വെഞ്ഞാറമൂട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം

വെഞ്ഞാറമൂട് വലിയകട്ടയ്ക്കാലിൽ ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. മൈലക്കുഴിൽ ആനന്ദിൻ്റെ വീടിന് നേരെ ഇന്ന് പുലർച്ചെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ആക്രമണത്തിൽ പരിക്കേറ്റ ആനന്ദിനെയും അമ്മ സിന്ധുവിനെയും ഗോകുലം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

റേഷന്‍ കടകളിലൂടെ കുറഞ്ഞ നിരക്കില്‍ കുടിവെള്ളം; പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്

കുറഞ്ഞ നിരക്കില്‍ റേഷന്‍കടകളിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന സുജലം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് . ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജലവിഭവ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് തിരുവനന്തപുരം തൈക്കാട് ഗവ. റസ്റ്റ് ഹൗസ് ഹാളിലെ ചടങ്ങില്‍ ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു എന്നിവര്‍ പങ്കെടുക്കും. സുജലം പദ്ധതിയിലൂടെ സംസ്ഥാനത്തെ എല്ലാവര്‍ക്കും ഗുണ നിലവാരമുള്ള…

Read More

കുളത്തുപ്പുഴ കല്ലുവെട്ടാംകുഴി കുഴിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽ പെട്ടു ; സൈക്കിൾ യാത്രികന് ഗുരുതര പരിക്ക്

കുളത്തുപ്പുഴ കല്ലുവെട്ടാംകുഴി കുഴിയിൽ അൽപം മുമ്പാണ് അപകടം സംഭവിച്ചത് .ശബരി മല ദർശനം കഴിഞ്ഞു തിരിച്ചു വരുന്നുന്ന ആന്ധ്രാപ്രദേശ് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത് . കാർ വൈദ്യുതി പോസ്റ്റിൽ2ഇടിച്ചു പോസ്റ്റ് ഒടിഞ്ഞു സൈക്കിൾ യാത്രികന്റെ ദേഹത്ത് വീഴുകയായിരുന്നു. ലോട്ടറി കച്ചവടക്കാരൻ ശിഹാബുദ്ദീനാണ് പരിക്കേറ്റത് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെ അകമ്പടി വാഹനമിടിച്ച് കോൺഗ്രസ് പ്രവർത്തകന്‍റെ കാലൊടിഞ്ഞു

മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കുന്നതിനിടെ അകമ്പടി വാഹനമിടിച്ച് കോൺഗ്രസ് പ്രവർത്തകന്‍റെ കാലൊടിഞ്ഞു. കാട്ടാക്കട ബ്ലോക്ക് ജനറൽ സെക്രട്ടറി അൻസലാ ദാസിന്‍റെ കാലാണ് ഒടിഞ്ഞത്. നവകേരള യാത്ര തിരുവനന്തപുരം ജില്ലയിൽ പുരോഗമിക്കുന്നതിനിടെ കാട്ടാക്കടയിൽവച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെയായിരുന്നു അപകടം. എന്നാൽ അകമ്പടി വാഹനം മനഃപൂർവം ആൻസല ദാസിന്‍റെ കാലിലൂടെ കയറ്റിയിറക്കുകയായിരുന്നുവെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചാലക്കുടിയിൽ പൊലീസ് ജീപ്പ് തകർത്ത സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ‍ഡിവൈഎഫ്ഐ നേതാവ് രക്ഷപ്പെട്ടു

ചാലക്കുടിയിൽ പൊലീസ് ജീപ്പ് തകർത്ത സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ‍ഡിവൈഎഫ്ഐ നേതാവ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു. ചാലക്കുടിയിലെ ഡിവൈഎഫ്ഐ നേതാവ് നിധിൻ പുല്ലന്റെ നേതൃത്വത്തിലാണ് പൊലീസ് ജീപ്പിന്റെ ഗ്ലാസ് അടിച്ചു തകർത്തത്. നിധിന്‍റെ അറസ്റ്റ് തടഞ്ഞ് സിപിഎം രംഗത്തെത്തിയിരുന്നു. ഇയാളെ ബലം പ്രയോ​ഗിച്ചാണ് പൊലീസ് കസ്റ്റ‍ഡിയിലെടുത്തത്. എന്നാൽ കസ്റ്റഡിയിൽ നിന്ന് നിധിൻ രക്ഷപ്പെട്ടു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ഭാര്യയെയും മകളെയും വെട്ടി; പത്താനാപുരത്ത് യുവാവ് തീകൊളുത്തി ജീവനൊടുക്കി

