Headlines

സംസ്ഥാന വ്യാപകമായി ബുധനാഴ്ച എസ്‌എഫ്‌ഐ പഠിപ്പ്‌മുടക്കും

കേരളത്തിലെ സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുള്ള ഗവര്‍ണറുടെ നീക്കത്തില്‍ പ്രതിഷേധിച്ച്‌ ബുധനാഴ്‌ച എസ്‌എഫ്‌എ സംസ്ഥാന വ്യാപകമായി പഠിപ്പ്‌മുടക്കും. ഡിസംബര്‍ 6നാണ് സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിക്കും. ഗവര്‍ണര്‍ വസതിയായ രാജ് ഭവൻ വളയാനും എസ്‌എഫ്‌ഐ തീരുമാനിച്ചിട്ടുണ്ട്. ആര്‍എസ്‌എസ് വക്താവായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികള്‍ പ്രതിഷേധാര്‍ഹമാണ്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

അറിയിപ്പ് ; ചിതറ മുതയിൽ സ്വദേശിയായ വിദ്യാർത്ഥിയെ കാണ്മാനില്ല

മുഹമ്മദ് ഷാഫി (14) എന്ന കുട്ടിയെ കാണ്മാനില്ല . ചിതറ മുതയിൽ സ്വദേശിയാണ്. കണ്ടു കിട്ടുന്നവർ കടയ്ക്കൽ പോലീസ് സ്റ്റേഷനിലോ ചിതറ പോലീസ് സ്റ്റേഷനിലോതാഴെ കാണുന്ന നമ്പറിലോ ബന്ധപെടുകPh : 8943653487 തീയതി : 5/12/23 ചൊവ്വ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ചിതറ ഗ്രാമ പഞ്ചായത്തിൽ അതി ദരിദ്രർക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

ചിതറ ഗ്രാമ പഞ്ചായത്തിൽ അതി ദരിദ്രർക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത്‌ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. മടത്തറ അനിലിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. M S മുരളി ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചേയർപേഴ്സൺ ശ്രീമതി NS ഷീന സ്വാഗതം ആശംസിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. അമ്മൂട്ടീ മോഹനൻ, വാർഡ് മെമ്പർമാരായ ഷിബു, സന്തോഷ്‌, രാജീവ്‌,കവിത, ജനനി, സിന്ധു വട്ടമുറ്റം, മിനി…

Read More

കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ പൊട്ടിയ ശബ്ദം കേട്ട് ഭയന്നു; സ്കൂട്ടർ അപകടത്തിൽപെട്ട് വിദ്യാർത്ഥിനി മരിച്ചു

സ്‌കൂട്ടറിൽനിന്നു വീണ് തലയ്ക്കു പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു. പാങ്ങപ്പാറ മെയ്ക്കോണം ഗോപികാഭവനിൽ ഉദയ്‌യുടെയും നിഷയുടെയും മകൾ ഗോപികാ ഉദയ്(20) ആണ് മരിച്ചത്. നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജിലെ മൂന്നാം വർഷം അനലിറ്റിക്കൽ എക്കണോമിക്സ് വിദ്യാർത്ഥിനിയായിരുന്നു. ബസിന്റെ ടയർ പൊട്ടിയ ശബ്ദം കേട്ട് ഗോപിക ഓടിച്ചിരുന്ന സ്കൂട്ടറിന്റെ നിയന്ത്രണം നഷ്‌ടമായാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച‌ രാത്രി ഏഴരയോടെ പി.എം.ജി ജങ്ഷനിലായിരുന്നു അപകടം. പട്ടം മരപ്പാലം ഹീര കാസിലിലാണ് താമസം. ഗോപികയും സഹോദരി ജ്യോതികയും ജിംനേഷ്യത്തിൽനിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്നു. സമീപത്തുകൂടി…

Read More

തിരുവനന്തപുരത്ത് യുവ ഡോക്ടർ ഫ്ലാറ്റ് മുറിയിൽ മരിച്ച നിലയിൽ

തിരുവനന്തപുരത്ത് യുവ ഡോക്ടർ മരിച്ച നിലയിൽ. ഫാറ്റ് മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഡോ. ഷഹാനയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി.ജി. വിദ്യാർത്ഥിനിയാണ് ഡോ. ഷഹാന.അബോധാവസ്ഥയിൽ കണ്ടെത്തിയ ഷഹാനയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ഒരു കുറിപ്പ്  മുറിയിൽ നിന്നും പൊലീസ് കണ്ടെത്തി. മെഡിക്കൽ കോളേജ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.   പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ചിതറയിൽ ആടിനെ മോഷ്ടിച്ചു കടന്നുകളഞ്ഞു

