Headlines

75 വയസ്സ് പ്രായമുള്ള വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച ചിതറ മാങ്കോട് സ്വദേശി പോലീസ് പിടിയിൽ

ചിതറയിൽ 70 -ൽ  കൂടുതൽ പ്രായമുള്ള വയോധികയെ  പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ്  പിടിയിൽമാങ്കോട്  സൈഡ്‌വാൾ  ഊറ്റുകുഴിയിൽ  പി എസ്  ഭവനിൽ  രതീഷാണ്  പിടിയിലായത്,കഴിഞ്ഞ ഒൻപതാം തീയതിയാണ്  സംഭവം നടക്കുന്നത് ഒൻപതാം തീയതി സൈഡ്‌വാൾ ഊറ്റുകുഴിയിൽ   കുളിക്കടവിൽ  കുളിക്കുകയായിരുന്ന  വൃദ്ധയെ  പിൻവശത്തുകൂടി  എത്തികടന്ന് പിടിക്കുകയായിരുന്നു,  വൃദ്ധയുടെ നിലവിളി കേട്ട് പ്രദേശവാസികൾ  ഓടി എത്തി.  അപ്പോഴേക്കും  പ്രതി   രക്ഷപ്പെട്ടിരുന്നു.തുടർന്ന്  വൃദ്ധയുടെ മൊഴി രേഖപ്പെടുത്തി   ചിതറ പോലീസ് കേസ് എടുത്തു. 75 വയസ്സ് പ്രായമുള്ള വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച ചിതറ മാങ്കോട്…

Read More

കടയ്ക്കൽ നവരാത്രി ആഘോഷസമിതിയുടെ ആഭിമുഖ്യത്തിൽ കടക്കൽ ശ്രീ മഹാശിവക്ഷേത്രത്തിലെ 21-മത് നവരാത്രി ആഘോഷ കമ്മിറ്റി രൂപീകരിച്ചു

കടയ്ക്കൽ നവരാത്രി ആഘോഷസമിതിയുടെ ആഭിമുഖ്യത്തിൽ കടക്കൽ ശ്രീ മഹാശിവക്ഷേത്രത്തിലെ 21-മത് നവരാത്രി ആഘോഷ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികൾബി രാജൻ പ്രസിഡന്റ്, എസ് അനിൽകുമാർ വൈസ് പ്രസിഡന്റ്, ആർ സുരേന്ദ്രൻ പിള്ള സെക്രട്ടറി, പി മോഹനൻ ജോയിന്റ് സെക്രട്ടറി, എം സുഭാഷ് ട്രഷറർ, വി അനിൽകുമാർ, എൻ മുരളീധരൻ പിള്ള എന്നിവരെ രക്ഷാധികാരികളായും  25 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു. നവരാത്രി ആഘോഷ ഉദ്ഘാടനം ഒക്ടോബർ 15 ഞായറാഴ്ച വൈകുന്നേരം 6 30ന് ബഹു എം പി ശ്രീ…

Read More

സഹോദരനും ബന്ധുവും ചേർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു

മലപ്പുറം ജില്ലയിൽ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനി ഗർഭിണിയായി.പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത് സ്വന്തം സഹോദരനും 24 വയസുകാരനായ ബന്ധുവും ചേർന്നാണെന്ന് പൊലീസ് പറയുന്നു. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെണ്‍കുട്ടിക്ക്  14 വയസ്സ് മാത്രമാണ് പ്രായം. ചൈൽഡ് ലൈൻ മുഖേനയാണ് പൊലീസിന് സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്.  തുടര്‍ന്ന് പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി, പ്രതികളെ അറസ്റ്റ് ചെയ്തു. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. പെണ്‍കുട്ടി അഞ്ചുമാസം ഗർഭിണിയാണ്. പെൺകുട്ടിയെ ചൈൽഡ് ലൈനിന്റെ സുരക്ഷിത…

