പാങ്ങോട് 14-കാരിയെ വായിൽ തുണി തിരുകി പീഡിപ്പിച്ച 24-കാരനായ ചിറ്റപ്പന് 13 വർഷം തടവും പിഴയും വിധിച്ച് കോടതി
14 -കാരിയെ രണ്ട് തവണ പീഡിപ്പിച്ച കേസിൽ പ്രതിയായ ചിറ്റപ്പന് 13 വർഷം കഠിന തടവും നാൽപ്പത്തി അയ്യായിരം രൂപ പിഴയും. ശിക്ഷ വിധിച്ചത് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ്. പാങ്ങോട് സ്വദേശിയും പെൺകുട്ടിയുടെ ചിറ്റപ്പനുമായ 24 -കാരനെയാണ് ജഡ്ജി ആർ രേഖ ശിക്ഷിച്ചത്.പിഴ തുക അടയ്ക്കാത്ത പക്ഷം ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം. 2017 -ൽ കുട്ടി അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ പീഡിപ്പിക്കാൻ ഉള്ള ഉദ്ദേശത്തിൽ കുട്ടിയുടെ കൈയ്യിൽ പിടിച്ച് വലിച്ച് മുറിയിലേയ്ക്ക് കൊണ്ടു…