ചിതറ മഞ്ഞപ്പാറയിൽ ലിജിൻ എന്ന ആളുടെ ഉപജീവന മാർഗ്ഗമായ ആടുകളെയാണ് കടത്തിക്കൊണ്ടു പോയത്. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. ഓയിൽ ഫാം തൊഴിലാളിയായ ലിജിൻ രണ്ട് കുട്ടികളുടെ പിതാവാണ് . ഓയിൽ ഫാമിൽ നിന്നും കിട്ടുന്ന വരുമാനത്തിൽ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ കഴിയാത്തത് കൊണ്ടാണ് കന്നുകാലികളെ വളർത്തലുകൂടി ചെയ്ത് പോന്നത് . ഈ പാവപ്പെട്ട കുടുംബത്തിലെ   ആടുകളെയാണ്  സാമൂഹിക വിരുദ്ധർ കടത്തിക്കൊണ്ടു പോയത്. ഓയിൽ ഫാം മേഖലയിൽ വളർത്തു മൃഗങ്ങളെ  കടത്തി കൊണ്ട് പോകുന്നത്…

Read More

സമഗ്ര വികസനം മുന്നിൽ കണ്ടുള്ള വാർഷിക പദ്ധതി രൂപീകരണമാണ് ലക്ഷ്യം-ശ്രീ. എം. എസ് മുരളി

ചിതറ: ചിതറ ഗ്രാമപഞ്ചായത്തിലെ 2024-25 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വിവിധ വർക്കിംഗ്‌ ഗ്രൂപ്പുകളുടെ യോഗം ഡിസംബർ 4 ഇന് രാവിലെ 11 മണിക്ക് പഞ്ചായത്ത്‌ ടൌൺഹാളിൽ വെച്ച് നടന്നു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. അമ്മൂട്ടി മോഹനന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമപഞ്ചായത്തിന്റെ ആദരണീയനായ പ്രസിഡന്റ്‌ ശ്രീ. M S മുരളി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. മടത്തറ അനിൽ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത്‌ വൈസ്. പ്രസിഡന്റ്‌ ശ്രീ. R…

Read More

സംസ്ഥാന വ്യാപകമായി എസ് എഫ് ഐ പഠിപ്പ് മുടക്ക് സമരത്തിന് ഒരുങ്ങുന്നു

സംസ്ഥാന വ്യാപകമായി ഡിസംബർ 6 ന് പഠിപ്പ് മുടക്ക് സമരത്തിനൊരുങ്ങി എസ്എഫ്ഐ. സർവ്വകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെയാണ് എസ്എഫ്ഐ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരത്തിന് ഒരുങ്ങുന്നത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ചടയമംഗലത്ത് ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ് സംഘർഷം

കഴിഞ്ഞ ദിവസം രാത്രിയാണ് സംഘർഷം ഉണ്ടായത് .ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്കും കോൺഗ്രസിന്റെ പഞ്ചായത്ത് മെമ്പർക്കും പരിക്ക്. പോരേടം വിവേകാനന്ദ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊടി തോരണങ്ങൾ കെട്ടുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമികമായ വിവരം. പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചതായാണ് വിവരം. സ്ഥലത്ത് സ്ഥിതിഗതികൾ ശാന്തമായതായി ചടയമംഗലം പോലീസ് പറഞ്ഞു. ചടയമംഗലം പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് ഇലക്ഷനുമായി ബന്ധപ്പെട്ട്…

Read More

മൂന്നര വയസ്സുകാരൻ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

മുറ്റത്ത് കളിക്കുന്നതിനിടെ മൂന്നര വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു. പാണ്ടിക്കാട് കാളംകാവിലെ കാങ്കട അമീറിന്റെയും തസ്‌നിയുടെയും മകൻ റസൽ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ അമീറിന്റെ തറവാട്ടുവീട്ടിൽ മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. സഹോദരൻ: സജൽ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More
error: Content is protected !!