Headlines

വനിതാ ശിശുവികസന വകുപ്പും ചിതറ ഗ്രാമപഞ്ചായത്തും സംയുക്തമായി അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു

വനിതാ ശിശുവികസന വകുപ്പും ചിതറ ഗ്രാമപഞ്ചായത്തും സംയുക്തമായി “മണിക്കിലുക്കം” അങ്കണവാടി കലോത്സവം 2023 നവംബർ 25 ശനിയാഴ്ച രാവിലെ 9 മണിക്ക് കിഴക്കുംഭാഗം ടൌൺ ഹാളിൽ വെച്ച് സംഘടിപ്പിച്ചു. ചിതറ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി. R M രജിതയുടെ ആധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. എം. എസ്. മുരളി ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സണൽ ശ്രീമതി N S ഷീന സ്വാഗതം ആശംസിച്ചു. പ്രശസ്ത മജീഷ്യൻ…

Read More

കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; 29 പേ‍ർക്ക് പരിക്ക്, ഡ്രൈവർമാരുടെ നില ഗുരുതരം

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് കാരണം ഡ്രൈവർമാരിലൊരാൾ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രഥമിക നി​ഗമനം. അപകടത്തിൽ 29 പേ‍ർക്ക് പരിക്കേറ്റിട്ടുണ്ട്. നെയ്യാറ്റിൻകര മൂന്ന് കല്ലിൻമൂടാണ് ബസ്സപകടമുണ്ടായത്. രണ്ട് ബസ്സിലും ഡ്രൈവമാർ കുടുങ്ങി കിടക്കുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് ഇവരെ പുറത്തെടുത്തത്. ഡ്രൈവർമാരുടെ നില ഗുരുതരമാണ്. ഇവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നാഗർകോവിൽ – തിരുവനന്തപുരം കെഎസ്ആർടിസി ബസ്സും തിരുവന്തപുരം – നെയ്യാറ്റിൻകര കെഎസ്ആർടിസി ബസ്സുമാണ് കൂട്ടിയിടിച്ചത്. ഒരു ബസ്സിൻ്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക…

Read More

കോട്ടയത്തെ ഹോട്ടലുടമയുടെ കൊലപാതകം: പൊലീസിന്റെ വലയിൽ കുടുങ്ങി ദമ്പതികൾ

ഇക്കഴിഞ്ഞ 15നാണ് കോട്ടയം കറുകച്ചാലിൽ ‘ചട്ടിയും തവിയും’ എന്ന ഹോട്ടൽ നടത്തിയിരുന്ന രഞ്ജിത്തിനെ ദാരുണമായി കൊലപ്പെടുത്തിയത്. ഈ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. ഹോട്ടലിന്‍റെ സഹ ഉടമയായ, ആലപ്പുഴ എറവുങ്കര സ്വദേശി സോണിയയും ഭർത്താവ് റെജിയുമാണ് പൊലീസിന്‍റെ പിടിയിലായത്. ഹോട്ടല്‍ ഉടമയായ രഞ്ജിത്തിനെ ഇതേ ഹോട്ടലില്‍ ജീവനക്കാരനായ ജോസ് കെ തോമസ് കത്തി കൊണ്ട് കുത്തി കൊന്നത്. ഹോട്ടലിന്‍റെ സഹ ഉടമയായ സോണിയയും ജോസും അടുത്തിടെ സൗഹൃദത്തിലായിരുന്നു. ഈ വിഷയത്തെ ചൊല്ലി സോണിയയും കൊല്ലപ്പെട്ട രഞ്ജിത്തും…

Read More

ഇടപാടുകൾക്ക് പണം ഈടാക്കി തുടങ്ങി ഗൂഗിൾ പേ; റീചാർജ് ചെയ്യുമ്പോൾ മൂന്നു രൂപ വരെ അധികം

