വിതുരയിൽ കരടിയുടെ ആക്രമണം ഒരാൾക്ക് പരിക്ക്

വിതുര – പേപ്പാറയിൽ കരടിയുടെ ആക്രമണം. പേപ്പാറ – പൊടിയക്കാല സ്വദേശി രാജേന്ദ്രൻ കാണിയെയാണ് കരടി ആക്രമിച്ചത്. ഇന്ന് വൈകിട്ട് 4.30 ഓടെയാണ് സംഭവം. കരടിയുടെ ആക്രമണത്തില്‍ രാജേന്ദ്രൻ കാണിയുടെ ഇരു കൈകൾക്കും പരിക്കേറ്റു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

മനസ്സ് മരവിപ്പിക്കുന്ന ക്രൂരത ;കണ്ണനല്ലൂരിൽ സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തി കുഴിച്ചിട്ടു

ബംഗാൾ സ്വദേശി  അൽത്താഫ് മിയ (21) നെയാണ് ഒപ്പം താമസിച്ചിരുന്ന രണ്ട് പേർ ചേർന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി കുഴിച്ചിട്ടത് . കഴിഞ്ഞ ഞായറാഴ്ച  അൽത്താഫ് ജോലി ചെയ്തു വന്നിരുന്ന  കണ്ണനല്ലൂർ മുണ്ടക്കവിലിലെ  കശുവണ്ടി ഫാക്ടറിയുടമ അൽത്താഫിനെ കാണാൻ  ഇല്ല എന്ന് പറഞ്ഞു പരാതി നൽകിയിരുന്നു . ഈ പരാതിയിൽ മേൽ നടത്തിയ അന്വേഷണത്തിലാണ് ഒപ്പം താമസിച്ചു വന്നിരുന്ന രണ്ട് അന്തർ സംസ്ഥാന തൊഴിലാളികളെ പിടികൂടിയത് . ഒരാൾ പിടിച്ചു വച്ചു നൽകുകയും മറ്റൊരാൾ കഴുത്ത് അറുക്കുകയും ഇവർ…

Read More

ജമ്മുകശ്മീരിൽ ഭീകരാക്രമണത്തില്‍ 3 സൈനികര്‍ക്ക് വീരമൃത്യു

ജമ്മുകശ്മീരിൽ ഭീകരാക്രമണത്തില്‍ 3 സൈനികര്‍ക്ക് വീരമൃത്യു. രജൌരി മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് 3 സൈനികർ വീരമൃത്യു വരിച്ചത്.   3 സൈനികര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റതായും വിവരംപുറത്തുവരുന്നുണ്ട്. പൂഞ്ചിലാണ് സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടായത്. ഒളിച്ചിരിക്കുകയായിരുന്ന ഭീകരരെ കണ്ടെത്താന്‍ സംയുക്ത ഓപ്പറേഷന് പോവുകയായിരുന്ന രണ്ട് സൈനിക വാഹനങ്ങളാണ് ആക്രമിക്കപ്പെട്ടത്. ആക്രമണമുണ്ടായ പൂഞ്ചിലേക്ക്  കൂടുതൽ സൈനികർ  എത്തിച്ചേർന്നിട്ടുണ്ട്. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. ഏറ്റുമുട്ടലിൽ ഒരു ഭീകരന് പരിക്കേറ്റെന്നും സൂചനയുണ്ട്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചിറയിൻകീഴിൽ ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റിലിട്ട് കൊന്നു

ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റിലിട്ട് കൊന്നു. ചിറയൻകീഴിലാണ് സംഭവം. ചിലമ്പിൽ പടുവത്ത് വീട്ടിൽ അനുഷ്കയാണ് മരിച്ചത്.എട്ടുവയസായിരുന്നു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മകളെ കിണറ്റിൽ തള്ളിയിട്ട് കൊന്നെന്ന് വെളിപ്പെടുത്തി അമ്മ മിനി പൊലിസിൽ കിഴടങ്ങുകയിരുന്നു. കുട്ടിയുടെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ ഉണ്ടെന്നും യുവതി അറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച‌ മുതൽ ഇരുവരെയും കാണാനില്ലായിരുന്നു. തുടർന്ന് ഇവരെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. യുവതിയെ ചോദ്യം…

Read More

കരിങ്കൊടി പ്രതിഷേധം പോലീസിനെതിരെ രൂക്ഷമായ ആരോപണവുമായി യൂത്ത് കോൺഗ്രസ്

നവ കേരള സദസ്സിനായി ചടയമംഗലത്ത് എത്തുന്ന മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനായി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ സോഷ്യൽ മീഡിയയിലൂടെ വെല്ലുവിളി നടത്തിയിരുന്നു. ഇതിനു മറുപടിയായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ശ്രീ.രാഹുൽ മാങ്കൂട്ടത്തിൽ ചടയമംഗലത്തും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്ന് വളരെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തിൽ കരിങ്കൊടി പ്രതിഷേധം ഉണ്ടാകാതിരിക്കുന്നതിന് വേണ്ടി വൻ പോലീസ് സന്നാഹത്തെ മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴിയിൽ ഉടനീളം നിയോഗിച്ചിരുന്നു. ഇതിനു പുറമേ ഡിവൈഎഫ്ഐ സംഘവും റോഡിന് ഇരുവശവും നില ഉറപ്പിച്ചിരുന്നു. കരിങ്കൊടി പ്രതിഷേധം മുൻകൂട്ടി…

Read More

കടയ്ക്കൽ സ്വദേശിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ വീടിനുള്ളിൽ  കണ്ടെത്തി

