Headlines

ഒരു മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമ പെൻഷനുകള്‍ വിതരണം ഉടൻ

ഒരു മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമ പെൻഷനുകള്‍ വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ നേരിട്ട്‌ ലഭിക്കുന്നവർക്ക്‌ സഹകരണ സംഘങ്ങൾ വഴിയും, അല്ലാതെയുള്ളവർക്ക്‌ ബാങ്ക്‌ അക്കൗണ്ടുവഴിയും തുക ലഭിക്കും. തൊള്ളായിരം കോടിയോളം രൂപയാണ്‌ ഇതിനായി മാറ്റിവയ്‌ക്കുന്നത്‌. നാലു മാസത്തെ കുടിശ്ശികയില്‍ ഒരു മാസത്തെ പെന്‍ഷന്‍ തുകയാണ് വിതരണം ചെയ്യുന്നത്.നവകേരള സദസ്സ് തുടങ്ങാൻ ഇരിക്കെയാണ് പെന്‍ഷന്‍ വിതരണം വീണ്ടും തുടങ്ങുന്നത്. ഏഴര വർഷത്തിനുള്ളിൽ എൽഡിഎഫ്‌ സർക്കാരുകൾ 57,604 കോടി രൂപ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്കായി…

Read More

ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാർത്ഥിനി തീ പൊള്ളലേറ്റ് മരിച്ചു

ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാർത്ഥിനി പൊള്ളലേറ്റ് മരിച്ച നിലയിൽ. ആറ്റിങ്ങൽ ഇളമ്പ തടത്തിൽ വൈഷ്ണവം വീട്ടിൽ വിനോദിന്റെയും സൗമ്യയുടെയും ഏക മകളായ വൈഷ്ണവി (17)യാണ് മരിച്ചത്. ചെവ്വാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയായിരുന്നു സംഭവം. വീട്ടിലെ കിടപ്പുമുറിയോട് ചേർന്നുള്ള ഹാളിലാണ് പെൺകുട്ടിയെ തീ പൊള്ളലേറ്റ നിലയിൽ കണ്ടത്.90 ശതമാനവും പൊള്ളലേറ്റ പെൺകുട്ടിയെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരണം സംഭവിച്ചു. മരണപ്പെട്ട വൈഷ്ണവിയും അമ്മ സൗമ്യയും മാത്രമായിരുന്നു വീട്ടിൽ താമസം. വിദേശത്ത്…

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ 31കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ 31കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലോട് ഇടിഞ്ഞാര്‍ പേത്തലക്കരിക്കകം സ്വദേശി വിപിൻ ഷാല്‍ (31) നെയാണ് പാങ്ങോട് പൊലീസ് അറസ്‌റ് ചെയ്തത്. പാങ്ങോട് സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ നഗ്‌നചിത്രം വിപിൻ ഷാലിന്റെ മൊബൈലില്‍ കണ്ടത്, ഇയാളുടെ ഭാര്യ വാര്‍ഡ് മെമ്ബറെ അറിയിച്ചിരുന്നു. വാര്‍ഡ് മെമ്ബര്‍ വിവരം പൊലീസില്‍ അറിയിച്ചു. നഗ്‌നചിത്രം കാണിച്ചാണ് കുട്ടിയെ ഇയാള്‍ നിരന്തരം പീഡിപ്പിച്ചതെന്നാണ് വിവരം. നെടുമങ്ങാട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ്…

Read More

കുളത്തുപ്പുഴയിൽ ഹോട്ടൽ ഉടമയുടെ മാല കവർന്ന പ്രതികൾ പിടിയിൽ

കുളത്തൂപ്പുഴയിൽ ഹോട്ടൽനടത്തി വന്ന സ്ത്രീയുടെ സ്വർണമാല കവർന്ന സംഭവത്തിൽ മൂന്ന് യുവാക്കളെ കുളത്തുപ്പുഴ പോലീസ് പിടികൂടി. അഞ്ചൽ അലയമൺ സ്വദേശി 21വയസ്സുള്ള ജോയൽ ജോസ്, ഏരൂർ പന്തടിമുകൾ സ്വദേശി അനന്തു, കുളത്തുപ്പുഴ അമ്പതേക്കാർ സ്വദേശി പ്രവീൺ എന്നിവരാണ് പൊലീസ്പിടിയിലായത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കുളത്തുപ്പുഴ പോലീസ് സ്റ്റേഷനിലെ ജീപ്പ് അരിപ്പലിൽ മറിഞ്ഞു

കുളത്തുപ്പുഴപോലീസ് സ്റ്റേഷനിലെ ജീപ്പ് മടത്തറയിൽ നിന്ന് കുളത്തുപ്പുഴക്ക് വരികയായിരുന്ന ജീപ്പ് അരിപ്പ സ്കൂളിന് സമീപത്ത് റോഡിൽ നിന്ന് തെന്നിമാറി മതിലിടിച്ചു മറിഞ്ഞു.എതിരെ മറ്റു വാഹനങ്ങളൊന്നും ഉണ്ടാകാതിരുന്നത്വൻ അപകടം ഒഴിവായി. വാഹനത്തിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ പരിക്ക് ഒന്നുമില്ല ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും അരിപ്പ സ്കൂളിന് സമീപം അപകടം നടക്കുന്നത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ചുവട് ന്യൂസിന് പിന്നാലെ നടപടി ; അമിത ലോഡുമായി പോകുന്ന ടിപ്പർ ലോറികൾ കടയ്ക്കൽ പോലീസ് പിടികൂടി

2/11/2023 ന് ചുവട് ന്യൂസ് പള്ളിമുക്ക് ജംഗ്ഷനിലൂടെ അമിത ലോഡുമായി പോകുന്ന  ടോറസ് ലോറിയുടെ വാർത്ത നൽകിയിരുന്നു .  അതിന് പിന്നാലെയാണ് ഇപ്പോൾ കടയ്ക്കൽ പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. കടയ്ക്കൽ സിഐ രാജേഷിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്വിഴഞ്ഞം പോർട്ടിലേക്കാണ് അമിതലോഡ് കയറ്റി വാഹനങ്ങൾ പോകുന്നത് കൊണ്ടോടി വിസ്മയ റോക്കിൽ നിന്നാണ് ഈ വാഹനങ്ങൾ ലോഡുമായെത്തിയത്.

