Headlines

മുഹമ്മദ് മുഹസിൻ എംഎൽഎ സിപിഐ ജില്ലാ കമ്മിറ്റിയിൽ നിന്നും രാജിവച്ചു

പാലക്കാട് ജില്ലയിൽ നിന്നുള്ള സിപിഐയുടെ ഏക എം എൽഎ മുഹമ്മദ് മുഹസിൻ പാർട്ടി ജില്ലാ കമ്മിറ്റിയിൽ നിന്നും രാജിവച്ചു. രാജിക്കത്ത് പാർട്ടി സംസ്ഥാന സെന്ററിനും ജില്ലാ സെക്രട്ടറിക്കും മെയിൽ ചെയ്തു. ദേശീയ നേതൃത്വത്തിന് രാജിക്കത്ത് നാളെ മെയിൽ ചെയ്യുമെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി ചാമുണ്ണിയുടെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ മുഹസിൻ ഉൾപ്പെടെയുള്ള പട്ടാമ്പി മണ്ഡലത്തിലെ ജില്ലാ കമ്മിറ്റി അംഗങ്ങളെ നടപടിയെടുക്കാൻ തീരുമാനിച്ചിരുന്നു. . ജില്ലാ സെക്രട്ടറിയുടെ ഏകപക്ഷീയമായ നടപടിയിൽ…

Read More

അറിയിപ്പ് (കാണ്മാനില്ല)

തിരുവനന്തപുരം പാലോട് പെരിങ്ങമ്മല ദൈവപ്പുര സ്വദേശിയായ അൽഅമീനെയാണ് ഇന്ന് ഉച്ചമുതൽ കാണാതായത്. പ്ലസ് ടു വിദ്യാർത്ഥിയായ അൽ അമീൻ പാലോട്ടുള്ള ട്യൂഷൻ സെൻററിൽ പഠനത്തിനായി രാവിലെ വിട്ടി പോയതാണ്. അതിനുശേഷം കുട്ടി തിരികെ വീട്ടിൽ എത്തിയിട്ടില്ല. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി താഴെ കാണുന്ന നമ്പറിലോ പാലോട് പോലീസ് സ്റ്റേഷനിലോ അറിയിക്കുക. 7510 535369,8943941733. പാലോട് പോലീസ്:SHO: 9497987023 പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

മുഹമ്മദ് മുഹസിൻ എംഎൽഎക്കെതിരെ നടപടി; പാലക്കാട് സിപിഐയിൽ കൂട്ടരാജി

പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള പാർട്ടി നടപടിയിൽ പ്രതിഷേധിച്ച് പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളും രാജിവച്ചു. കഴിഞ്ഞ ദിവസം സിപിഐ ജില്ലാ എക്സിക്യൂട്ടീവിൽ നിന്ന് എംഎൽഎ മുഹമ്മദ് മുഹ്സിനെ ജില്ലാ കമ്മിറ്റിയിലേക്കും, പട്ടാമ്പി സിപിഐ മണ്ഡലം സെക്രട്ടറി സുഭാഷ്, ജില്ലാ കമ്മിറ്റി അംഗം കോടിയിൽ രാമകൃഷ്ണൻ എന്നിവരെ ബ്രാഞ്ചിലേക്കും തരംതാഴ്ത്തിയതിനെതിരെ വൻ പ്രതിഷേധമാണ് പട്ടാമ്പിയിലെ പാർട്ടി അണികളിൽ ഉണ്ടായത്. പാർട്ടി മുൻ ജില്ലാ സെക്രട്ടറി ടി സിദ്ധാർത്ഥൻ, ജില്ലാ എക്സികൂട്ടീവ് അംഗം കെ ആർ…

Read More

PT പീരിയഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കാൻ പാടില്ലെന്ന് സർക്കാർ

ഫിസിക്കൽ ട്രെയിനിങ് പീരിയഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കാൻ പാടില്ലെന്ന് സർക്കാർ. പിടി പീരിയഡുകളിൽ മറ്റ്വിഷയങ്ങൾ പഠിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് കുട്ടികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിന് തുല്യമാണെന്നും കാട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. ബാലാവകാശ കമ്മിഷനിൽ പരാതി ലഭിച്ചതോടെയാണ് ഉത്തരവിറക്കിയത്. ‘സംസ്ഥാനത്തെ മൂന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിൽ കലാ-കായിക വിനോദങ്ങൾക്കുള്ള പീരിയഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കുട്ടികളുടെ ഭാഗത്തു നിന്നും ഈ പരാതി കേൾക്കാൻ ഇടയായെന്നും ഇത് തീർത്തും അവരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിന് തുല്യമാണെന്നും കേരള…

Read More

ആറ് വയസുകാരനെ തലയ്ക്കടിച്ചുകൊന്ന് സഹോദരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് വധശിക്ഷ

ഇടുക്കി ആനച്ചാലില്‍ ആറു വയസ്സുകാരനെ തലക്കടിച്ച് കൊന്ന് സഹോദരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് വധശിക്ഷ. ഇടുക്കി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. നാല് കുറ്റങ്ങള്‍ക്ക് മരണം വരെ തടവുശിക്ഷയും കോടതി വിധിച്ചു. ആകെ 92 വര്‍ഷമാണ് ശിക്ഷാകാലാവധി. നാലു ലക്ഷത്തിൽ അധികം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. അമ്മയെയും മുത്തശ്ശിയെയും തലക്കടിച്ച് വീഴ്ത്തുകയും ആറു വയസ്സുകാരനെ കൊലപ്പെടുത്തുകയും ചെയ്ത ശേഷമായിരുന്നു സഹോദരിയെ ബലാത്സംഗം ചെയ്തത്. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് ഇന്ന്…

Read More

നിലമേൽ മടത്തറ മെയിൻ റോഡിൽ കാഞ്ഞിരത്തും മൂട് ജംഗ്ഷനിൽ 25 മീറ്ററോളം ടാർ ഇളകി മാറി.

