പാങ്ങോട് ഗ്രാമപഞ്ചായത്തിലെ വട്ടക്കരിക്കകം ബഡ്‌സ് സ്കൂളിലേക്ക് എത്തുന്ന കുട്ടികളുടെ യാത്രാക്ലേശത്തിന് ഇനി വിരാമം

പാങ്ങോട് ഗ്രാമപഞ്ചായത്തിലെ വട്ടക്കരിക്കകം ബഡ്‌സ് സ്കൂളിലേക്ക് എത്തുന്ന കുട്ടികളുടെ യാത്രാക്ലേശത്തിന് ഇനി വിരാമം. കേരളത്തിൽ തന്നെ ഏറ്റവും മികച്ച അത്യാധുനിക സംവിധാനങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടു ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സ്‌ഥാപനമാണ് വട്ടക്കരിക്കകം ബഡ്‌സ് സ്കൂൾ. വാമനപുരം ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ. എസ്. എം റാസിയുടെയും പാങ്ങോട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത പരിശ്രമത്തിലൂടെ അനുവദിച്ചു കിട്ടിയ സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ്‌ കർമ്മം ആദരണീയനായ പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. എം എം ഷാഫി പഞ്ചായത്താങ്കണത്തിൽ…

Read More

കഴിഞ്ഞ ദിവസം രാത്രി മന്ദിരംകുന്ന് കുളത്തിൽ വീണ് ഒരാൾ മരിച്ചു;വാർത്ത വിശദമായി

പോലീസിനെ കണ്ട് ഭയന്നോടിയ ചീട്ടുകളിസംഘത്തിലെ ഒരാൾ കുളത്തിൽവീണു മരിച്ചു.കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. തച്ചോണം ഷക്കീർ മൻസിലിൽ വാടകയ്ക്കു താമസിക്കുന്ന കല്ലറ പാകിസ്ഥാൻമുക്ക് സ്വദേശി വാഹിദ് 6 (52) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 8.30-ന് ചിതറ മന്ദിരംകുന്നിലായിരുന്നു സംഭവം. ചീട്ടുകളിക്കുന്നതിനായി മന്ദിരംകുന്നിലെ സുഹൃത്തുക്കളോടൊപ്പം  കൂടിയതായിരുന്നു വാഹിദ്. കളിച്ചുകൊണ്ടിരിക്കവേ പോലീസെത്തിയതു കണ്ട് സംഘം ചിതറിയോടി. സ്ഥലപരിചയമില്ലാ തിരുന്ന വാഹിദ് സമീപത്തെ കുളത്തിൽവീണു. നാട്ടുകാരും പോലീസും ചേർന്ന് കരയെടുത്തെങ്കിലും രക്ഷിക്കാനായില്ല. മൃത ദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ…

Read More

ഹരിതകർമ സേനയ്ക്ക് യൂസർ ഫീ നൽകണം; ഇല്ലങ്കിൽ കെട്ടിടനികുതിയ്ക്കൊ ഈടാക്കും; മാലിന്യം വലിച്ചെറിയുന്നവർക്ക് ഒരു വർഷം തടവ്

ഹരിതകർമ സേനയ്ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ കെട്ടിടനികുതിയ്ക്കൊപ്പം ഈടാക്കും. മാലിന്യം വലിച്ചെറിയുന്നവർക്ക് ഒരു വർഷം തടവ്, നിയമത്തിൽ ഭേദഗതി വരുത്തി മാലിന്യസംസ്കരണം കൂടുതൽ കാര്യക്ഷമമാക്കാൻ മുനിസിപ്പാലിറ്റി, പഞ്ചായത്ത് രാജ് നിയമങ്ങളിൽ ഭേദഗതി വരുത്തി സംസ്ഥാന സർക്കാർ ഓർഡിനൻസ്. 2023-ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി), 2023-ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ഓർഡിനൻസ് പ്രകാരം അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്ത‌ാൽ പരമാവധി ഒരു വർഷംവരെ തടവും 50,000 രൂപ പിഴയും ലഭിക്കാം. മാലിന്യം വലിച്ചെറിയുന്നതിനെതിരെ തദ്ദേശസ്ഥാപന സെക്രട്ടറിക്ക് തത്സമയം…

Read More

മതിര മന്ദിരംകുന്ന് കുളത്തിൽ വീണ് വയോധികൻ മരിച്ചു

ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം . കല്ലറ പാകിസ്ഥാൻ മുക്ക് സ്വദേശി വാഹിദ് (53) ആണ് മരണപ്പെട്ടത് . മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

തന്നെ മരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി ഉത്തർപ്രദേശിലെ വനിതാ ജഡ്ജി

തന്നെ മരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി ഉത്തർപ്രദേശിലെ വനിതാ ജഡ്ജി. ബന്ദ ജില്ലയിലെ വനിതാ ജഡ്ജിയാണ് കത്തെഴുതിയത്. കരിയറിൽ അനുഭവിക്കുന്ന അധിക്ഷേപവും പീഡനവും സഹിക്കാനാകുന്നില്ലെന്നും അതിനാൽ മരിക്കാൻ അനുവദിക്കണമെന്നമാണ് ആവശ്യം. അങ്ങേയറ്റം വേദനയും നിരാശയുമുണ്ടായ സാഹചര്യത്തിലാണ് കത്തെഴുതുന്നതെന്നും ജഡ്ജി പറഞ്ഞു. സാധാരണക്കാർക്ക് നീതി ലഭ്യമാക്കുമെന്ന വിശ്വാസത്തോടെയുമാണ് ഞാൻ ജുഡീഷ്യൽ സർവീസിൽ ചേർന്നത്. എന്നാൽ നീതിക്കുവേണ്ടി യാചകയായുന്ന അവസ്ഥയാണ് തനിക്കെന്നും ഡയസിൽ പോലും മോശം പദങ്ങൾ കൊണ്ട് അപമാനിക്കപ്പെട്ടെന്നും തീർത്തും മാലിന്യം പോലെയാണ് കൈകാര്യം…

