Headlines

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തിൽ വി കെ പരമേശ്വരൻ നായരുടെ മകനായി 1950 നവംബർ 10ന് ജനിച്ച രാജേന്ദ്രൻ എഴുപതുകളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് പ്രവേശിക്കുന്നത്. ഏഴും എട്ടും കേരള നിയമസഭകളിലേക്ക് വാഴൂർ നിയോജകമണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 2015 മുതൽ സിപിഐ സംസ്ഥാന സെക്രട്ടറി ആയി. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

52കാരനെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കിയിട്ട് നിൽക്കുന്ന നിൽപ്പാ

52കാരന് മദ്യം നൽകിഅബോധാവസ്ഥയിലാക്കിയ ശേഷം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവിനെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ആനാട് വില്ലേജിൽ കൊല്ലങ്കാവ് പന്നിയോട്ടുകോണം തടത്തരികത്ത് വീട്ടിൽ എസ്.ദീപുവാണ് (30) അറസ്റ്റിലായത്. പീഡനത്തെ തുടർന്ന് വൃദ്ധൻ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആരോഗ്യ പ്രവർത്തകരാണ് പൊലീസിൽ വിവരം നൽകിയത്. സ്റ്റേഷൻ ഓഫീസർ ശ്രീകുമാരൻ നായരുടെ നേതൃത്വത്തിൽ എസ്.ഐമാരായ ശ്രീലാൽ ചന്ദ്രശേഖരൻ, മുഹ്സിൻ മുഹമ്മദ്,ഷാജി, സി.പി.ഒമാരായ അഖിൽകുമാർ, ശ്രീജിത്, ബിജു, രാജേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. കോടതിയിൽ ഹാജരാക്കിയ…

Read More

ഡിജി കേരളം പദ്ധതിയിൽ വളണ്ടിയർ രജിസ്ട്രേഷനുള്ള വെബ്സൈറ്റ്‌ തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം ബി രാജേഷ്‌ പ്രകാശനം ചെയ്തു

ഡിജി കേരളം പദ്ധതിയിൽ വളണ്ടിയർ രജിസ്ട്രേഷനുള്ള വെബ്സൈറ്റ്‌ തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം ബി രാജേഷ്‌ പ്രകാശനം ചെയ്തു. ഡിജിറ്റൽ സാക്ഷരത ആവശ്യമുള്ളവരുടെ വിവരം ശേഖരിക്കുവാനും, സാക്ഷരതാ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകാൻ സന്നദ്ധരായവരെ കണ്ടെത്താനുമാണ്‌ വെബ്സൈറ്റ്‌ തയ്യാറാക്കിയിരിക്കുന്നത്‌. വിദ്യാർത്ഥികൾ, യുവാക്കള്‍, സന്നദ്ധസേനാ വളണ്ടിയർമാര്‍, സാക്ഷരതാ പ്രേരക്മാര്‍, NSS, NCC, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുമാര്‍ എന്നിവരെയാണ്‌ പ്രധാനമായും വളണ്ടിയർ രജിസ്ട്രേഷനിലൂടെ പദ്ധതിയില്‍ പങ്കാളിയാക്കാൻ ലക്ഷ്യമിടുന്നത്. സന്നദ്ധത ഉള്ള ഏതൊരു വ്യക്തിക്കും https://digikeralam.lsgkerala.gov.in/ എന്ന വെബ്സൈറ്റിൽ…

Read More

ചിതറ പഞ്ചായത്തിലെ പട്ടിക വർഗ്ഗ സ്കൂളിന്റെ ചിരകാല സ്വപ്നം തൊഴിലുറപ്പ് പദ്ധതിയിലൂടെ സാധ്യമാകുന്നു

ചിതറ ഗ്രാമപ്പഞ്ചായത്ത് അരിപ്പ വാർഡിലെ പട്ടിക വർഗ ഗവർൺമെന്റ് സ്കൂളിലെ കിച്ചൻ ഷെഡിന്റെ നിർമാണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം എസ് മുരളി നിർവഹിച്ചു. അരിപ്പ വാർഡ് മെമ്പർ ശ്രീ പ്രജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  സ്കൂളിന്റെ ഹെഡ്മിസ്ട്രസ് ബീന ടീച്ചർ സ്വാഗതം പറഞ്ഞു.മുൻ PTA പ്രസിഡന്റ് ശ്രീ.ഗിരീഷ്, തൊഴിലുറപ്പ് AE ശ്രീ. അജാസ് തുടങ്ങിയവർ സംസാരിച്ചു. PTA പ്രസിഡന്റ് ശ്രീമതി കൃഷ്ണജ നന്ദി പറഞ്ഞു. കിച്ചൻ ഷെഡിന്റെ നിർമ്മാണം കുടുംബശ്രീ ഗ്രൂപ്പ് ആയ നക്ഷത്ര കൺസ്ട്രക്ഷൻ…

Read More

തലസ്ഥാനത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം, 25,000 രൂപയുടെ ക്വട്ടേഷൻ, അറസ്റ്റ്

യുവാവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ സംഘത്തിന്റെ ശ്രമം. ആക്രമണത്തിനെത്തിയ ക്വട്ടേഷൻ സംഘത്തിലെ രണ്ട് പേർ പിടിയിൽ. വെള്ളനാട് കൂവക്കുടി ലക്ഷംവീട് കോളനി നിവാസിയായ 25-കാരനായ അരുണിനെയാണ് അക്രമികൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. 25,000 രൂപയ്ക്കായിരുന്നു സംഘം യുവാവിനെ ആക്രമത്തിച്ചത്. ആക്രമണം തടയാനെത്തിയ യുവാവിന്റെ അമ്മയെയും പ്രതികൾ ആക്രമിച്ചു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. വീട്ടിൽ നിന്നും പുറത്തിറങ്ങിയ അരുണിനെ രണ്ടംഗ സംഘം ക്രിക്കറ്റ് ബാറ്റും കത്തിയുമുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടയിൽ യുവാവിന്റെ അമ്മയ്ക്കും ആക്രമണത്തിൽ പരിക്കേറ്റു. വീട്ടിലെ ബഹളം കേട്ട്…

