കെഎസ്ആർടിസി ബസിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നു പിടിച്ച പ്രതി പിടിയിൽ
കെഎസ്ആർടിസി ബസിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നു പിടിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിളപ്പിൽ കാവുംപുറം പെരുവിൽക്കോണം സ്നേഹാലയം വീട്ടിൽ നിന്നും വിളപ്പിൽ നൂലിയോട് നൂലിയോട് ശ്രീലയം വീട്ടിൽ വാടകയക്ക് താമസിക്കുന്ന ബിജു എന്നു വിളിക്കുന്ന വിജു(44)വിനെയാണ് വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 21 ചൊവ്വാഴ്‌ച പേയാട് നിന്നും വെള്ളനാടേക്ക് പോയ കെഎസ്ആർടിസി ബസ്സിൽ ആണ് സംഭവം. ബസ്സിൽ കയറിയ വിജു ഫുട്ബോർഡിന് സമീപമുള്ള പ്ളാറ്റ്ഫോമിൽ നിന്ന് യാത്ര ചെയ്തിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയേയും സുഹൃത്തിനേയും…