Read More

ചിതറ പഞ്ചായത്തിലെ അങ്കണവാടികളുടെ ജല വിതരണ കണക്ഷൻ ജലവിഭവ വകുപ്പ് വിഛേദിച്ചു;പ്രശ്‌നത്തിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ

വെള്ളക്കരം കുടിശിക അടയ്ക്കാത്തതിനെ തുടർന്ന് ചിതറ പഞ്ചായത്തിലെ അങ്കണവാടികളുടെ ജല വിതരണ കണക്ഷൻ ജലവിഭവ വകുപ്പ് വിഛേദിച്ചു . ഇന്നലെ രാവിലെ അങ്കണവാടികളിൽ എത്തിയ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരാണ് കണക്ഷൻ വിഛേദിച്ചത്. രണ്ടര വർഷത്തെ കുടിശികയാണ് മിക്ക അങ്കണവാടികൾക്കും ഉള്ളത്. ചിതറ പഞ്ചായത്താണ് വെള്ളക്കരം അടയ്ക്കേണ്ടത്. 46 അങ്കണവാടികളാണ് പഞ്ചായത്തിൽ ഉള്ളത്. ഒട്ടേറെ തവണ വെള്ളക്കരം അടയ്ക്കണമെന്ന് കാണിച്ചു ജലവിഭവ വകുപ്പ് നോട്ടിസ് നൽകിയിരുന്നു. എന്നാൽ പഞ്ചായത്ത് അടച്ചില്ല. കിണർ ഇല്ലാത്ത അങ്കണവാടികളിൽ വെള്ളത്തിന് ആശ്രയം ജലഅതോറിറ്റി…

Read More

ഭാര്യ പിതാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ പ്രതി പിടിയിൽ

പെരുമ്പുഴയിൽ  ഭാര്യ പിതാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ പ്രതി ഇടവട്ടം സ്വദേശി വിശാൽ (27) പോലീസ് പിടിയിൽ ഭാര്യാപിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ; കുണ്ടറ പെരുമ്പുഴ പുനക്കന്നൂർ ഊറ്റുകുഴി എന്ന സ്ഥലത്ത് താമസിച്ചിരുന്ന 60 വയസ്സുള്ള രഘുനാഥനെയാണ് മകളുടെ ഭർത്താവായ യുവാവ് ചുടുകട്ടയും വിറകും ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയത്. രഘുനാഥനും ഭാര്യയും മകനും അടങ്ങുന്ന കുടുംബം താമസിച്ചിരുന്ന വീട്ടിൽ കഴിഞ്ഞ മാസം ഇരുപത്തിയൊന്നാം തീയതി രാത്രി പതിനൊന്നര മണിയോടെ അക്രമാസക്തനായി എത്തിയ മകളുടെ ഭർത്താവായ  പെരിനാട് ഇടവട്ടം…

Read More

വയനാട്ടിൽ മാവോവാദി സംഘത്തിലെ രണ്ട് പേർ പോലീസ് പിടിയിൽ

വയനാട് തലപ്പുഴ പേരിയയിൽ തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. പെരിയ ചപ്പാരം കോളനിയിലാണ് ഇന്നലെ ഏറ്റുമുട്ടലുണ്ടായത്. രണ്ട് മാവോയിസ്റ്റുകളെ കസ്റ്റഡിയിലെടുത്തു. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായതെന്ന് സൂചന. നാലംഗ സംഘത്തില്‍ രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. രക്ഷപ്പെട്ട രണ്ട് പേരിൽ ഒരാൾക്ക് വെടിയേറ്റെന്ന് പൊലീസ് സംശയം ഉന്നയിക്കുന്നുണ്ട്. വനാതിർത്തികളിൽ വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. ഇന്നലെ രാത്രി 7  മണിയോടെയാണ് നാലം​ഗ സായുധ മാവോയിസ്റ്റ് സംഘം ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടിലെത്തിയത്. ഇവര്‍ മൊബൈൽ ചാർജ് ചെയ്തു,…

Read More

കിളിമാനൂർ സ്വദേശിയായ പോലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരത്ത് പൊലീസുകാരനെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസർ കിളിമാനൂർ സ്വദേശിയായ ബി ലാൽ (55) ആണ് തൂങ്ങി മരിച്ചത്. കഴക്കൂട്ടം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറും ജനമൈത്രി ബീറ്റ് ഓഫീസറുമാണ് ബി ലാൽ. കഴക്കൂട്ടത്തെ എഫ് സി ഐയ്ക്ക് സമീപത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. സംഭവത്തെതുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു. ആത്മഹത്യയാണെന്നാണ് നിഗമനം പരസ്യങ്ങൾ നൽകാൻ…

Read More
error: Content is protected !!