Headlines

കടയ്ക്കൽ കോട്ടപ്പുറത്ത് പട്ടാപ്പകൽ മോഷണം ,

ഇന്ന് രാവിലെ 7മണിയോടെ കോട്ടപ്പുറം ജംഗ്ഷനിൽ ഹോട്ടൽ നടത്തി വരുന്ന ബിന്ദുവിന്റെ പണമടങ്ങിയ ബാഗും മൊബൈൽ ഫോണും കവർന്നു. ഹോട്ടൽ തുറന്ന്  അടുക്കള വശത്തേക്ക് പോയി തിരിച്ചു വന്ന് നോക്കുമ്പോഴാണ് . ഹോട്ടലിന്റെ മുൻവശത്ത് വച്ചിരുന്ന തന്റെ പണം അടങ്ങിയ ബാഗും മൊബൈൽ ഫോണും  മോഷണം പോയ വിവരം ബിന്ദുവിന്റെ ശ്രദ്ധയിൽ പെടുന്നത്. ഉടൻ തന്നെ  കടയ്ക്കൽ പോലീസിൽ പരാതിപ്പെട്ടു . പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

വർക്കലയിൽ കാർ കുന്നിന് മുകളിൽ നിന്ന് താഴേയ്ക്ക് പതിച്ച് വിനോദസഞ്ചാരികൾക്ക് ഗുരുതരമായി പരിക്കേറ്റു.

വർക്കലയിൽ കാർ കുന്നിന് മുകളിൽ നിന്ന് താഴേയ്ക്ക് പതിച്ച് വിനോദസഞ്ചാരികൾക്ക് ഗുരുതരമായി പരിക്കേറ്റു. വർക്കല ആലിയിറക്കം ഭാഗത്ത് കുന്നിന് മുകളിൽ നിർത്തിയിട്ടിരുന്ന കാർ ഉരുണ്ടിറങ്ങിയാണ് അപകടമുണ്ടായത് നിയന്ത്രണം വിട്ട കാർ 50 അടി താഴ്ചയിലേയ്ക്കാണ് പതിച്ചത്. തമിഴ്നാട് സ്വദേശികളായ വിനോദ സഞ്ചാരികളാണ് കാറിനുള്ളിലുണ്ടായിരുന്നത്. കുന്നിന് മുകളിൽ നിർത്തിയിട്ടിരുന്ന കാർ ഉരുണ്ടിറങ്ങുന്നതിനിടയിൽ പാറകളിൽ തട്ടിമറിഞ്ഞ് കടൽതീരത്ത് പതിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ചെന്നൈ സ്വദേശികളായ മധുമിത(21), കുനാൽ(20), ഹാജകമാൽ(20) എന്നിവരെ ആദ്യം വർക്കലയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില കണക്കിലെടുത്ത്…

Read More

മണിപ്പൂരിലെ സംഘർഷം കാരണം ; ടീം ചുവട്

മണിപ്പൂർ സംഘർഷത്തെ ഒറ്റ വാചകത്തിൽ അതിനെ “മലമുകളിലുള്ളവരും താഴ്‌വരയിലുള്ളവരും തമ്മിലുള്ള ഏറ്റുമുട്ടൽ എന്ന് വിശേഷിപ്പിക്കാം“. ഈ ഏറ്റു മുട്ടലിൽ 15 വിശ്വാസധാരകൾക്ക് കീഴിലുള്ള 150 അനാഥാലയങ്ങൾ, ആയിരക്കണക്കിന് വീടുകൾ എന്നിവ തകർക്കപ്പെട്ടു. 45000 പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.മരണ സംഖ്യ എഴുപതിനും ഇരുന്നൂറിനും ഇടയിലെന്നാണ് അനൗദ്യോഗിക കണക്കുകൾ. ഈ പോരാട്ടം രാഷ്ട്രീയത്തേക്കാൾ മതപരവും വംശീയവുമാണ്. അത് എന്തുകൊണ്ട്? മെയ്റ്റികളും കുക്കികളും തമ്മിലാണ് ഏറ്റുമുട്ടൽ.മെയ്റ്റി എന്നാൽ താഴ്‌വരയിൽ താമസിക്കുന്നവരാണ്. ഈ താഴ്‌വരയ്ക്ക് ചുറ്റുമുള്ള നാല് മലമുകളിൽ താമസിക്കുന്നവരാണ് കുക്കികൾ. അവർ…

Read More

ദേശീയ പാതയിൽ തിരുവനന്തപുരം ആറ്റിങ്ങലിന് സമീപം ആലംകോട്ട് ഇന്നലെ രാത്രി നടന്ന വാഹനാപകടത്തിൽ പിടിയിലായ ഡ്രൈവറിൽ നിന്നും ലഹരി വസ്തുക്കൾ പിടിച്ചെടുത്തു.

