Headlines

കോഴിക്കോട് മേപ്പയ്യൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു

മേപ്പയ്യൂരിൽ എടത്തിൽമുക്കിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകന് വെട്ടേറ്റ് പരിക്ക്. വെട്ടേറ്റത് നെല്ലിക്കാത്താഴ സുനിൽ കുമാറി(38)ന്. സംഭവം ഇന്നലെ വൈകീട്ട് അഞ്ചരയ്ക്ക്. ഗുരുതര പരിക്കേറ്റ സുനിൽ കുമാർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. എടത്തിൽമുക്ക് ടൗണിൽ വെച്ച് സുനിൽകുമാറിനെ കാറിലെത്തിയ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. തൊട്ടടുത്ത കടയിലേക്ക് ഓടിക്കയറിയ സുനിൽകുമാറിനെ ഇവിടെ നിന്നും വലിച്ചിറക്കി ആക്രമിച്ചു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആക്രമണത്തിന് പിന്നിൽ മുസ്ലിം ലീഗാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മേപ്പയൂർ ടൗണിൽ…

Read More

അഞ്ചലിൽ ഏഴോളം വരുന്ന സംഘം വീട് കയറി അക്രമം; അക്രമിച്ചത് മടത്തറ സ്വദേശികളെന്ന് ആരോപണം

അഞ്ചൽ ഈസ്റ്റൻ വില്ലയിൽ  സലീമിന്റെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി 11.15 ഓടെ അക്രമം ഉണ്ടായത്. വീടിന്റെ മുന്നിൽ കിടന്ന കാറും ജനാലയും കതകും അക്രമികൾ അടിച്ചു തകർത്തതായി സലീം പറയുന്നു. വീടിന്റെ സമീപം താമസിക്കുന്ന സുധീറെന്ന വ്യക്തിയുമായി സലീം ചെറിയ തോതിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. ഈ വാക്ക് തർക്കത്തിന്റെ വൈരാഖ്യമാണ് അക്രമത്തിന് പിന്നിലെന്ന് സലീം പറയുന്നു. സുധീറിന്റെ ബന്ധുക്കളായ മടത്തറ സ്വദേശികളെ ഇന്നലെ രാത്രി കൊണ്ട് വരികയും വീടിന്റെ മതിൽ ചാടി കടന്ന്…

Read More

ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകൻ  പിടിയിൽ

പുനലൂർ സഹെലി ജമാഅത്ത് പള്ളിയിലെ മദ്രസാ അധ്യാപകനായി ജോലി ചെയ്ത് വന്ന മലപ്പുറം സ്വദേശി മുഹമ്മദ് റംഷാദ് ആണ് പുനലൂർ പോലീസിന്റെ പിടിയിലായത്.    മദ്രസയിൽ പഠിക്കാൻ എത്തിയ ഏഴു വയസ്സുകാരിയെ ഒരു വർഷമായി അനവധി പ്രാവശ്യം പീഡിപ്പിച്ചു വരികയായിരുന്നു ഇയാൾ. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ അനുഭവപ്പെട്ട വീട്ടുകാർ കുട്ടിയോട് കാരണം തിരക്കി .  അതോടെയാണ് പീഡന വിവരം പുറത്ത് അറിയുന്നത്.ഉടൻ തന്നെ വീട്ടുകാർ പുനലൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പീഡന വിവരം പുറത്ത് അറിഞ്ഞ ഉടൻ…

Read More

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് എഐവൈഎഫ് പ്രവർത്തകർക്ക് ദാരുണാന്ത്യം

അരുവിക്കരയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് എഐവൈഎഫ് പ്രവർത്തകരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. അരുവിക്കര പഴയ പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച് ഇന്ന് ഉച്ചയ്ക്ക് 1.45നാണ് അപകടം ഉണ്ടായത്. അരുവിക്കര സ്വദേശികളായ ഷിബിൻ (18), നിധിൻ (21) എന്നിവരാണ് മരിച്ചത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വെള്ളനാട് നിന്നും കിഴക്കേക്കോട്ടയിൽ പോയ കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. അരുവിക്കരയിൽ നിന്നും വെള്ളനാട് പോകുകയായിരുന്നു യുവാക്കൾ. മരിച്ച ഷിബിനും നിധിനും അയൽവാസികളാണ്. ഷിബിൻ എഐവൈഎഫ് അരുവിക്കര…

