Headlines

പ്രതീക്ഷകൾ വിഫലം സംവിധായകൻ സിദ്ദിഖ് അന്തരിച്ചു

പ്രതീക്ഷകൾ വിഫലം സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. അമൃത ആശുപത്രിയിൽ ചികിത്സയിലായിരിക്കുമ്പോഴാണ് അന്ത്യം. വെന്റിലേറ്ററിൽ എക്മോ പിന്തുണയോടെയായിരുന്നു ചികിത്സ. കരൾ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസം പത്തിനാണ് സിദ്ദീഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് ആരോഗ്യസ്ഥിതി മോശമായത്. കൊച്ചിയില്‍ ഇസ്മാഈല്‍ ഹാജിയുടെയും സൈനബയുടെയും മകനായി 1960 ഓഗസ്റ്റ് ഒന്നിനു ജനിച്ച സിദ്ധീഖ് കളമശേരി സെന്റ് പോള്‍സ് കോളജിലാണ് പ്രീഡിഗ്രി പൂര്‍ത്തിയാക്കിയത്. യൗവനകാല സുഹൃത്തായ ലാലും ചേര്‍ന്ന് കൊച്ചിന്‍ കലാഭവനില്‍ മിമിക്രി താരമായി ചേര്‍ന്ന…

Read More

കിളിമാനൂർ ഗ്രാമപഞ്ചായത്തിൽ  കോൺഗ്രസ് നാളെ ഹർത്താൽ പ്രഖ്യാപിച്ചു

കിളിമാനൂർ ഗ്രാമപഞ്ചായത്തിൽ  കോൺഗ്രസ് നാളെ (09/08/2023) ഹർത്താൽ പ്രഖ്യാപിച്ചു പോങ്ങനാട് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീട്  ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നാളെ കിളിമാനൂർ പഞ്ചായത്തിൽ ഹർത്താൽ പ്രഖ്യാപിച്ചതായി അറിയിച്ചു. പ്രതികളെ ഉടൻ  അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം ഉന്നയിച്ചാണ് നാളെ കിളിമാനൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ കോൺഗ്രസ് ഹർത്താൽ ആഹ്വാനം ചെയ്തത് . പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമാകുന്നു

മലയാള സിനിമയിലെ  പ്രധാനപ്പെട്ട സംവിധായകൻ  സിദ്ദീഖ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഈ സാഹചര്യത്തിൽ സിദ്ദിഖ് മരണപ്പെട്ടു എന്നുള്ള വാർത്ത സോഷ്യൽ മീഡിയ വഴി അതിവേഗം പ്രചരിക്കുന്നുണ്ട്. അദ്ദേഹം മരണപ്പെട്ടു എന്നത് സ്ഥിതീകരിക്കാത്ത വാർത്തയാണ്. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത് നിയമപ്രകാരം ശിക്ഷാർഹമാണ്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കുളത്തുപ്പുഴയിൽ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച ഭർത്താവ് പോലീസ് പിടിയിൽ

കുളത്തുപ്പുഴ കടമാൻകോഡാണ് സംഭവം. കുളത്തുപ്പുഴ കടമാൻ കോഡ് സ്വദേശിനിയായ ആതിരയെ ഇന്നലെ രാത്രി 12 മണിക്ക് ഭർത്താവ് ബാലു കറി കത്തി ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പരാതി. ഇവർ തമ്മിൽ കുടുംബ വഴക്കിനെ തുടർന്ന് പിരിഞ്ഞു കഴിയുകയായിരുന്നു. ബാലു ക്രൂമായി മർദിക്കുകയും കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു എന്നും ആതിര പറയുന്നു. കഴിഞ്ഞ ദിവസം 12 മണിക്ക്, മാറിതാമസിച്ചിരുന്ന ആതിരയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ബാലു ആതിരയെ ചവിട്ടി വീഴ്ത്തുകയും ആതിരയുടെ മുകളിൽ കയറി…

Read More

കിളിമാനൂരിൽ റബ്ബർ പുരയ്ക്ക് തീപിടിച്ചു;അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

