എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥി വീടിന് സമീപത്തെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ
13 വയസുള്ള വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് ജില്ലയിലെ ചീരാലിൽ പാടിയേരി കോളനിയിലെ മുകുന്ദനാണ് മരിച്ചത്13 വയസായിരുന്നു. വീടിന് സമീപത്തെ ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.പാടിയേരി കോളനിയിലെ ചിത്ര – കുമാർ ദമ്പതികളുടെ മകനായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടത്തും. ഇതിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മരണത്തിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.