Read More

സ്ത്രീ ആണ് ധനം എന്ന തിരിച്ചറിവ് എന്നാണ് പെൺകുട്ടികൾ മനസിലാക്കുക

നമ്മുടെജീവിതം ഏതോ ഒരു ഫോക്കസിന് ചുറ്റുമാണെന്നും, അതിനപ്പുറംചിന്തിക്കാൻ ഓപ്ഷൻസ് ഇല്ലാ എന്ന് ചിന്തിക്കുകയും ചെയ്യുന്നിടത്താണ് നമ്മുടെ പരാജയം… ഒരു വിഷയം നമ്മളെ അലോസരപ്പെടുത്തിയാൽ ആ വിഷയം സോൾവ് ചെയ്യാനും, അതിജീവിക്കാനും, മറ്റു ഓപ്ഷൻസ് ഉണ്ടെന്നു തിരിച്ചറിയാനും കഴിയുന്നിടത്താണ് ഒരു മനുഷ്യൻ വിജയിക്കുന്നത് വിദ്യാഭ്യാസമെന്നാൽ പാഠപുസ്തകത്തിനപ്പുറമുള്ള ഒരു ലോകത്തെ നോക്കിക്കാണാൻ പഠിക്കൽ കൂടിയാവണം. വിദ്യാഭ്യാസമെന്നാല് പാഠപുസ്തകത്തിലെ സിലബസ് മാത്രമല്ല. ഒരു മനുഷ്യന് നാലു ദിക്കും കേൾക്കാനും, കാണാനും, അറിയാനും’ മനസ്സിലാക്കാനും, ഇടപഴകാനും, ഉൾക്കൊള്ളാനും, തള്ളിക്കളയാനുമുള്ള, കോമ്മൺസെൻസ്‌, അറിവ്, ഊർജം,…

Read More

സ്കൂളിലേക്ക് ബസ് കിട്ടിയില്ല, ക്ഷീണിച്ച് പാലത്തിലിരുന്നു;നാട്ടുകാർ കണ്ടത് ദാരുണമായി മരിച്ചു കിടക്കുന്നത്

തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വിളപ്പിൽശാല സ്വദേശി ആകാശ് (17) ആണ് മരിച്ചത്. ചാല ബോയ്സ് സ്ക്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ആകാശ്. സ്കൂളിലേക്ക് പോകാൻ ബസ് കിട്ടാത്തതിനാൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദാരുണമായ മരണം സംഭവിക്കുന്നത്. വീട്ടിലേക്ക് നടക്കുന്നതിനിടെ ക്ഷീണം തോന്നി ആകാശ്  എള്ളുവിള പാലത്തിന് സമീപം ഇരുന്നു. എന്തിനാണ് ഇവിടെ ഇരിക്കുന്നതെന്ന് നാട്ടുകാരിൽ ഒരാൾ ആകാശിനോട് ചോദിച്ചിരുന്നു. ക്ഷീണം തോന്നി ഇരുന്നതാണെന്ന് ആകാശ് മറുപടിയും നൽകി. വെയിലത്ത് ഇരിക്കേണ്ട, വീട്ടിലേക്ക്…