ദേശീയ പാതയിൽ തിരുവനന്തപുരം ആറ്റിങ്ങലിന് സമീപം ആലംകോട്ട് ഇന്നലെ രാത്രി നടന്ന വാഹനാപകടത്തിൽ പിടിയിലായ ഡ്രൈവറിൽ നിന്നും ലഹരി വസ്തുക്കൾ പിടിച്ചെടുത്തു സംഭവത്തിൽ പാലക്കാട് കോങ്ങാട്ട് കരിമ്പ എടക്കുറിശ്ശി കപ്പടം വീട്ടിൽ ജോർജിന്റെ മകൻ ഫ്രാൻസിനെ ( 27 )  പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കയ്യിൽ നിന്നും  9.3 2 ഗ്രാം കഞ്ചാവും.0 6 ഗ്രാം എം ഡി എം എയും പിടിച്ചെടുത്തു കഴിഞ്ഞദിവസം ആലംകോട് അവിക്സിന്റെ എതിർവശം രാത്രി പത്തര മണിയോടെയായിരുന്നു സംഭവം.  ഇടിയുടെ…

Read More

ജീവിച്ചിരിയ്ക്കുമ്പോൾ മാത്രമല്ല ഇനി മരിച്ചാലും വേണം ആധാർ

ജനനവും മരണവും രജിസ്റ്റർ ചെയ്യാൻ ആധാർ  നിർബന്ധമാക്കാനൊരുങ്ങി സർക്കാർ ആശുപത്രി മരണങ്ങൾക്ക് കാരണം വ്യക്തമാക്കുന്ന സാക്ഷ്യപത്രം നിർബന്ധം ▫️ജനന, മരണ രജിസ്ട്രേഷന് മാതാപിതാക്കളുടെയോ വിവരദായകന്‍റെയോ ആധാർ വിവരങ്ങൾ നിർബന്ധമായും കൈമാറണമെന്ന വ്യവസ്ഥവരുന്നു. ആശുപത്രിയിൽ മരണം നടന്നാൽ, മരണ കാരണം വ്യക്തമാക്കുന്ന സാക്ഷ്യപത്രം ജനന-മരണ രജിസ്ട്രാർക്കും പകർപ്പ് ഉറ്റബന്ധുവിനും ആശുപത്രികൾ കൈമാറുന്നത് നിർബന്ധമാക്കും. കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച ജനന-മരണ രജിസ്ട്രേഷൻ നിയമ ഭേദഗതി ബില്ലിലെ വ്യവസ്ഥകളാണ് ഇവ. ദേശീയ ജനസംഖ്യ രജിസ്റ്റർ ഓൺലൈനിൽ പുതുക്കാൻ ഭാവിയിൽ സംവിധാനം വരുമെന്നാണ്…

Read More

ഒന്നരവർഷം മുമ്പ് കാണാതായ യുവാവിനെ ഭാര്യ കൊന്ന് കുഴിച്ചുമൂടി

ഒന്നര വർഷം മുമ്പ് കാണാതായ  ആളെ കൊന്ന് കുഴിച്ചുമൂടിയാതെന്ന് പോലീസ്.പാടം സ്വദേശി നൗഷാദാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് നൗഷാദിന്റെ ഭാര്യ അഫ്‌സാനയെ പോലീസ് കസ്റ്റഡിയിലെടുത്തു.കേസിൽ പൊലീസ് തുടരന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ഭാര്യയെ ചോദ്യം ചെയ്തത്. ഈ ചോദ്യം ചെയ്യലിലാണ് കുഴിച്ചിട്ടെന്ന രീതിയിൽ ഭാര്യ മൊഴി നൽകിയത്. മൃതദ്ദേഹം കുഴിച്ചു മൂടിയ പത്തനംതിട്ട പറക്കോട് പരുത്തിപ്പാറയിൽ പൊലീസ് പരിശോധന നടത്തി. നൗഷാദിനെ കാണാനില്ലെന്ന പേരിൽ 2021 നവംബറിൽ പിതാവ് നൽകിയ കേസിലാണ് ഇപ്പോൾ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നത്. മൃതദേഹം…

