കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍
കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. ആനാട് നാഗച്ചേരി സ്വദേശികളായ അല്‍ അമീന്‍ (26), അഖില്‍ജിത്ത് (26), അരുണ്‍ രാജീവന്‍ (25) എന്നിവരെയാണ് നെടുമങ്ങാട് എക്‌സൈസ്സ് വിഭാഗം അറസ്റ്റു ചെയ്തത്. നെടുമങ്ങാട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജോര്‍ജ്ജ് ജോസഫും സംഘവും ചേര്‍ന്ന് ജെംസ് ഫൗണ്ടേഷന്‍ ഹോസ്റ്റല്‍ പരിസരങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇരുചക്ര വാഹനങ്ങളില്‍ ആനാട്, കല്ലിയോട്, പാങ്കോട് ഭാഗങ്ങളില്‍ കഞ്ചാവ് എത്തിച്ചു നല്‍കുന്ന സംഘമാണിവരെന്ന് എക്‌സൈസ് അറിയിച്ചു.ഇവരില്‍നിന്ന് 41 ഗ്രാം കഞ്ചാവും കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച…


