Headlines

വേതനം നൂറുശതമാനവും ആധാർ അധിഷ്ഠിതമാക്കി ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ വേതനം നൂറ് ശതമാനവും ആധാർ അധിഷ്ഠിതമാക്കിയ സംസ്ഥാനത്തെ ആദ്യ ബ്ലോക്ക് പഞ്ചായത്തായി ചടയമംഗലം. നിലവിലുള്ള 32427 തൊഴിലാളികളുടെയും എൻ പി സി ഐ മാപ്പിങ് പൂർത്തിയാക്കി ആധാർ അധിഷ്ഠിത വേതന വിതരണത്തിന് തൊഴിലാളികളെ പ്രാപ്തരാക്കി. കേന്ദ്ര സർക്കാരിന്റെ പുതുക്കിയ മാർഗനിർദേശ പ്രകാരം ആധാർ അധിഷ്ഠിത വേതന വിതരണ സമ്പ്രദായത്തിലൂടെ മാത്രമേ ഭാ വിയിൽ തൊഴിലാളികൾക്ക് വേതനം നൽകാൻ സാധിക്കൂ. ഏതെങ്കിലും ഒരു തൊഴിലാളി ഇതിലേക്ക് മാറിയില്ലെങ്കിൽ ആ പ്രവൃത്തിയിലുൾപ്പെട്ട…

Read More

മലയാള സിനിമാ സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു

മലയാള സിനിമാ സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു. നോൺ ആൽക്കഹോളിക് ലിവർ സിറോസിസ് രോഗം ബാധിച്ച് ഏറെ നാളുകമായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 65 വയസായിരുന്നു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം സംഭവിച്ചത്.1977 ൽ പുറത്തിറങ്ങിയ സംഗമം എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമരംഗത്തേക്ക് എത്തിയത്.ആദ്യ കാലത്ത് സിനിമയിലും പിന്നീട് മലയാള സീരിയൽ രംഗത്തും ശ്രദ്ധേയമായ അനവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമായിരുന്നു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന സാന്ത്വനം സീരിയലിൽ പിള്ളച്ചേട്ടന്‍ എന്ന കഥാപാത്രമായിരുന്നു കൈലാസ്…

Read More

കൊല്ലം ആയൂർ കുളഞ്ഞിയിൽ വാഹനാപകടം

ഓട്ടോറിക്ഷയും ബസ്സുമായി കൂട്ടിയിച്ചാണ് അപകടം ഉണ്ടായത് ഓട്ടോറിക്ഷ യാത്രക്കാരായ മൂന്ന് യാത്രക്കാരെയും ഡ്രൈവറെയും  ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അപകടത്തിൽ  ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു

Read More

വെഞ്ഞാറമൂട്ടിൽ കടകൾ കത്തി നശിച്ചു

വെഞ്ഞാറമൂട് സമന്വയ നഗറിൽ തീപിടുത്തം..  മൂന്നു കടകൾ പൂർണമായും കത്തി നശിച്ചു .അജി , സജീവ് , സതി  എന്നിവരുടെ കടകളാണ് കത്തിയമർന്നത്. പുലർച്ചെ 3:00 മണിയോടെയാണ് സംഭവം.റോഡിനോട് ചേർന്നുള്ള കടകളാണ് കത്തിയത്.റോഡിലൂടെ യാത്ര ചെയ്ത് രണ്ട് യുവാക്കളാണ് കടകൾക്ക് തീ പിടിക്കുന്നത് കണ്ടത്. തുടർന്ന് സമീപത്തെ വീട്ടുകാരെ അറിയിക്കുകയും അവർ വെഞ്ഞാറമൂട് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും ആയിരുന്നു.കടകൾ പൂർണമായും കത്തി അമർന്നു.തീപിടുത്ത കാരണം വ്യക്തമല്ല പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ചടയമംഗലത്ത്  നിരവധി മോഷണക്കേസിലെ പ്രതിയായ മടത്തറ തുമ്പമൻതൊടി  സ്വദേശിയായ പ്രതി  അറസ്റ്റിലായി.