Read More

അറിയിപ്പ് ; കാണ്മാനില്ല

സബീർ 22 വയസ്സ്.ഇന്നലെ മുതൽ സബീറിനെ അഞ്ചൽ കരുകോണിൽ നിന്നും കാണ്മാനില്ല. കണ്ടു കിട്ടുന്നവർ ദയവായി താഴെ കാണുന്ന നമ്പരുകളിലോ , അടുത്തുളള പോലീസ് സ്റ്റേഷനിലോ അറിയിക്കുക.. 808636956580756264629567292195 പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ട്രാൻസ്‌ജെൻഡര്‍ വ്യക്തികള്‍ക്ക് സംവരണ ആനുകൂല്യങ്ങൾ കേന്ദ്ര സർക്കാരും, നഴ്സിങ് മേഖലയിൽ സംവരണം കേരള സർക്കാരും ലഭ്യമാക്കും

രാജ്യത്തെ ട്രാൻസ്‌ജെൻഡര്‍ വ്യക്തികള്‍ക്ക് ജോലിക്കും വിദ്യാഭ്യാസത്തിനും എസ്‌സി, എസ്‌ടി, എസ്‌ഇബിസി, ഇഡബ്ല്യുഎസ് എന്നീ വിഭാഗങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള ക്വാട്ട ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് നഴ്‌സിംഗ് മേഖലയില്‍ സംവരണം അനുവദിച്ചതായി കേരള ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജും അറിയിച്ചു. ബി.എസ്.സി. നഴ്‌സിംഗ് കോഴ്‌സില്‍ ഒരു സീറ്റും ജനറല്‍ നഴ്‌സിംഗ് കോഴ്‌സില്‍ ഒരു സീറ്റിനുമാണ് സംവരണം അനുവദിച്ചത്.നഴ്‌സിംഗ് മേഖലയിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് സംവരണം ഏർപ്പെടുത്തുന്നത് ചരിത്രത്തിലാദ്യമാണ്. ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ഉന്നമനത്തിനായി ഈ സർക്കാർ സ്തുത്യർഹമായ ശ്രമങ്ങളാണ്…

Read More

ഇന്ത്യൻ ഫുട്ബോളിന് ആശ്വാസം പകര്‍ന്നുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

ഇന്ത്യൻ ഫുട്ബോളിന് ആശ്വാസം പകര്‍ന്നുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഏഷ്യൻ ഗെയിംസില്‍ ഇന്ത്യൻ പുരുഷ വനിതാ ടീമുകള്‍ പങ്കെടുക്കാൻ കായിക മന്ത്രാലയം അനുമതി നല്‍കി. കായിക മന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. ‘ഫുട്ബോള്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത, നമ്മുടെ ദേശീയ ഫുട്ബോള്‍ ടീം (പുരുഷൻമാരുടേയും വനിതകളുടേയും) വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസില്‍ പങ്കെടുക്കാൻ തയ്യാറാകുകയാണ്. നിലവിലെ മാനദണ്ഡമനുസരിച്ച്‌ യോഗ്യത നേടാത്ത രണ്ട് ടീമുകളുടെയും പങ്കാളിത്തം സുഗമമാക്കുന്നതിന് ചട്ടങ്ങളില്‍ ഇളവ് വരുത്താൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. സമീപകാലത്തെ അവരുടെ…

Read More

ചിങ്ങം ഒന്ന്  കർഷകദിനാഘോഷവും കർഷകരെ ആദരിക്കലും

2023 ആഗസ്റ്റ് 17 ചിങ്ങം 1 ന് ചിതറ ഗ്രാമപഞ്ചായത്തും കൃഷിഭവനും സർവീസ് സഹകരണ ബാങ്ക് സംയുക്തമായി ചിതറ ഗ്രാമപഞ്ചായത്തിൽ മികവ് തെളിയിച്ചിട്ടുള്ള കർഷകരെ ആദരിക്കുന്നു. നെൽകൃഷി, സമ്മിശ്ര കർഷകൻ, വിദ്യാർത്ഥി കർഷകൻ , sc/st, വാഴ കർഷകൻ, പുഷ്പ കൃഷി ഗ്രൂപ്പ്, മുതിർന്ന കർഷകൻ, യുവകർഷകൻ, , കുരുമുളക്  കർഷകൻ, തെങ്ങ് കൃഷി, മട്ടുപ്പാവ് കൃഷി,മത്സ്യ കർഷകൻ,ക്ഷീര കർഷകൻ എന്നീ മേഖലകളിൽ മികവ് തെളിയിച്ചിട്ടുള്ള ചിതറ ഗ്രാമപഞ്ചായത്തിന് കീഴിൽ വരുന്ന കർഷകൻ /കർഷക ക്ക് 3/8/2023…

Read More
error: Content is protected !!