കിളിമാനൂരിൽ റബ്ബർ പുരയ്ക്ക് തീപിടിച്ചു.കിളിമാനൂർ ഈന്തന്നൂർ വൃന്ദാവനത്തിൽ ഡോക്ടർ ആർ.എസ് പ്രശാന്തന്റെ ഉടമസ്ഥയിലുള്ള റബ്ബർ പുരയ്ക്കാണ് തീ പിടിച്ചത്. ഇന്നലെ വൈകുന്നേരം 7.30 മണിയോടെയാണ് തീ പിടുത്തം ഉണ്ടായത്. റബ്ബർപുര കത്തി സമീപത്തെ പഴയ കെട്ടിടത്തിലേയ്ക്കും തീപടർന്നു.തീ പിടുത്തത്തിൽ റബ്ബർപുര പൂർണ്ണമായും കത്തിയമർന്നു. കെട്ടിടം ഭാഗിഗമായി കത്തിയമർന്നു.തീ പിടിക്കുന്നത് കണ്ടതോടെ സമീപവാസികൾ ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു. കല്ലമ്പലത്തു നിന്നും വെഞ്ഞാറമൂടു നിന്നും എത്തിയ ഫയർ ഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി. അഞ്ഞൂറിലധികം ഷീറ്റുകൾ പുകപ്പുരയിൽ ഉണ്ടായിരുന്നു….

Read More

ആവർത്തിക്കാതിരിക്കട്ടെ മുങ്ങിമരണങ്ങൾ കേരളാ പോലീസ് പറയുന്നു

ജലാശയങ്ങളാൽ സമ്പന്നമായ നമ്മുടെ നാട്ടിൽ മുങ്ങിമരണങ്ങൾ ആവർത്തിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കിടെ പത്തോളംപേരാണ് കേരളത്തിലെ വിവിധ ജലാശയങ്ങളിൽ മുങ്ങി മരിച്ചത്. ഉല്ലാസയാത്രയ്ക്കെത്തി വെള്ളത്തിലിറങ്ങിയവരും സെൽഫി എടുക്കാൻ ശ്രമിച്ചവരുമായ  കുട്ടികളും ചെറുപ്പക്കാരുമാണ് മരണത്തിനിരയായത്. ജാഗ്രതക്കുറവും സുരക്ഷിതത്വബോധമില്ലായ്മയുമാണ് ഇത്തരം അപകടങ്ങൾക്ക് കാരണം. വെള്ളത്തിൽ ഇറങ്ങുന്നതിനുമുമ്പ് ഇക്കാര്യങ്ങൾകൂടി ശ്രദ്ധിക്കൂ… ജലസുരക്ഷയെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കുക. കുട്ടികളെ നീന്തൽ പഠിപ്പിക്കുക. നന്നായി പരിശീലനം നേടിയവരിൽ നിന്ന് മാത്രം നീന്തൽ പഠിക്കുക. മുതിർന്നവരില്ലാതെ കുട്ടികളെ വെള്ളത്തിൽ നീന്താനോ കുളിക്കാനോ കളിക്കാനോ അനുവദിക്കരുത്. വിനോദയാത്രാവേളകളിൽ പലപ്പോഴും ആവേശത്തോടെ…

Read More

കൺസഷൻ നൽകുന്നതിന്റെ പേരിൽ വിദ്യാർത്ഥികളോട് ബസ് ജീവനക്കാർ വിവേചനം കാട്ടരുതെന്ന് ഹൈക്കോടതി

