fbpx

ചിതറ ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ പഞ്ചായത്ത്‌ ടൌൺ ഹാളിൽ വെച്ച് സംഘടിപ്പിച്ചു

ചിതറ ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ ജനുവരി 8 രാവിലെ 10 മണിക്ക് പഞ്ചായത്ത്‌ ടൌൺ ഹാളിൽ വെച്ച് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി R M രജിതയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. M S മുരളി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സണൽ ശ്രീമതി. N S ഷീന സ്വാഗതം ആശംസിച്ചു. തുടർന്ന് പഞ്ചായത്ത്‌ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. മടത്തറ അനിൽ…

Read More

എറണാകുളത്ത് യുട്യൂബ് വ്ലോഗറായ യുവതി കഞ്ചാവുമായി പിടിയിൽ

എംഡിഎംഎയും കഞ്ചാവുമായി യൂട്യൂബ് വ്ലോഗറായ യുവതി എക്സൈസ് പിടിയിൽ. കുന്നത്തുനാട് കാവുംപുറം വയനത്തറ വീട്ടിൽ സ്വാതി കൃഷ്ണ (28) ആണ് അറസ്റ്റിലായത്. കോളജ് വിദ്യാർഥികൾക്കിടയിൽ ഉൾപ്പെടെ സിന്തറ്റിക് ലഹരിമരുന്ന് എത്തിച്ച് വിൽപന നടത്തുന്നതാണ് സ്വാതി കൃഷ്ണയുടെ മെയിൻ പരിപാടി. യുവതിയിൽനിന്ന് 2.781 ഗ്രാം എംഡിഎംഎ, 20 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. ഏറെ നാളായി സ്വാതി കൃഷ്ണ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ആയൂർ ഇളമാട് സ്വദേശി തൂങ്ങി മരിച്ച നിലയിൽ

കാപ്പ കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങി 2 മാസം കഴിഞ്ഞാണ് യുവാവ്‌ ആത്മഹത്യ ചെയ്തത്. ഇളമാട് അമ്പലം മുക്കിൽ വീടിനുള്ളിലാണ് തൂങ്ങിമരിച്ചത് .ഇളമാട് അമ്പലമുക്ക് സ്വദേശി 27 വയസ്സുള്ള ശരത്താണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ചടയമംഗലം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുന്നതിന് വേണ്ടി മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഭാര്യയും ഒരു കുട്ടിയുമുണ്ട് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181 1

Read More

മടത്തറ അരിപ്പലിൽ കാർ മരത്തിലിടിച്ച് അപകടം

തമിഴ്നാട്ടിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത് . തിരുവനന്തപുരം സ്വദേശികളായ അൽത്താഫ് (33) കണ്ണൻ (44) ഇർഹാൻ (1) ആതിര (25)എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. കാർ നിയന്ത്രണം വിട്ട് അരിപ്പ അമ്മയമ്പലത്തിന് സമീപത്തുള്ള മരത്തിൽ ഇടിക്കുകയായിരുന്നു. കാറിന്റെ മുൻവശം പൂർണമായും തകർന്നു. അപകടത്തിൽ പെട്ടവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കിളിമാനൂരിൽ യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ.കിളിമാനൂർ, എള്ളുവിള, കീഴ്മണ്ണടി, കുന്നുവിള വീട്ടിൽ കിച്ചു എന്ന് വിളിക്കുന്ന അനന്ദു (23)വിനെയാണ് കിളിമാനൂർ പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ഡിസംബർ 30 ന് പുലർച്ചെ ഒരു മണിക്ക് കീഴ്മണ്ണടി ആറിന് സമീപം വച്ചായിരുന്നു സംഭവം. എള്ളുവിള ഒലിപ്പിൽ താമസിക്കുന്ന ജയകുമാറും സുഹൃത്തും പ്രതിയും പ്രതിയുടെ സുഹൃത്തുക്കളും ഒരുമിച്ചിരുന്ന് മദ്യപിച്ചശേഷം വഴക്കിട്ടു. തുടർന്ന് ജയകുമാറിന്റെ സുഹൃത്തിനെ പ്രതിയും പ്രതിയുടെ സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചു. സുഹൃത്തിനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ പ്രതി…