Read More

കുളത്തുപ്പുഴയിൽ വിദേശ മദ്യം വിൽപ്പന നടത്തിവന്നയാളെ പോലീസ് പിടികൂടി

വാഹനപരിശോധനക്കിടെ ഇരുചക്രവാഹനത്തിൽ ഇന്ത്യൻനിർമ്മിത വിദേശമദ്യം വില്പന നടത്തിവന്നയാളെ കുളത്തുപ്പുഴ പോലീസ്  പിടികൂടി. കുളത്തൂപ്പുഴ 1A കോളനിയിൽ മോഹനൻ ആണ് പോലീസ് പിടിയിലായത്. കുളത്തുപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ ഇരുചക്രവാഹനത്തിൽ കറങ്ങി നടന്ന് ഇന്ത്യൻ നിർമിത വിദേശ മദ്യം വില്പന നടത്തുന്നതാണ് പിടിയിലായ മോഹനനന്റെ പതിവ് ബിവറേജിൽ നിന്നും മൊത്തമായി ലഭിക്കുന്ന മദ്യം കൂടുതൽ വിലയിൽഡ്രൈഡേ ദിനത്തിലും മറ്റും വില്പന നടത്തുകയാണ് ഇയാൾ ചെയ്തു വന്നിരുന്നത് പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

സുപ്രീം കോടതിയിലേക്കും ഹൈക്കോടതികളിലേക്കും ആർഎസ്എസ്, സംഘപരിവാർ റിക്രൂട്ട്മെന്‍റ് നടത്തുന്നു;എം വി ഗോവിന്ദൻ

സുപ്രീം കോടതിയിലേക്കും ഹൈക്കോടതികളിലേക്കും ആർഎസ്എസ്, സംഘപരിവാർ റിക്രൂട്ട്മെന്‍റ് നടത്തുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആർഎസ്എസിന്റെയും സംഘപരിവാറിന്റെയും കോമരങ്ങളായവരെയാണ് കോടതികളിലേക്ക് റിക്രൂട്ട് ചെയ്യുന്നതെന്നും ജുഡീഷ്യറിയുടെ മഹിമ എക്കാലവും നിലനിൽക്കില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും തീരുമാനിക്കുന്നത് ഹിന്ദുത്വയിലേയ്ക്കുള്ള യാത്രയായിരിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കതിരൂർ സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കോളജ് കെട്ടിടത്തിന്റെ നാലാം നിലയിൽനിന്ന് ചാടി വിദ്യാർഥിനി ജീവനൊടുക്കി; ഹോസ്‌റ്റൽ വാർഡനെതിരെ മാതാപിതാക്കൾ

ശിവമൊഗ്ഗയിൽ കോളജ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണു വിദ്യാർഥിനി മരിച്ചു. ശരാവതി നഗർ ആദിചുഞ്ചനഗിരി കോളജിലെ പിയു രണ്ടാം വർഷ (പ്ലസ് ടു) വിദ്യാർഥിനി മേഘശ്രീ (18) ആണ് മരിച്ചത്. ദാവനഗരെ ചന്നപുര സ്വദേശിയാണ്. നാലാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കോളജ് ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. ഹോസ്റ്റൽ വാർഡൻ്റെ പീഡനമാണ് മകൾ ജീവനൊടുക്കാൻ കാരണമെന്ന് മാതാപിതാക്കൾ ആരോപിച്ചു. ചിക്കമഗളൂരുവിൽ കഴിഞ്ഞ ദിവസം കോളജ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണു വിദ്യാർഥിനിക്ക് ഗുരുതര പരുക്കേറ്റിരുന്നു. പിഇഎസ്ഐടി…

Read More

വിനോദസഞ്ചാരത്തിന ജമ്മുവിലെത്തിയ മലയാളികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് മലയാളികൾ ഉൾപ്പെടെ 5 പേർ മരിച്ചു

ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പടെ അഞ്ച് പേർ മരിച്ചു. മരിച്ചവരിൽ നാല് പേർ മലയാളികളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അപകടത്തില്‍ മൂന്ന് മലയാളികൾക്ക് പരിക്കേറ്റു. ശ്രീനഗർ ലേ ദേശീയപാതയിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച വാഹനം മറിഞ്ഞായിരുന്നു അപകടം. വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. പാലക്കാട് സ്വദേശികളായ അനിൽ (34 ), സുധീഷ് ( 32 ), രാഹുൽ ( 28 ), വിഘ്നേഷ് ( 23 ) എന്നിവരാണ് മരിച്ചത്. ഈ മാസം മുപ്പതിന് ട്രെയിൻ മാർഗമാണ്…

Read More
error: Content is protected !!