Headlines

കലിക ന്യൂസ് ഫെസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു.

ചിതറയിലും പരിസര പ്രദേശങ്ങളിലും പ്രാദേശിക വാർത്തകൾ നൽകിയിരുന്ന കലിക ന്യൂസിന്റെ ഫെയ്സ്ബുക്ക് പേജാണ് ഇന്നലെ രാത്രി ഹാക്ക് ചെയ്യപ്പെട്ടത് .  കൊല്ലം ജില്ലയിലെ തന്നെ പ്രധാന പെട്ട ഓൺലൈൻ വാർത്ത ചാനൽ ആയിരുന്നു കലിക . സാധരണക്കരിലേക്ക് വളരെ പെട്ടെന്ന് വാർത്തകൾ എത്തിച്ചു കൊണ്ടിരുന്ന ഫെസ്ബുക്ക് പേജ് ആയിരുന്നു . പേജിലൂടെ ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്ന വീഡിയോകൾക്ക് കലിക ന്യൂസിന് യാതൊരുവിധ ബന്ധവുമില്ല പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

പോലീസ് എന്ന വ്യാജേന കൊച്ചിയിലെ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി കവര്‍ച്ച നടത്തിയ നാലംഗ സംഘം പിടിയില്‍

പോലീസ് എന്ന വ്യാജേന കൊച്ചിയിലെ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി കവര്‍ച്ച നടത്തിയ നാലംഗ സംഘം പിടിയില്‍.കവര്‍ച്ചയ്ക്ക് ശേഷം ഒളിവില്‍ പോയ പ്രതികളെ പൊലീസ് സംഘം സാഹസികമായി വാഹനത്തെ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. നിയമവിദ്യാര്‍ത്ഥിയായ യുവതിയും സുഹൃത്തുക്കളുമാണ് പിടിയിലായത്.കഴിഞ്ഞ മാസം 15ന് രാത്രി 12നായിരുന്നു ആക്രമണം നാലംഗ സംഘം ഹോസ്റ്റല്‍ ആക്രമിച്ചത്. മുല്ലയ്ക്കല്‍ റോഡിലെ ഹോസ്റ്റലിലാണ് ഇവര്‍ മാരകായുധങ്ങളുമായി കയറിയത്. വധഭീഷണി മുഴക്കിയ സംഘം അഞ്ച് മൊബൈല്‍ ഫോണുകളും സ്വര്‍ണമാല, മോതിരം തുടങ്ങിയവയും കവര്‍ന്നു. ഹോസ്റ്റലിലെ താമസക്കാരുടെ അകന്ന കൂട്ടുകാരന്‍…

Read More

പഞ്ചായത്തിന്റെ വാർഷിക പദ്ധതി രൂപീകരണം

ചിതറ ഗ്രാമപഞ്ചായത്തിലെ 2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വർക്കിംഗ്‌ ഗ്രൂപ്പ്‌ യോഗം 2023 ഡിസംബർ 4 തിങ്കൾ രാവിലെ 10 മണിക്ക് പഞ്ചായത്ത്‌ ടൌൺ ഹാളിൽ വെച്ച് കൂടുന്നു. എല്ലാവരും പങ്കെടുക്കുക . പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ഒന്നര കിലോ കഞ്ചാവുമായി ബുള്ളറ്റ് ലേഡി നിഖില അറസ്റ്റിൽ

ഒന്നര കിലോ കഞ്ചാവുമായി യുവതി പിടിയിലായി. പയ്യന്നൂർ മുല്ലക്കോട് സ്വദേശിനി നിഖിലയാണ് എക്സൈസിന്റെ പിടിയിലായത്. തളിപ്പറമ്പ എക്സൈസ് സർക്കിൾ ഇൻസ്പെ‌ക്‌ടർ കെ.കെ ഷിജിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇരുപത്തൊൻപതുകാരിയായ നിഖില വീടിനുള്ളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പയ്യന്നൂരിൽ സെയിൽസ് ഗേളായി ജോലിചെയ്യുകയായിരുന്നു നിഖില. ബുള്ളറ്റ് ലേഡിഎന്ന് നാട്ടിൽ അറിയപ്പെടുന്ന നിഖിലധാരാളം യാത്രകൾ നടത്തിയിരുന്നു.അതുവഴി ഉണ്ടായ ബന്ധങ്ങളാണ് കഞ്ചാവ്ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്നതെന്ന്സംശയിക്കുന്നതായി എക്സൈസ് പറഞ്ഞു. നിഖിലയുടെ വീട്ടിൽ കഞ്ചാവ്സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെഅടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വീട് വളഞ്ഞ് നടത്തിയ പരിശോധനയിൽ…

Read More

പുനലൂർ പോലീസിന്റെ അറിയിപ്പ് 21/04/2023 ന് 9.38 ആയൂരിൽ നിന്നും അഞ്ചൽ ഭാഗത്തേക്ക് KSRTC യിൽ യാത്ര ചെയ്തവർ ശ്രദ്ധിക്കുക

ഈ കാണുന്ന CCTV ദൃശ്യങ്ങൾ 21-04 – 2023 രാത്രി 9:38 pm മണിക്ക് നാഗർകോവിൽ പുനലൂർ ബസ് ആയൂരിൽ നിന്നും അഞ്ചലേക്ക് പോകനായി നിർത്തിയ ബസിൽ ബൈക്കിൽ വന്നിറങ്ങിയ ആയൂരിൽ ഫിറ്റ്നസ് വേൾഡ് എന്ന ജിംനേഷ്യം നടത്തുന്ന  അഞ്ചൽ തഴമേൽ സ്വദേശി  അജിത്ത് കയറിയിരുന്നു. അന്ന് രാത്രി 10 മണിയോടെ കരവാളൂര് പിറക്കൽ പാലത്തിന് തൊട്ട് മുന്നേ യുള്ള രണ്ട് വളവുകൾക്ക് നടുവിലായി റോഡിന്റെ വശത്ത് അബോധവസ്ത്ഥയിൽ കാണുകയും 03-05-23 തിരുവന്തപുരം മെഡിക്കൽ കോളേജിൽ വെച്ച്…