Read More

കാട്ടാക്കടയിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

കാട്ടാക്കടയിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി . കാട്ടാക്കട കുറവൻകോണത്ത് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. പൂവച്ചൽ സ്വദേശികളായ ദമ്ബതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ട് . കാട്ടാക്കട പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീടിന് നടുവിലെ മുറിയിലാണ് കുട്ടി ഉറങ്ങാൻ കിടന്നത്. രാത്രി മറ്റാരോ വീട്ടിലുള്ളതായി മുത്തശ്ശിക്ക് തോന്നിയിരുന്നു. എന്നാൽ കുട്ടിയുടെ പിതാവ് ആണെന്നാണ് കരുതിയത്. പുലർച്ചെയോടെ പെൺകുട്ടി തുടർച്ചയായി മുത്തശ്ശീ എന്ന് വിളിക്കുന്നത് കേട്ട് ഉണർന്നപ്പോഴാണ് അജ്ഞാതനെ ശ്രദ്ധയിൽപെട്ടത്. മുത്തശ്ശി ഉടൻ കൈയിൽ…

Read More

IPTA സ്നേഹ സന്ദേശ കലാ സായാഹ്നവും, സാംസ്‌കാരിക സദസ്സും കടയ്ക്കലിൽ

ഇന്ത്യൻ പീപ്പിൾസ് തീയേറ്റർ അസോസിയേഷൻ കടയ്ക്കൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹ സന്ദേശ കലാ സായാഹ്നവും, സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു. “സ്നേഹത്തിന്റെ ക്യാൻവാസ് “, “സ്നേഹ സന്ദേശ മാജിക് ഷോ”, നാടൻ പാട്ട്, നൃത്ത സന്ധ്യ എന്നീ പരിപാടികളാണ് അരങ്ങേറിയത്. 2024 ജനുവരി 6 ന് വൈകുന്നേരം 4 മണിമുതൽ കടയ്ക്കൽ വിപ്ലവ സ്മാരകത്തിലും, കുട്ടികളുടെ പാർക്കിലുമായാണ് പരിപാടികൾ നടന്നത്. 4 മണിയ്ക്ക് പ്രാദേശിക ആർട്ടീസ്റ്റുകൾ പങ്കെടുത്തുകൊണ്ട് സമൂഹ ചിത്രരചന “സ്നേഹത്തിന്റെ ക്യാൻവാസ്” കടയ്ക്കലിലെ പ്രശസ്ത ആർട്ടിസ്റ്റ്…

Read More

ചിതറ മതിരയിൽ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമം

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം. മതിര ശിവ ക്ഷേത്രത്തിനടുത്താണ് ആക്രമണം ഉണ്ടായത്.സുഗണവിലാസത്തിൽ അക്ഷയ് (23) നേയും ശ്രീക്കുട്ടനുമാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം മാരക ആയുധങ്ങളുമായി മർദിച്ചത് . ബൈക്കിന്റെ സ്റ്റമ്പ് ഉൾപ്പെടെ ഉപയോഗിച്ചയിരുന്നു മർദനം . മുഖം മൂടി ധരിച്ചെത്തിയ ആളുകളെ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തലയ്ക്ക് ഗുരുതരമായി അക്ഷയ്ക്ക് പരിക്കേറ്റു . ഉടൻ കടയ്ക്കൽ ഗവർമെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ചിതറ പോലീസ് അന്വേഷണം ആരംഭിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക…

Read More

വർക്കലയിൽ യുവതിയെ സംഘം ചേർന്ന് പീഡിപ്പിച്ചു

വർക്കലയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. പീഡിപ്പിക്കപ്പെട്ട തമിഴ്നാട്ടുകാരിയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സുഹൃത്തും കൂട്ടാളികളും ചേർന്ന് ജനുവരി മൂന്നിനാണ് യുവതിയെ പീഡിപ്പിച്ചത്. സംഭവത്തിൽ സുഹൃത്തടക്കം രണ്ട് പേർ അറസ്റ്റിലായി. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചിതറ മുള്ളിക്കാട് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

ചിതറ മുള്ളിക്കാട് രാത്രി എട്ട് മണിയോടെയാണ് അപകടം ഉണ്ടായത് . ചിതറ ഭാഗത്ത് നിന്ന് വന്ന ബൈക്കും മടത്തറ ഭാഗത്ത് നിന്ന് വന്ന ഓട്ടോറിക്ഷയുമാണ് മുള്ളിക്കാട് ജംങ്ഷന് സമീപം കൂട്ടി ഇടിച്ചത് . ബൈക്ക് യാത്ര കാർക്ക് പരിക്കേറ്റു .പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ല എന്നാണ് അറിയാൻ കഴിയുന്നത് . വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More