ചടയമംഗലം  കിളിമാനൂർ  കടയ്ക്കൽ  എന്നീ മേഖലകളിൽ നിരവധി മോഷണ കേസിലെ പ്രതിയാണ്  അറസ്റ്റിലായത്. മടത്തറ സ്വദേശി  തുമ്പമൺ തൊടി  അസീന  മൻസിലിൽ  നാൽപ്പത്  വയസ്സുള്ള  ഷമീറാണ്  പോലീസ് പിടിയിലായത്.വീടുകൾ കുത്തി തുറന്ന്  റബ്ബർഷീറ്റ്  മോഷ്ടിക്കുന്നതാണ്  ഷമീറിന്റെ  പതിവ്. വിവിധ പോലീസ് സ്റ്റേഷനുകളിൽ  23 കേസ്  പ്രതിക്കെതിരെ നിലവിലുണ്ട്. കഴിഞ്ഞ 27 ന് രാവിലെ  നാല്  മണിയോടെ  നിലമേൽ താജുദീന്റെ  വീട്ടിൽ നിന്നും 200 ഷീറ്റും ,  വേങ്ങമൂട്ടിൽ നാസറിന്റെ വീട്ടിൽ കിടന്ന  റബ്ബർഷീറ്റും  പ്രതി മോഷ്ടിച്ച് കടത്തിയ കേസിലാണ്…

Read More

DYFI പ്രതിഭാസംഗമവും പഠനോപകരണവിതരണവും

ചിതറ: DYFI കൊച്ചാലുംമൂട് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഭാസംഗമവും പഠനോപകരണവിതരണവും സംഘടിപ്പിച്ചു.DYFI ചിതറ മേഖല പ്രസിഡന്റ് നിമ്മി അധ്യക്ഷ ആയ പരിപാടിയിൽ DYFI കൊച്ചാലുംമൂട് യൂണിറ്റ് സെക്രട്ടറി ശങ്കർരാജ് സ്വാഗതം ആശംസിച്ചു. DYFI കൊല്ലം ജില്ലാസെക്രട്ടറിയേറ്റംഗം അഡ്വ.എസ്. ഷൈൻകുമാറാണ് ഉദ്ഘാടനം നിർവഹിച്ചത്. CPI(M) കടയ്ക്കൽ ഏരിയ കമ്മിറ്റിയംഗം കരകുളം ബാബു,CPI(M) ചിതറ ലോക്കൽ സെക്രട്ടറി സുകു,CPI(M) ചിതറ ലോക്കൽ കമ്മിറ്റിയംഗവും ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ഉഷ,CPI(M) കൊച്ചാലുംമൂട് ബ്രാഞ്ച് സെക്രട്ടറി അനീഷ്, DYFI കടയ്ക്കൽ ബ്ലോക്ക് എക്‌സിക്യൂട്ടീവ്…

Read More

കർണാടക പോലീസിനെ കസ്റ്റഡിയെടുത്ത്  കേരളാ പോലീസ്

പ്രതിയെ പിടികൂടാനെത്തിയ കർണാടക പോലീസ് സംഘം  പ്രതിയുടെ  എ ടി എം  കാർഡ്  ഉപയോഗിച്ച് പണം എടുത്തെന്നബന്ധുക്കളുടെ പരാതിയിലാണ്   കേരള പോലീസിന്റെ നടപടി കഴിഞ്ഞ രണ്ട് ദിവസം മുമ്പാണ്   കർണാടകയിൽ  മോഷണം നടത്തിയ പ്രതിയെ അന്വേഷിച്ചു കർണാടക പോലീസ് കേരളത്തിൽ എത്തിയത്.  ഈ വ്യക്തിയെ അന്വേഷിച്ചു കൊണ്ട്എറണാകുളത്ത്  വിവിധ  സ്റ്റേഷനുകളിൽ  കർണാടക പോലീസ് സംഘം എത്തിയിരുന്നു.  കളമശ്ശേരിയിൽ  പ്രതി ഉണ്ടെന്ന വിവരം കിട്ടുകയും കർണാടക പോലീസ്  കളമശ്ശേരിയിൽ നിന്നുംപ്രതിയെ പിടികൂടുകയും ചെയ്തു .കസ്റ്റഡിയിൽ എടുത്ത് പ്രതിയെ കൊണ്ട്…