Read More

ചിതറ ചല്ലിമുക്കിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം ചിതറ ചല്ലിമുക്ക് സൊസൈറ്റി മുക്കിൽ 21 വയസ്സുകാരനായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സൊസൈറ്റിമുക്ക് സ്വദേശി ആദർശ് (21) ആണ് മരിച്ചത്. വീടിനുളളിൽ അടുക്കളയോട് ചേര്‍ന്നുളള മുറിയിലാണ് മൃതദേഹം കണ്ടത്. അച്ഛനും അമ്മയും സഹോദരനും പൊലീസ് കസ്റ്റഡിയിൽ. കൊലപാതകമെന്ന്  പ്രാഥമിക നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് അച്ഛനെയും അമ്മയെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ആദർശ് ഇന്നലെ അടുത്ത വീട്ടിലെത്തി മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. വീട്ടുകാരാണ് ആദർശിനെ തിരിച്ച് വീട്ടിലെത്തിച്ചത്. വീട്ടുകാരോടും ആദർശ്…

Read More

കേരളത്തില്‍ ഒരു പുതിയ വിദ്യാഭ്യാസ പരിഷ്‌കാരം എന്റെ സ്‌കൂളില്‍ നിന്നും തുടങ്ങുകയാണെന്ന് നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍.

“ഗണേഷ് കുമാർ പറയുന്ന വാക്കുകളിലേക്ക്”ഞാന്‍ മാനേജറായ കൊട്ടാരക്കര,വാളകം രാമവിലാസം സ്‌കൂളില്‍ യുകെജി-എല്‍കെജി മുതല്‍ 4ാം ക്ലാസുവരെ ഹോംവര്‍ക്കുകളോ പുസ്തകം വീട്ടില്‍ കൊടുത്തയക്കുകയോ ഇല്ല എന്ന തീരുമാനം എടുത്തുവെന്ന് ഗണേഷ് കുമാര്‍. നാലാം ക്ലാസ് വരെയുള്ള കുഞ്ഞുങ്ങള്‍ വീട്ടില്‍ വന്നാല്‍ കളിക്കണം, ടിവി കാണണം, അച്ഛന്റെയും അമ്മയുടെയും നെഞ്ചോട് ചേര്‍ന്ന് കെട്ടിപ്പിടിച്ച് സന്തോഷത്തോടെ ഉറങ്ങണം, രാവിലെ സ്‌കൂളില്‍ വരണം എന്നും ഗണേഷ് കുമാര്‍ പറയുന്നു. സ്‌കൂളില്‍ പഠിപ്പിക്കും, ഹോം വര്‍ക്ക് ഇല്ല, പുസ്തകം വീട്ടില്‍ കൊടുത്ത് വിടുന്നത് അവസാനിപ്പിക്കണം….

Read More

കൊട്ടാരക്കര കലയപുരം ജങ്ഷനിൽ വാഹപകടം വീട്ടമ്മ മരണപ്പെട്ടു

കൊട്ടാരക്കര : കൊട്ടാരക്കര കലയപുരം ജങ്ഷനിൽ വാഹനാപകടത്തിൽ വീട്ടമ്മ മരണപ്പെട്ടു. ഇന്ന് രാവിലെ കുളക്കട വൈകുണ്ഠപുരം ക്ഷേത്രത്തിൽ ബലിതർപ്പണം നടത്താൻ പോയ വീട്ടമ്മയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഇഞ്ചക്കാട് സ്വദേശി ഉഷ (50) ആണ് മരിച്ചത്. മകനുമായി പുലർച്ചെ ബലിയിടാൻ പോകവേ ഇവരുടെ ബൈക്കിന് പുറകിൽ മറ്റൊരു കാർ വന്ന് ഇടിക്കുകയായിരുന്നു .

Read More

കടയ്ക്കൽ, കാറ്റാടിമൂട് പ്രദേശങ്ങളിൽ എക്സൈസ് നടത്തിയ റെയ്ഡിൽ ഒരാൾ പിടിയിൽ.

ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ഷാനവാസ് എ .എൻ ന്റെ നേതൃത്വത്തിൽ കടയ്ക്കൽ കാറ്റാടിമൂട് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ മുൻ അബ്കാരി കേസിലെ പ്രതിയായ  കടയ്ക്കൽ  കാറ്റാടിമൂട് ചരുവിള പുത്തൻവീട്ടിൽ പാച്ചൻ മകൻ ഡിങ്കൻ എന്ന് വിളിക്കുന്ന 55 വയസുള്ള രാജു എന്നയാളെ 6.5 ലിറ്റർ ചാരായം കൈവശംവച്ചതിന് അറസ്റ്റ് ചെയ്തു.     കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

നിർമ്മിതബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ച്
പണം തട്ടിയ സംഭവം ; നഷ്ടപ്പെട്ട പണം തിരിച്ചു പിടിച്ചു സൈബർ ഓപ്പറേഷൻ വിഭാഗം

നിര്‍മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിൽ പരാതിക്കാരന് നഷ്ടപ്പെട്ട 40000 രൂപ കേരള പോലീസ് സൈബർ വിഭാഗം തിരിച്ചു പിടിച്ചു. കേരളത്തിൽ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ തട്ടിപ്പിന്റെ അന്വേഷണത്തിലാണ് സൈബർ ഓപ്പറേഷൻ വിഭാഗത്തിന്റെ നേട്ടം.കോഴിക്കോട് സ്വദേശി രാധാകൃഷ്‌ണനെ വാട്‌സാപ്പ് വീഡിയോ കോളിലൂടെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ചാണ്  40000 രൂപ തട്ടിയെടുത്തത്. ആന്ധ്രാപ്രദേശിൽ ഒപ്പം ജോലി ചെയ്തിരുന്ന ആളുമായി സാദൃശ്യമുള്ള രൂപമാണ് വീഡിയോകോളിൽ കണ്ടത്. മാത്രമല്ല പരിചയമുള്ള ആളുകളുടെ പേരുകൾ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു….

Read More

AI യുടെ സ്വാധീനം – ചലച്ചിത്രമേഖലയിൽ സംഭവിക്കാൻ സാധ്യതയുള്ള മാറ്റങ്ങൾ

AI(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) അമിതമായി ചലച്ചിത്രമേഖലയിൽ ഇടപെട്ടു തുടങ്ങിയിരിക്കുന്നു എന്ന ആരോപണമുയർത്തി തിരക്കഥാകൃത്തുക്കൾ തുടങ്ങി വെച്ച സമരത്തിൽ ഇപ്പോൾ അഭിനേതാക്കളും പങ്കു ചേർന്ന സ്ഥിതിക്ക് ഹോളിവുഡ് സ്തംഭിക്കും എന്ന കാര്യം ഉറപ്പാണ്.തിരക്കഥാരൂപീകരണത്തിൽ AI യുടെ സ്വാധീനം വർധിക്കുമ്പോൾ തങ്ങളുടെ തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്ക തിരക്കഥാകൃത്തുക്കൾക്ക് ഉണ്ടാകുമ്പോൾ അഭിനേതാക്കളുടെ ആശങ്ക തങ്ങളുടെ രൂപവും ശബ്ദവും AI യിലൂടെ കൃത്രിമമായി സൃഷ്ടിക്കപ്പെടുമോ എന്നതും, AI വഴി കൃത്രിമമായി തന്നെ സൃഷ്ടിക്കപ്പെടാൻ സാധ്യതയുള്ള പുതിയ അഭിനേതാക്കളുടെ കടന്നുവരവിനെ പറ്റി ചിന്തിച്ചുമാണ്. ആദ്യത്തെ സാധ്യതയിൽ…

Read More

വർക്കലയിൽ വീട്ടമ്മയെ ബന്ധുക്കൾ വെട്ടി കൊന്നു

വർക്കലയിൽ വീട്ടമ്മയെ വെട്ടിക്കൊന്നു. വർക്കല സ്വദേശി ലീനമണി(56) എന്ന വീട്ടമ്മയാണ് ക്രൂരമായി വെട്ടേറ്റ് മരിച്ചത്. കുടംബവഴക്കിനെ തുടർന്നാണ് കൊലപാതകം. ഭർത്താവിന്റെ സഹോദരങ്ങൾ വായിൽ തുണിതിരുകിയ ശേഷം വെട്ടുകുയായിരുന്നു എന്ന് ലീന മണിയുടെ ബന്ധുകൾ ആരോപിച്ചു.വസ്തുതർക്കത്തെ തുടർന്നായിരുന്നു ആക്രമണം. പ്രതികൾക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചതായി പോലീസ് പറഞ്ഞു പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More
error: Content is protected !!