മൊബൈൽ റീചാർജുകൾക്ക് കൺവീനിയൻസ് ഫീസ് ഈടാക്കി തുടങ്ങി ഗൂഗിൾ പേ. വർഷങ്ങളോളം ഉപയോക്താക്കളെ അവരുടെ പ്രീപെയ്‌ഡ് പ്ലാൻ റീചാർജ് ചെയ്യാനും അധിക ചെലവില്ലാതെ ബില്ലുകൾ അടയ്ക്കാനും അനുവദിച്ചതിന് ശേഷമാണ് ഗൂഗിൾ പേ പുതിയ മാറ്റം കൊണ്ടുവരുന്നത്. കഴിഞ്ഞദിവസം ഒരു ഉപയോക്താവാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. ഉപയോക്താവ് പങ്കിട്ട സ്ക്രീൻഷോട്ടിൽ മൂന്ന് രൂപ കൺവീനിയൻസ് ഫീസ് ഈടാക്കിയെന്ന വ്യക്തമാക്കുന്നു. ജിയോയിൽ നിന്നുള്ള 749 പ്രീപെയ്ഡ് റീചാർജ് പ്ലാനിനാണ് നിരക്ക് ഈടാക്കിയത്. കൺവീനിയൻസ് ഫീസ് ജിഎസ്‌ടി ഉൾപ്പെടെയുള്ളതാണെന്ന് സ്ക്രീൻഷോട്ടിൽ വ്യക്തമാണ്….

Read More

കടയ്ക്കലിൽ AIYF, DYFI സംഘർഷം;
രണ്ട് പേർക്ക് പരിക്ക്

കടയ്ക്കൽ PMSA കോളേജ് ഇലക്ഷനുമായി ബന്ധപ്പെട്ട് AISF പ്രവർത്തകരെ DYFI പ്രവർത്തകർ മർദ്ദിച്ചിരുന്നു. ഇതുമായി തർക്കം നിലനിന്നിരുന്ന സാഹചര്യത്തിലാണ് ഇന്ന് വൈകുന്നേരം 7 മണിക്ക് കടയ്ക്കലിൽ നിന്നും നിലമേൽ ഭാഗത്തേക്ക്‌ കാറിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ശ്യാമിനേയും അതുൽ ദത്തിനേയും ഒരു സംഘം ബൈക്കിൽ പിന്തുടരുന്നത് ശ്രദ്ധയിൽപെട്ട് അവർ വാഹനം തിരിച്ച് കടയ്ക്കലിലേക്ക് വരുമ്പോഴാണ് DYFI പ്രവർത്തകർ കൂടുതൽ സംഘടിച്ച് കടയ്ക്കൽ ജംഗ്ഷനിൽ വെച്ച് കാറിൽ നിന്നും പിടിച്ചിറക്കി കമ്പിയും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് മർദ്ദിച്ചത്. മർദ്ദനത്തിൽ AIYF പ്രവർത്തകരായ…

Read More

വനിതാ ശിശുവികസന വകുപ്പും ചിതറ ഗ്രാമപഞ്ചായത്തും സംയുക്തമായി “ചിരിക്കിലുക്കം” ഭിന്നശേഷി കലോത്സവം 2023 നവംബർ 24 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കിഴക്കുംഭാഗം ടൌൺ ഹാളിൽ വെച്ച് സംഘടിപ്പിച്ചു

വനിതാ ശിശുവികസന വകുപ്പും ചിതറ ഗ്രാമപഞ്ചായത്തും സംയുക്തമായി “ചിരിക്കിലുക്കം” ഭിന്നശേഷി കലോത്സവം 2023 നവംബർ 24 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കിഴക്കുംഭാഗം ടൌൺ ഹാളിൽ വെച്ച് സംഘടിപ്പിച്ചു. ചിതറ ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. മടത്തറ അനിലിന്റെ ആദ്യക്ഷതയിൽ ചേർന്ന യോഗം ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. എം. എസ്. മുരളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി NS ഷീന സ്വാഗതം ആശംസിച്ചു.പ്രസ്തുത ചടങ്ങിൽ പ്രശസ്ത…