Read More

ജാതി വെറിയുടെ ഹിഡൻ അജണ്ട

തമിഴ് നാടിന്റെ രാഷ്ട്രീയത്തിലും സമൂഹത്തിലും വലിയ വൈവിധ്യങ്ങളുണ്ട് . രാഷ്ട്രീയ പരമായി നോക്കിയാൽ ബ്രാഹ്മണ്യ വിരുദ്ധമായ ദ്രാവിഡ രാഷ്ട്രീയത്തിനാണ് അവിടെ മേൽകൈ. എന്നാൽ സമൂഹത്തിൽ ജാതി ചിന്തയും സവർണ്ണാധിപത്യവും പലയിടത്തും നിലനിൽക്കുന്നുണ്ട്. ജാതി കൊലപാതകങ്ങളും, ജാതി വിരുദ്ധ ചെറുത്ത് നിൽപ്പുകളും തമിഴ് നാട്ടിൽ ഇപ്പോഴും സ്വാഭാവികത എന്നോണം നടക്കുന്നു. കഴിഞ്ഞ കുറച്ചു കാലമായി തമിഴ് നാട്ടിലെ സാംസ്‌കാരിക രംഗം വലിയ രീതിയിൽ ജാതി ആധിപത്യത്തിന് എതിരായ ചെറുത്ത് നിൽപ്പിലാണ്. സൗന്ദര്യ ശാസ്ത്ര പരമായും ഉള്ളടക്കത്തിൽ നീതി ബോധത്തിന്റെ…

Read More

വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വക്കം പുരുഷോത്തമന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

ഇന്ന് രാവിലെ 11 മണിയോടെ വക്കത്തെ കടയിൽ വിളാകത്ത് വീട്ടുവളപ്പിൽ പിതാവ് ഭാനുപ്പണിക്കരുടെയും മാതാവിന്റെയും കല്ലറകൾക്ക്  സമീപമാണ് മുൻ ഗവർണറും, മുൻ സ്പീക്കറും, മുൻ മന്ത്രിയും, മുൻ എംപിയും, മുൻ ഡിസിസി പ്രസിഡണ്ടും, മുൻ കെപിസിസി ഭാരവാഹിയും, ആറ്റിങ്ങലിന്റെ പ്രിയപ്പെട്ട നേതാവുമായ വക്കംജി എന്ന കരുത്തനായ വക്കം ബി പുരുഷോത്തമന്റെ മൃതദേഹം സംസ്കരിച്ചത്. പൂർണ്ണ  ഔദ്യോഗിക ബഹുമതികളോടെയാണ് ശവസംസ്കാരം നടന്നത്.മകൻ ബിനു പുരുഷോത്തമൻ ചിതയ്ക്ക് തീകൊളുത്തി. സമൂഹത്തിന്റെ നാനാ തുറകളിൽപ്പെട്ട ആയിരങ്ങളാണ് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി…

Read More

ഓണപ്പരീക്ഷ 16 മുതല്‍ 24വരെ; 25ന് സ്‌കൂള്‍ അടയ്ക്കും

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നാം പാദവാര്‍ഷിക പരീക്ഷ 16 മുതല്‍ 24വരെ നടത്താന്‍ വിദ്യാഭ്യാസ ഗുണമേന്മാ സമിതി യോഗം സര്‍ക്കാരിന് ശുപാര്‍ശ ചെയ്തു. യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ 16നും എല്‍പി ക്ലാസുകളിലെ പരീക്ഷ 19നും ആരംഭിക്കും. വിദ്യാഭ്യാസ കലണ്ടറിലേക്കാള്‍ ഒരു ദിവസം മുന്നേ പരീക്ഷ തുടങ്ങുന്ന രീതിയിലാണ് ശുപാര്‍ശ. 19ന് പ്രധാന പിഎസ്സി പരീക്ഷയുള്ളതിനാലാണ് ഈ ക്രമീകരണം. പ്ലസ് വണ്‍ പ്രവേശന നടപടി അവസാനിച്ചിട്ടില്ലാത്തതിനാല്‍ ക്ലാസ് തലത്തില്‍ പരീക്ഷ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. 25ന് ഓണാഘോഷത്തിനുശേഷം സ്‌കൂള്‍…

Read More
error: Content is protected !!