Read More

ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍  പ്രതി അർജുനെ കോടതി വെറുതെ വിട്ടു

ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍  പ്രതി അർജുനെ കോടതി വെറുതെ വിട്ടു. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടത്. പ്രതിക്ക് വധശിക്ഷ നൽണമെന്നാണ് കുട്ടിയുടെ അച്ഛൻ നേരത്തെ ആവശ്യപ്പെട്ടിരുന്നത്. വിചാരണ സമയത്ത് പോലീസും പ്രോസിക്യൂഷനും നല്ലപോലെ സഹകരിച്ചുവെന്നും പുതിയതായി ചുമതല ഏറ്റ ജഡ്ജി കേസ് നന്നായി പഠിച്ചിട്ടുണ്ടെന്നാണ് വിശ്വാസമെന്നും അച്ഛന്‍ പറഞ്ഞിരുന്നു. കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി വി മഞ്ജു ആണ്…

Read More

ശബരിമല തീർത്ഥാടകർക്കായി സ്പെഷ്യൽ വന്ദേഭാരത്

ശബരിമല തീർത്ഥാടകർക്കായി സ്പെഷ്യൽ വന്ദേഭാരത് ട്രെയിൻ അനുവദിച്ചു. 15ആം തീയതി മുതൽ വന്ദേ ഭാരത് ട്രെയിൻ സർവീസ് ആരംഭിക്കും. 25 വരെയാണ് ആദ്യഘട്ടത്തിൽ സർവീസ് പ്രഖ്യാപിച്ചത്. ചെന്നൈ – കോട്ടയം റൂട്ടിൽ വന്ദേഭാരത് അനുവദിച്ചിരിക്കുന്നത്. ശബരിമലയിലേക്കുള്ള തിരക്ക് കണക്കിലെടുത്താണ് സ്പെഷ്യൽ സർവീസ് അനുവദിച്ചിരിക്കുന്നത്. ഇന്ന് രാവിലെ എട്ട് മുതൽ റിസർവേഷൻ സൗകര്യം ഉണ്ടായിരിക്കും. 15, 17, 22, 24 തീയതികളിലായി നാല് ദിവസത്തെ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്.വെള്ളി, ഞായർ ദിവസങ്ങളിൽ ചെന്നൈയിൽ നിന്ന് രാവിലെ നാലരയ്ക്ക് പുറപ്പെടുന്ന ട്രെയിൻ…

Read More

നവകേരള സദസ്സ് കടയ്ക്കൽ ദേവി ക്ഷേത്ര മൈതാനിയിൽ ; പരാതിയുമായി ബിജെപി നേതാവ്

ചടയമംഗലം നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ്  കടയ്ക്കൽ ക്ഷേത്ര മൈതാനിയിൽ നടത്തുന്നതിനെതിരെ കൂടുതൽ പരാതികൾ .  തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റിനാണ് പരാതിയുമായി ബിജെപി നേതാവ്  അഡ്വ. ശങ്കു ടി. ദാസ് മുന്നോട്ട് വന്നത് . കുമ്മിൾ പഞ്ചായത്ത് അംഗം ഷെമീർ കുമ്മിൾ കൊല്ലം ജില്ലാ കളക്ടർക്ക് മുമ്പ് പരാതി അയച്ചിരുന്നു . അതിന് ശേഷമാണ് അഡ്വ. ശങ്കു ടി. ദാസ് പരാതിയുമായി മുന്നോട്ടു വന്നത്. എന്നാൽ നവകേരള സദസ്സിന്റെ സംഘടിപ്പിക്കാനായി സ്റ്റേജ് വർക്കിന്റെയും ബാക്കി അറ്റകുറ്റപ്പണികളും  ക്ഷേത്ര…

Read More

ചിതറ സ്വദേശി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ തൂങ്ങി മരിച്ചു

ചിതറ പഞ്ചായത്തിലെ സൊസൈറ്റി മുക്ക് സ്വദേശിയായ ശശിധരൻ (66) ആണ് ആത്മഹത്യ ചെയ്തത്. തൊഴിലുറപ്പ് തൊഴിലാളി ആയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ജോലിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. ആത്മഹത്യാ കാരണം വ്യക്തമല്ല പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ആധാർ സ്വയം പുതുക്കാം : അവസരം  2024 മാർച്ച്‌ 31 വരെ

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ബാങ്ക് അക്കൗണ്ടുകൾ എടുക്കാനും, സർക്കാർ സംരംഭങ്ങളിലെ പങ്കാളിത്തത്തിനുമുൾപ്പെടെ എന്തിനും ഏതിനും ആധാർ നിർബന്ധമാണ്. പ്രധാന തിരിച്ചറിയൽ രേഖയായതുകൊണ്ടുതന്നെ ആധാറിലെ വിവരങ്ങൾ കൃത്യമായിരിക്കണം. ആധാർ നമ്പറുകളുള്ള എല്ലാ വ്യക്തികളും എൻറോൾമെന്ററ് തിയതി മുതൽ 10 വർഷത്തിലൊരിക്കലെങ്കിലും ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI)ശുപാർശ ചെയ്തിട്ടുണ്ട്. ആധാർ കാർഡ് ഉപയോക്താക്കൾക്ക് 31-03-2024 വരെ സൗജന്യമായി ആധാർ രേഖകൾ അപ്ഡേറ്റ് ചെയ്യാം. മൈ ആധാർ…

Read More
error: Content is protected !!