Read More

കാക്ക ഹ്രസ്വചിത്രത്തിലെ നായിക ലക്ഷ്മിക അന്തരിച്ചു

ചലച്ചിത്ര നടി ലക്ഷ്മിക സജീവൻ (രേഷ്‌മ -24) ഷാർജയിൽ അന്തരിച്ചു. പള്ളുരുത്തി കച്ചേരിപ്പടി വാഴവേലിൽ വീട്ടിൽ സജീവൻ്റേയും ലിമിറ്റയുടേയും മകളാണ്. ഷാർജയിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു. കാക്ക എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായി. യമണ്ടൻ പ്രേമകഥ, പഞ്ചവർണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരേ, ഒരു കുട്ടനാടൻ ബ്ലോഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

മുണ്ടിനീര്  വിദ്യാർത്ഥികൾക്ക് 21 ദിവസം അവധി പ്രഖ്യാപിച്ചു

എഴുപുന്ന പഞ്ചായത്തിലെ സാന്തക്രൂസ് പബ്ലിക് സ്‌കൂളിലെ എല്‍.കെ.ജി, യു.കെ.ജി. വിഭാഗത്തിലെ കുട്ടികള്‍ക്ക് 21 ദിവസം അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. സ്‌കൂളിലെ എല്‍.കെ.ജി., യു.കെ.ജി. വിഭാഗത്തിലെ 21 കുട്ടികള്‍ക്ക് മുണ്ടിനീര് ഉണ്ടെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എഴുപുന്ന മെഡിക്കല്‍ ഓഫീസറും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും ആര്‍.ബി.എസ്.കെ, ജെ.പി.എച്ച്.എന്‍ നഴ്‌സും സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. കൂടുതല്‍ വിദ്യാര്‍ത്ഥികളിലേക്ക് രോഗം വ്യാപിക്കാനുള്ള സാധ്യത പരിഗണിച്ചാണ് ഡിസംബര്‍ ഏഴു മുതല്‍ 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചത്. പരസ്യങ്ങൾ നൽകാൻ…

Read More

കുളത്തുപ്പുഴയിൽ നവകേരള സദസ്സിന് അരലക്ഷം രൂപ അനുവദിച്ചു ഗ്രാമ പഞ്ചായത്ത്; പ്രതിഷേധവും വാകൗട്ടുമായി പ്രതിപക്ഷം

നവകേരള സദസിന് അരലക്ഷം രൂപ അനുവദിച്ചു കുളത്തുപ്പുഴ ഗ്രാമപ്പഞ്ചായത്ത് ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചു പ്രതിപക്ഷ അംഗങ്ങൾ. എന്നാൽ എതിർപ്പ് അവഗണിച്ചു ഭരണസമിതി അരലക്ഷം രൂപ അനുവദിച്ചു.  ഇതിനെ തുടർന്ന് വാക്കേറ്റം ഉണ്ടായി അവസാനം പ്രതിപക്ഷ അംഗങ്ങൾ വകൗട്ട് നടത്തി. കേരളം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് സർക്കാരിന്റെ ദൂർത്തിന് കുളത്തുപ്പുഴ ഗ്രാമപ്പഞ്ചായത്ത് നിന്ന് കൊടുക്കരുത് എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം . പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

അറ്റ്ലസ് അഫോർഡബിൾ ഫാഷൻ ഡെസ്റ്റിനേഷൻ സ്നേഹ സാഗരത്തിലെ അന്തേവാസികൾക്ക് സ്നേഹോപകരം

കടയ്ക്കലിൽ പുതിയതായി പ്രവർത്തനമാരംഭിച്ച അറ്റ്ലസ് അഫോർഡബിൾ ഫാഷൻ ഡെസ്റ്റിനേഷൻ ചിതറയിൽ പ്രവർത്തിക്കുന്ന സ്നേഹ സാഗരം അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് ബെഡ്ഷീറ്റും ഉച്ച ഭക്ഷണവും വിതരണം ചെയ്‌തു. പരിപാടി ചിതറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി ഉദ്ഘാടനം ചെയ്തു പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

നവജാത ശിശുവിനെ കൊന്ന 20 കാരിയായ ജന്മം നൽകിയ സ്ത്രീ പിടിയിൽ

തിരുവല്ലയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം എന്ന് ഉറപ്പിച്ചു. സംഭവത്തിൽ അവിവാഹിതയായ അമ്മ അറസ്റ്റിലായി. മല്ലപ്പള്ളി സ്വ​ദേശിനി നീതുവാണ് അറസ്റ്റിലായത്. 20-കാരിയായ നീതു കുഞ്ഞിന്റെ മുഖത്തേക്ക് തുടർച്ചയായി വെള്ളം ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ നീതുവിന്റെ കാമുകന്റെ പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് നീതു പെൺകുഞ്ഞിന് ജന്മം നൽകിയത്. സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഹോസ്റ്റൽ മുറിയിലെ ക്ലോസറ്റിലാണ് ഇവർ പ്രസവിച്ചത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More
error: Content is protected !!