ഭാര്യയെയും കുഞ്ഞിനെയും വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്‌തു. നടുകുന്ന് സ്വദേശി രൂപേഷ് ആണ് മരിച്ചത്. സ്വയം തീകൊളുത്തി ഇയാൾ ജീവനൊടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പത്തനാപുരം നടുകുന്നിൽ ആണ് സംഭവം. ആക്രമണത്തിൽ സാരമായി പരിക്കേറ്റ 27കാരിയായ അഞ്ജു, പത്തുവയസുകാരിയായ മകൾ അരുഷ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനും ആത്മഹത്യക്കും പിന്നിൽ കുടുംബവഴക്കാണ് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തി

കൊല്ലം കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തി. കൊപ്പാറ പ്രിന്റിങ്ങ് പ്രസ് ഉടമ രാജീവ്, ഭാര്യ ആശ, മകൻ മാധവ് എന്നിവരാണ് മരിച്ചത്. രാജീവിനേയും ഭാര്യ ആശയേയും കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലും മകൻ മാധവിനെ കട്ടിലിൽ മരിച്ച് കിടക്കുന്ന നിലയിലുമാണ് കണ്ടത്. ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. രണ്ടുവർഷത്തിലേറെയായി കേരളപുരത്ത് വാടകവീട്ടിലായിരുന്നു ഇവരുടെ താമസം . കുടുംബത്തിന് കടബാധ്യതയുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. കൊല്ലത്ത് പ്രിന്റിങ്ങ് പ്രസ് നടത്തിവരികയായിരുന്നു രാജീവ്. ഇത് കൊല്ലത്ത് നിന്ന്…

Read More

ചിതറ സ്നേഹസാഗരത്തിലെ അന്തേവാസികൾക്കൊപ്പം ക്രിസ്മസ്, പുതുവത്സര ആഘോഷപരിപാടികൾ സംഘടിപ്പിച്ചു

സി.കേശവൻ ഗ്രന്ഥശാലയുടെയും ജൻശിക്ഷൻ സൻസ്ഥാൻ സമിതിയുടെയും(JSS) ആഭിമുഖ്യത്തിൽ വളവുപച്ച സ്നേഹസാഗരത്തിലെ അന്തേവാസികൾക്കൊപ്പം ക്രിസ്മസ്, പുതുവത്സര ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. ഗ്രന്ഥശാലാപ്രസിഡന്റ് ജി. നാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാഗതം ആശംസിച്ചത് ഗ്രന്ഥശാല സെക്രട്ടറി സി. പി. ജെസീനാണ്. JSS ഡയറക്ടർ ഡോ. നടയ്ക്കൽ ശശി ഉദ്ഘാടനകർമം നിർവഹിച്ചു.കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജെ. സി. അനിൽ മുഖ്യാതിഥിയായി.ചിതറ സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് A. അബ്ദുൾ ഹമീദ്, ഗ്രന്ഥശാലാഎക്‌സിക്യൂട്ടീവ് അംഗങ്ങളായ ശങ്കർരാജ് ചിതറ, മുല്ലശേരി മജീദ്, വിമൽരാജ്, ശാലിനി,…

Read More

അഞ്ചുതെങ്ങിൻമൂട്ടില്‍നിന്നും  കാറില്‍ കടത്തിക്കൊണ്ടുവന്ന 16 ലിറ്റര്‍ ചാരായവുമായി രണ്ടുപേര്‍ പിടിയില്‍

നെടുമങ്ങാട് സ്വദേശിയും നിരവധി അബ്കാരി കേസുകളിലെ പ്രതിയുമായ നൗഷാദ്ഖാൻ, (47) നെടുമങ്ങാട് പെരിങ്ങമ്മല സ്വദേശി അലി എന്ന അലി ജാസിം (35) എന്നിവാണ് അറസ്റ്റിലായത്. അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണര്‍ സുഭാഷിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പ്രിവന്‍റീവ് ഓഫീസര്‍ ബി. വിജയകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി. ശങ്കര്‍, എം.വിശാഖ്, കെ.ആര്‍. രജിത്ത്, എസ്. ഹരിപ്രസാദ്, വി.എസ്. സുജിത്ത്്, വി.ജെ. അനീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ഇന്ന് കോൺഗ്രസ് കിളിമാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹർത്താൽ

ആലംകോട് യൂത്ത് കോൺഗ്രസ് നേതാവ് സുഹൈലിന്റെ വീട് ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഇന്ന്  (22/12/2023 ) ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിളിമാനൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലംകോട് ടൗണിലും കരവാരം പഞ്ചായത്തിലും ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More