കടയ്ക്കൽ പള്ളിമുക്ക് സ്വദേശി ശ്യാം 44 നെയാണ്  മരിച്ച നിലയിൽ കണ്ടെത്തിയത് ശ്യാമിന്റെ മാതാവാണ് ആദ്യം ബോഡി കണ്ടെത്തിയത് . മാതാവ് കഴിഞ്ഞ ദിവസം സഹോദരന്റെ വീട്ടിലായിരുന്നു . ഇന്ന് തിരികെ സ്വന്തം വീട്ടിലെത്തിയ ശ്യാമിന്റെ മാതാവ് വീടിന്റെ ഹാളിൽ നിലത്ത് മരിച്ചു കിടക്കുന്ന മകനെയാണ് കാണുന്നത് . ശ്യാം അവിവാഹിതനാണ് . തുടർന്ന് കടയ്ക്കൽ പൊലീസ് എത്തി അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞…

Read More

ചടയമംഗലം പഞ്ചായത്തിലെ വാർഡ് മെമ്പർ രാജി വച്ചു

ചടയമംഗലം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് അംഗം ജയൻ രാജിവച്ചു. ചടയമംഗലം ഗ്രാമപഞ്ചായത്തിലെ ബിജെപി അംഗവും പുലിയോട് വാർഡ് മെമ്പറുമാണ് ഇദ്ദേഹം. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്തിൽ രാജി സമർപ്പിച്ചിരിക്കുന്നത്. എന്നാൽ സംഘടനാപരമായ ചില വിഷയങ്ങൾ നിലനിൽക്കുന്നതായാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ കുറെ ദിവസങ്ങൾക്കു മുന്നേ രാജി വയ്ക്കാൻ തീരുമാനമെടുത്തിരിക്കുകയായിരുന്നു ഇദ്ദേഹം എന്നാണ് അറിയുന്നത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികള്‍ പിടിയിൽ

നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികള്‍ പിടിയിലായി. കുന്നംകുളത്തു നിന്നാണ് പ്രതികളെ ചെന്നൈ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതികളായ അളഗപ്പന്‍, ഭാര്യ നാച്ചല്‍, മറ്റു രണ്ടു കുടുംബാംഗങ്ങള്‍ എന്നിവരാണ് പിടിയിലായത്. പ്രതികള്‍ വാടകവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. സ്വത്തുക്കള്‍ വില്‍ക്കാന്‍, കാരൈക്കുടി കൊട്ടയ്യൂരില്‍ താമസിക്കുന്ന കുടുംബസുഹൃത്തായ വ്യവസായി അളഗപ്പനാണ് ഗൗതമി പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയിരുന്നത്. എന്നാല്‍, ഇയാള്‍ വ്യാജ രേഖകളുണ്ടാക്കി സ്വത്തുക്കള്‍ അനധികൃതമായി വില്‍പ്പന നടത്തി കോടികള്‍ തട്ടിയെടുത്തുവെന്നാണ് ഗൗതമി ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്…

Read More

കേരളത്തിലേക്കുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു

ക്രിസ്തുമസ്- ന്യൂ ഇയർ ആഘോഷങ്ങൾക്കായി നിരവധി മലയാളികളാണ് അന്യ സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലേക്ക് വരാനായി കാത്തിരിക്കുന്നത്. ഈ സീസൺ മുതലെടുക്കുകയാണ് അന്തര്‍ സംസ്ഥാന സ്വകാര്യബസുകള്‍. ഇപ്പോഴുള്ള ടിക്കറ്റ് നിരക്ക് കേട്ട് ഞെട്ടിയിരിക്കുകയാണ് യാത്രക്കാർ.  ബെംഗളുരുവിൽ നിന്ന്  തിരുവനന്തപുരത്തേക്ക്  ക്രിസ്മസിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ 6000 രൂപയാണ് സ്വകാര്യ ബസുകളിലെ നിരക്ക്. ട്രെയിനുകളിൽ വിഷുവരെയുള്ള ടിക്കറ്റ് ബുക്കിങ് ഇപ്പോഴേ  വെയ്റ്റിങ് ലിസ്റ്റിൽ ആണ്.  കൊച്ചിയിലേക്ക്  3200 മുതൽ മുകളിലേക്കാണ് നിരക്ക് . ഇതോടെ നാലംഗകുടുംബത്തിന്  നാട്ടിൽ ക്രിസ്മസ് ആഘോഷിക്കണമെങ്കിൽ യാത്രയ്ക്ക്…

Read More

നവകേരള സദസ്സിൽ യൂത്ത്കോൺഗ്രസ് കരിങ്കൊടിപ്രകടനം നടത്തി നിലമേലിൽ പോലീസുമായി നേരിയ സംഘർഷം

യൂത്ത് കോൺഗ്രസ് ചടയമംഗലം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരിങ്കൊടി പ്രകടനം നടത്തി. പ്രകടനം നിലമേൽ ജംഗ്ഷന് സമീപം പോലീസ് തടഞ്ഞു. തുടർന്ന് പോലീസുമായി നേരിയ സംഘർഷമുണ്ടായി. പോലീസ് അറസ്റ്റിനെ പ്രതിരോധിച്ച് റോഡ് ഉപരോധിക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു കരുതൽ തടങ്കലിലാക്കി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മാഹിൻ പുത്തയം, ഡിസിസി ജന:സെക്രട്ടറി വി.റ്റി സിബി, ലിവിൻ വേങ്ങൂർ, എ.ആർ റിയാസ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം…

Read More
error: Content is protected !!