നിലമേൽ മടത്തറ മെയിൻ റോഡിൽ കാഞ്ഞിരത്തും മൂട് ജംഗ്ഷനിൽ 25 മീറ്ററോളം ടാർ ഇളകി മാറി ഗതാഗതം ഭാഗികമായി തടസപ്പെട്ടു. വാട്ടർ അതോറിറ്റിയുടെ 30 വർഷത്തോളം പഴക്കമുള്ള റോഡിന് കുറുകെ ഇട്ടിരുന്ന എ സി പൈപ്പ് പൊട്ടിയത് കാരണമാണ് Pwd റോഡിലെ ടാർ ഇളകി മാറിയത്. എ സി പൈപ്പ് പൊട്ടി 25 മീറ്ററോളം നീളത്തിൽ ടാറിനടിയിലെ മണ്ണ് ഒലിച്ചു പോയത് കാരണമാണ് റോഡ് ഭാഗീകമായി തകർന്നത്. നിലവിൽ ടാർ മാത്രമാണ് ഉള്ളത് . അടിയിലെ മണ്ണ്…

Read More

ഒരു യുഗം അവസാനിക്കുന്നു ; അനന്തപുരി എഫ്.എം ചാനലിന്റെ പ്രക്ഷേപണം പ്രസാർഭാരതി അവസാനിപ്പിച്ചു.

ഇഷ്ട ചലച്ചിത്രഗാനങ്ങളും അറിയിപ്പുകളുമൊക്കെയായി ശ്രോതാക്കളുടെ മനസ്സിൽ ഇടംപിടിച്ച ആകാശവാണി അനന്തപുരി എഫ്.എം ചാനലിന്റെ പ്രക്ഷേപണം പ്രസാർഭാരതി അവസാനിപ്പിച്ചു. പ്രതിഷേധം ഭയന്ന് അതീവ രഹസ്യമായിട്ടായിരുന്നു നീക്കം. തിരുവനന്തപുരം നിലയത്തിലെ ഉദ്യോഗസ്ഥർപോലും ഇന്നലെ പ്രക്ഷേപണം അവസാനിപ്പിക്കാനുള നിർദ്ദേശമെത്തിയപ്പോഴാണ് വിവരമറിഞ്ഞത്.2005ൽ കേരളപ്പിറവി ദിനത്തിലാണ് പ്രവർത്തനം തുടങ്ങിയത്. ഇന്നു മുതൽ ആകാശവാണിയുടെ പ്രധാന നിലയത്തിൽ നിന്നുള്ള പ്രക്ഷേപണം മാത്രമേ ഉണ്ടാകൂ. എഫ്.എമ്മിലെ ചില പരിപാടികൾ ഇതിൽ ഉൾപ്പെടുത്തും. കുറച്ചു നാളായി കേരളത്തിലെ ആദ്യത്തെ  എഫ്.എം ചാനൽ നിറുത്തലാക്കാൻ പ്രസാർഭാരതി തലപ്പത്തുള ചിലർ ശ്രമിച്ചിരുന്നതായി…

Read More

കാർ കത്തിയ നിലയിൽ തീയണച്ചപ്പോൾ ഡ്രൈവിങ് സീറ്റിൽ കത്തി കരിഞ്ഞ നിലയിൽ മൃതദേഹം

യുവാവിന്റെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ആലപ്പുഴയിലാണ് സംഭവം  എടത്വ പൊലീസ് അന്വേഷണം ആരംഭിച്ചു. എടത്വ തായങ്കരി ബോട്ട് ജെട്ടിയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ നാലരയോടെയാണ് കാർ കത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ഫയർ ഫോഴ്സെത്തി തീയണച്ചു. എടത്വ സ്വദേശി ജയിംസ്‌കുട്ടിയുടേതാണ് കാറെന്ന് കണ്ടെത്തി. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായതിനാൽ ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. കാർ കത്താനിടയായ കാരണത്തെ കുറിച്ചും വ്യക്തതയില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp…

Read More

കെ എസ് ആർ ടി സി ബസിലെ ശല്യക്കാരെയും സാമൂഹ്യ വിരുദ്ധരെയും നേരിടാൻ ജീവനക്കാർക്ക് പ്രത്യേക സ്വയം പ്രതിരോധ പരിശീലന പരിപാടി

കെ എസ് ആർ ടി സി ബസിലെ ശല്യക്കാരെയും സാമൂഹ്യ വിരുദ്ധരെയും നേരിടാൻ ജീവനക്കാർക്ക് പ്രത്യേക സ്വയം പ്രതിരോധ പരിശീലന പരിപാടി. കെ എസ് ആർ ടി സിയിലെ വനിതാ ഡ്രൈവർമാർക്കും, കണ്ടക്ടർമാർക്കുമായുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി ആരംഭിച്ചത്. കേരള പൊലീസിൻ്റെ സഹകരണത്തോടെയാണ് കെ എസ് ആർ ടി സി ജീവനക്കാർക്ക് സ്വയം പ്രതിരോധ പരിശീലന പരിപാടി നടത്തുന്നത്. കെ എസ് ആർ ടി സി സ്വിഫ്റ്റിൽ ഡ്രൈവർമാരായും, കണ്ടക്ടർമാരായും കൂടുതൽ വനിതാ ജീവനക്കാർ എത്തുന്നതോടെ…

Read More
error: Content is protected !!