Read More

റോബിൻ ബസിനെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹനവകുപ്പ് തടഞ്ഞു

റോബിൻ ബസിനെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹനവകുപ്പ് തടഞ്ഞു. പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടി റോബിൻ ബസ് എംവിഡി പിടിച്ചെടുത്ത് പത്തനംതിട്ട എആർ ക്യാമ്പിലേക്ക് മാറ്റി. വാഹനത്തിന് എതിരെ മോട്ടോർ വാഹനവകുപ്പ് കേസെടുമെടുത്തിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് തുടർച്ചയായി ലംഘിക്കും വിധം  പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടിയാണ് ബസ് പിടിച്ചെടുത്തത്. വൻ പൊലീസ് സന്നാഹത്തോടെയാണ് എംവിഡി കർശന നടപടി എടുത്തത്. ബസ് പിടിച്ചെടുത്തത് അന്യായമെന്ന് നടത്തിപ്പുകാർ പ്രതികരിച്ചു. കോടതി ഉത്തരവിന്റെ ലംഘനമാണ് ഉദ്യോഗസ്ഥർ ചെയ്തതെന്നും റോബിൻ ബസ് നടത്തിപ്പുകാര്‍…

Read More

ശബരിമലയിൽ ആറു വയസുകാരിക്ക് പാമ്പുകടിയേറ്റു

കുട്ടിയുടെ ആരോഗ്യസ്ഥിതിയിൽ പ്രശ്‌നമില്ല. ആൻറി സ്നാക്ക് വെനം നൽകി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. നടതുറന്ന് ഏഴ് ദിവസത്തിനുള്ളിൽ രണ്ടാമത്തെ സംഭവമാണിത്. ചൊവ്വാഴ്‌ച മരക്കൂട്ടത്ത് ചന്ദ്രാനന്ദൻ റോഡിൽ മലപ്പുറം സ്വദേശിയായ സജിത്തിന്(40) പാമ്പുകടിയേറ്റിരുന്നു. ഇതേ സ്ഥലത്ത് പിന്നെയും പാമ്പിനെ കണ്ടതായി കച്ചവടക്കാർ വനവകുപ്പിനെ അറിയിച്ചിരുന്നു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

പാലിൽ നിന്നും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം

ചാണപ്പാറ സന്മാർഗദായിനി സ്മാരക വായനശാലയുടെ വനിതാ വേദിയുടെ സഹകരണത്തോടെ കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസ് സർവകലാശാല സംഘടിപ്പിക്കുന്ന ‘പാലിൽ നിന്നും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം ‘ ഏകദിന പരിശീലന പരിപാടി 2023 നവംബർ 28 ചൊവ്വ രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ ഗ്രന്ഥശാലയിൽ നടക്കുകയാണ്. പാലിൽ നിന്നും ഐസ്ക്രീം, പനീർ, പേട,സിപ്പപ്പ്,കട്ട്ലെറ്റ് തുടങ്ങിയ നിരവധിയായ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള പരിശീലന പരിപാടിയാണിത്. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 30 വനിതകൾക്കാണ് പരിശീലന പരിപാടിയിൽ…

Read More

ചിതറ ഐരക്കുഴിയിൽ ഇടിമിന്നലേറ്റ് വീട് പൂർണമായും തകർന്നു ; വളർത്തു പശു ചത്തു

ചിതറ ഐരക്കുഴി വയലിക്കടയിൽ ലീലയുടെ വീടാണ് ഇടിമിന്നലിലേറ്റ് തകർന്നത് . രാത്രി പതിനൊന്നരയോടെയാണ് വീട്ടിലേക്ക് ഇടിമിന്നലിൽ ഏറ്റത് . മിന്നലിന്റെ ആഘാതത്തിൽ ലീലയുടെ വളർത്തു പശു ചത്തു.  വീട്ടിലുണ്ടായിരുന്ന ഇലക്ട്രിക് ഉപകരണങ്ങൾ പൂർണമായും നശിച്ചു . വീടിന്റെ ഭിത്തി മുഴുവൻ പൊട്ടി മാറിയ അവസ്ഥയാണ് . പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More
error: Content is protected !!