Read More

ചടയമംഗലത്ത് 13 കാരിയെ പീഡിപ്പിച്ച 61 കാരൻ പിടിയിൽ

ചടയമംഗലം പൊലീസാണ് പ്രതിയെ പിടികൂടിയത്.  2022 ലെ സംഭവത്തിലാണ് ഇപ്പോൾ അറസ്റ്റ് നടന്നിരിക്കുന്നത്. ആയൂർ ചരുവിള പുത്തൻ വീട്ടിൽ സുന്ദരൻ ആചാരിയാണ് അറസ്റ്റിലായത്. പ്രതി പെൺകുട്ടിക്ക് വള വാങ്ങാൻ പണം നൽകിയിരുന്നു . പിന്നാലെ പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചു . പീഡന വിവരം പുറത്ത് പറയാതിരിക്കാൻ പ്രതി ഭീക്ഷണി പെടുത്തി . കുട്ടി ഭയന്ന് പീഡന വിവരം പുറത്ത് പറഞ്ഞില്ല. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങൾ പെൺകുട്ടി അധ്യാപകരോട് കാര്യം പറഞ്ഞു. സ്കൂൾ അധികൃതർ ഉടൻ ചൈൽഡ് ലൈനിൽ…

Read More

എത്ര ജീവൻ പൊലിഞ്ഞാലും അധികാരികൾ കണ്ണ് തുറക്കില്ല; കാഞ്ഞിരത്തുമൂട്ടിൽ  ഇന്നും വാഹനാപകടം

കാഞ്ഞിരത്തും മൂട്ടിൽ ബൈക്കും മഹീന്ദ്ര ജീറ്റോയും കൂട്ടി ഇടിച്ചു അപകടം .ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത് . പല ജീവനുകൾ പൊലിഞ്ഞ കാഞ്ഞിരത്തും മൂട്ടിലെ ശ്രീ ധന്യ ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം ഉണ്ടായത് . അപകടത്തിൽ ബൈക്ക് പൂർണമായും തകർന്ന അവസ്ഥയാണ് . അപകടം പറ്റിയ ബൈക്ക് യാത്രികനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല വാഹനാപകടത്തിന്റെ കാരണം റോഡ് തകർന്നു കിടക്കുന്നത് ആണെന്ന്  അറിയാവുന്നിട്ടും അധികാരികൾ ഒരു നടപടിയും  സ്വീകരിക്കാത്തത് പ്രതിഷേധത്തിന് കാരണമായി….

Read More

തെന്മല സ്വദേശിയായ വിദ്യാർത്ഥിനി ചെന്നൈയിൽ കൊല്ലപ്പെട്ടു

തെന്മല സ്വദേശിനിയായ നേഴ്‌സിങ് വിദ്യാർത്ഥിനി ചെന്നൈയിൽ കൊല്ലപ്പെട്ടു..സുഹൃത്ത് കുളത്തൂപ്പുഴ സ്വദേശി അറസ്റ്റിൽ..പുനലൂർ ഉറുകുന്ന് നേതാജി സ്വദേശിനിയും നേഴ്സിങ് വിദ്യാർത്ഥിനിയുമായ ഫൗസിയ (20) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ സുഹൃത്തും കുളത്തൂപ്പുഴ സ്വദേശിയുമായ ആഷിഖിനെ (20) തമിഴ്നാട് പോലീസ് അറസ്റ്റു ചെയ്തു. കൊലപാതകത്തിനു ശേഷം മൃതദേഹത്തിൻ്റെ ചിത്രം ആഷിഖ് സ്‌റ്റാറ്റസിട്ടു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കൊല്ലത്തെ തട്ടികൊണ്ടു പോകൽ കേസ്: മൂന്നു പേർ തമിഴ്‌നാട്ടിൽ കസ്‌റ്റഡിയിൽ

കൊല്ലം ഒയൂരിൽ നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നു പേർ പൊലീസ് കസ്റ്റഡിയിൽ. തമിഴ്‌നാടി പുളിയറയിൽ നിന്നാണ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്. ചാത്തന്നൂർ സ്വദേശികളായ മൂന്നു പുരുഷന്മാരാണ് പിടിയിലായത്. രണ്ടു വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തെന്നാണ് വിവരം. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിനു കാരണമെന്നാണ് സൂചന. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ആലപ്പുഴയിൽ മക്കളെ കൊന്ന് ദമ്പതികൾ ആത്മഹത്യ ചെയ്തു

തലവടിയിൽ മക്കളെ കൊലപ്പെടുത്തി അച്ഛനും അമ്മയും തൂങ്ങി മരിച്ചു. തലവടി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ മൂലേപ്പറമ്പിൽ വീട്ടിൽ സുനു സൗമ്യ ദമ്പതികളാണ് തൂങ്ങിമരിച്ചത്. മക്കൾ ആദി, അതുൽ എന്നിവരെ കൊലപ്പെടുത്തിയായിരുന്നു ഇരുവരും ജീവനൊടുക്കിയത്. സംഭവത്തിൽ പൊലീസ് മേൽ നടപടികൾ സ്വീകരിച്ച് വരികയാണ്. സൗമ്യക്ക് അർബുദരോഗം സ്ഥിരീകരിച്ചതും കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. തലവടി പൊലീസിന്റെ നേതൃത്വത്തിൽ മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടത്തുകയാണ്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More
error: Content is protected !!