
കിളിമാനൂരിൽ മാവോയിസ്റ്റ് അനുകൂലികളുടെ പേരിൽ വിചിത്ര പോസ്റ്റർ
കിളിമാനൂരിൽ മാവോയിസ്റ്റ് അനുകൂലികളുടെ പേരിൽ പതിച്ച പോസ്റ്ററിനെതിരെ അന്വേഷണം ശക്തമാക്കി പൊലീസ്. കിളിമാനൂർ പഴയാറ്റുകുഴി മാടൻനട ക്ഷേത്രത്തിന് സമീപത്തെ കെട്ടിടത്തിൽ ഇന്നലെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പശ്ചിമഘട്ട മാവോയ്സ്റ്റ് സംഘടനയിലേക്ക് ചേരാൻ ക്ഷണിക്കുന്നതാണ് പോസ്റ്റർ. പശ്ചിമഘട്ട മാവോയിസ്റ്റിലേക്ക് ചേരാൻ താൽപ്പര്യമുള്ള യുവാക്കൾ പഴയാറ്റുമൂഴി മാടൻ തമ്പുരാൻ ക്ഷേത്രവുമായി ബന്ധപ്പെടാനും ആവശ്യപ്പെട്ടിട്ടുണ്ട്. പിണറായിയും അദാനിയും മോദിയും നാടിന് ശാപം. അപമാനം. ഈ കള്ളൻമാരെ നാടുകടത്തുക എന്നിങ്ങനെയാണ് പോസ്റ്ററിൽ എഴുതിയിട്ടുള്ളത്. പോസ്റ്റർ ശ്രദ്ധയിൽപ്പെട്ട യുടൻ തന്നെ ക്ഷേത്ര ഭാരവാഹികൾ പോലീസിനെ വിവരം…