കൺസഷൻ നൽകുന്നതിന്റെ പേരിൽ വിദ്യാർത്ഥികളോട് ബസ് ജീവനക്കാർ വിവേചനം കാട്ടരുതെന്ന് ഹൈക്കോടതി. മറ്റ് യാത്രക്കാർക്കുള്ള അതേ പരിഗണന വിദ്യാർത്ഥികൾക്കും നൽകണം. ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ പൊലീസ് ശ്രദ്ധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. വിദ്യാർത്ഥികളോട് ബസ് ജീവനക്കാർ കാണിക്കുന്ന വിവേചനം പലപ്പോഴും ക്രമസമാധാന നില തകരാറിലാകാൻ കാരണമാകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ബസ് കൺസഷൻ നിരക്ക് പരിഷ്കരണം സർക്കാരിന്റെ നയപരമായ കാര്യമാണ്. പരിഷ്കരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ സർക്കാരും വിദ്യാർഥി സംഘനകളും ചേർന്ന് പരിഗണിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ബസ് ജീവനക്കാർക്കെതിരായ ക്രിമിനൽ കേസുമായി…

Read More

ഗണപതിയും മറ്റു മിത്തുകളും പുരോഗമനപ്രതിരോധവും

നിയമസഭാസ്പീക്കർ ഷംസീർ ഗണപതി എന്ന ഹിന്ദു ദൈവത്തെ മിത്ത് എന്നു വിളിച്ചു എന്ന പേരിൽ കോലാഹലങ്ങൾ നടക്കുന്ന സമയമാണല്ലോ ഇത്. ഈയവസരത്തിൽ ചിലതു കുറിക്കണമെന്ന് തോന്നി. സെമിറ്റിക് മതങ്ങളെ പോലെ ഒരു എകീകൃതവിശ്വാസസംവിധാനമോ ആരാധനാരീതികളോ ഇല്ലാത്തവരെയാണ് ഹിന്ദുക്കൾ എന്ന പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.സവർണദൈവങ്ങളായ വിഷ്ണുവും രാമനും അവർണദൈവങ്ങളായ ചാത്തനും അപ്പൂപ്പനുമെല്ലാം നിലവിൽ ഹിന്ദുമതത്തിന്റെ അക്കൗണ്ടിലാണ് ഉൾപ്പെട്ടിരിക്കുന്നത്. സ്വർണവിഗ്രഹങ്ങൾ പ്രതിഷ്ഠയായിട്ടുള്ള മഹാക്ഷേത്രങ്ങൾ മുതൽ വിളക്ക് കൊളുത്തി വെച്ചാരാധിക്കപ്പെടുന്ന വന്മരം വരെ ഹിന്ദു എന്ന വിഭാഗത്തിലെ ആരാധനവൈവിധ്യങ്ങളെയും ആരാധനാരീതികളിൽ കാലാകാലങ്ങളായി രൂപപ്പെട്ടു…

Read More

ഹൃദയാഘാതത്തെ തുടർന്ന് ചലച്ചിത്ര സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയിൽ ചികിത്സയിൽ

ഹൃദയാഘാതത്തെ തുടർന്ന് ചലച്ചിത്ര സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയിൽ ചികിത്സയിൽ. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഈ അസുഖങ്ങൾ  കുറഞ്ഞുവരുന്നതിനിടെയാണ് ഇന്ന് മൂന്നുമണിയോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. സിദ്ധിഖിന്‍റെ നില ഗുരുതരമാണെന്നാണ് വിവരം. നിലവിൽ എഗ്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നാളെ രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ധിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും. പരസ്യങ്ങൾ നൽകാൻ…

Read More

കായംകുളത്ത് സ്കൂൾ വിദ്യാർഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കായംകുളത്ത് സ്കൂൾ വിദ്യാർഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർഥിനി അന്നപൂർണയാണ് മരിച്ചത്. പതിനാല് വയസായിരുന്നു. ഇന്നലെ രാത്രി മുതൽ കാണാനില്ലെന്ന പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെരാവിലെ ഒൻപതുമണിയോടെ കായംകുളം കൃഷ്ണപുരം സാംസ്കാരികേന്ദ്രത്തിന്റെ സമീപ ത്തുള്ള അതിർത്തിച്ചിറയിൽ വച്ചാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് വീട്ടിൽ വച്ച് അമ്മയുമായി കുട്ടി വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ കായംകുളം ഡിവൈഎസ്പി അജയ്നാഥിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം…

Read More
error: Content is protected !!