവുമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഹോം നഴ്സായി ജോലി ചെയ്യുന്ന ഉഷയുമായി (47) ഇയാൾ കുറച്ചുകാലമായി പിണക്കത്തിലായിരുന്നു. സൂര്യകാന്തിയിലുള്ള കടയിൽ ഭാര്യ സാധനം വാങ്ങാനെത്തിയപ്പോഴായിരുന്നു സംഭവം. മുഖത്ത് ആസിഡ് ഒഴിച്ചതിന് പിന്നാലെ മുതുകത്ത് കത്തികൊണ്ട് കുത്തിയശേഷം ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരാണ് ഇയാളെ തടഞ്ഞുവച്ച് പൊലീസിന് കൈമാറിയത്….

Read More

വീട്ടിൽ വെള്ളി മൂങ്ങയെ വളർത്തി ; കുമ്മിൾ സ്വദേശി പോലീസ് പിടിയിൽ

വീട്ടിൽ കൂട്ടിൽ വളർത്തി വന്ന വെള്ളിമൂങ്ങയുമായി യുവാവ് കടയ്ക്കൽ പോലീസിന്റെ പിടിയിൽ… കടയ്ക്കൽ കുമ്മിൾ ഇയ്യക്കോട് സ്വദേശി 49 വയസ്സുള്ള നവാസ് ആണ് പിടിയിലായത്. പ്രതിയെ വനം വകുപ്പിന് കൈമാറും വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181 1

Read More

നിലമേലിൽ ഓട്ടോറിക്ഷയും കെ എസ് ആർ റ്റി സി ബസും കൂട്ടിയിടിച്ച് അപകടം

നിലമേലിൽ ഓട്ടോറിക്ഷയും കെ എസ് ആർ റ്റി സി ബസും കൂട്ടി ഇടിച്ച് അപകടം . ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. ആയൂർ സ്വദേശിക്കാണ് അപകടത്തിൽ പരിക്കേറ്റത് എന്നാണ് അറിയാൻ കഴിയുന്ന വിവരം . കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും പരിക്കേറ്റവരെ മാറ്റി വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More