fbpx

മൂന്ന് കുട്ടികൾക്ക് സഹായഹസ്തവുമായി വളവുപച്ച അങ്കണവാടി

ചിതറ പഞ്ചായത്തിലെ വളവുപച്ച അംഗൻവാടിയുടെ കാരുണ്യ പവർത്തനംവളവുപച്ച അൻഗൻവാടിയിൽ ,ഏരിയ ലെവൽ മോണിറ്ററിംഗ് അൻ്റ് സപ്പോർട്ടിംഗ് കമ്മറ്റി നിലവിൽ വന്നതിന് ശേഷം ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഈ അങ്കണവാടി വേദിയായി. A L M C പ്രസിണ്ടൻ്റ് ശ്രീ തുമ്പമൺതൊടി പ്രജിത്തിൻ്റെയും അഗൻവാടി വർക്കർ സുലേഖയുടെയും പ്രവർത്തനം ശ്രദ്ദാർഹമാണ് . അണ്ണാൻ കുഞ്ഞും തന്നാലായത് എന്ന ആപ്തവാക്യം ഉൾക്കൊണ്ടുള്ള ഈ പ്രവർത്തനങ്ങൾക്ക് വാർഡ്‌ മെമ്പർപേഴുംമൂട് സണ്ണിയുടെയും . വാർഡിലെ കുടുംബശ്രീ പ്രവർത്തകരുടെയും നാട്ടുകാരുടെയും രക്ഷകർത്താക്കളുടെയും പിൻതുണയോടെയാണ് ഈ…

Read More

ചിതറ മഹാദേവർക്കുന്ന് ബഷീർ കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു

2/03/2019 – ൽ ബഷീർ കച്ചവടം കഴിഞ്ഞ് ഉച്ചയ്ക്ക് ഒന്ന് മുപ്പതോടെ വീട്ടിലേക്ക് വരവേ പ്രതി ബഷീറിനെ ഇരട്ടപ്പേര് വിളിച്ചതുമായി ഉണ്ടായ തർക്കം സംഘർഷത്തിൽ എത്തുകയായിരുന്നു. തുടർന്ന് പ്രതിയായ ഷാജഹാന്റെ നെറ്റിയിൽ പരിക്ക് പറ്റിയിരുന്നു . ബഷീർ വീട്ടിലെത്തി കുളിക്കാൻ നിൽക്കുന്ന സമയത്ത് ഷാജഹാൻ ബഷീറിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ബഷീറിനെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിൽ കൊല്ലം 3rd അഡീഷണൽ ഡിസ്ട്രിക്ട് & സെക്ഷൻസ് ജഡ്ജി ഉഷാ നായരാണ് പ്രതിക്ക് ജീവപര്യന്തം തടവും…

Read More

ചിതറയിൽ 55 ഗ്രാം കഞ്ചാവ് കൈവശം വച്ചതിന് കിഴക്കുംഭാഗം പരുത്തിവിളയിൽ സ്വദേശി പിടിയിൽ

ചതറയിൽ 55ഗ്രാം കഞ്ചാവ് കൈവശം വച്ചതിന് യുവാവ് അറസ്റ്റിൽകിഴക്കും ഭാഗം പരുത്തിവിളയിൽ ഇരുപത്തി നാലു വയസ്സുളള അച്ചു എന്നറിയപ്പെടുന്ന വിപിൻ പിടിയിൽ. കൊല്ലം റൂറൽ ഡാൻസാഫ് എസ് ഐ ജ്യോതിഷ് ചിറവൂറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പുതുവത്സര വിപണി ലക്ഷ്യമിട്ട് വിൽപ്പനക്കായി വീട്ടിൽ സൂക്ഷിച്ച കഞ്ചാവാണ് പിടികൂടിയത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്ത് അന്തരിച്ചു

നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്ത് (71) അന്തരിച്ചു. കൊവിഡ് ബാധിതനായ അദ്ദേഹം ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ച വിവരം വിജയകാന്തിന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ ഡിഎംഡികെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഇക്കഴിഞ്ഞ നവംബര്‍ 20 ന് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിസംബര്‍ രണ്ടാം വാരമാണ് അദ്ദേഹം ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയത്. ചൊവ്വാഴ്ചയാണ് വിജയകാന്തിനെ ആരോഗ്യ പരിശോധനയ്ക്കായി വീണ്ടും ആശുപത്രിയില്‍…

Read More

നടൻ വിജയകാന്ത് വീണ്ടും ആശുപത്രിയിൽ; നില ഗുരുതരം

നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് സ്‌ഥിരീകരിച്ച അദ്ദേഹത്തെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. വിജയകാന്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. രാവിലെ 9 മണിക്ക് അദ്ദേഹത്തിന്റെ ആരോഗ്യനില വിശദീകരിച്ച് ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിടും. പനി ബാധിച്ച് കഴിഞ്ഞ മാസം ആശുപത്രിയിൽ പ്രവേശിപ്പിച്ച നടന് 23 ദിവസത്തെ ചികിത്സ വേണ്ടിവന്നിരുന്നു. പതിവു പരിശോധനകളുടെ ഭാഗമാണിതെന്നും ഇന്നു വീട്ടിൽ മടങ്ങിയെത്തുമെന്നും നേരത്തേ പാർട്ടി വക്താവ് അറിയിച്ചിരുന്നു. അനാരോഗ്യത്തെത്തുടർന്ന് ഏറെക്കാലമായി സജീവ രാഷ്ട്രീയത്തിൽ നിന്നു…

Read More

കെഎസ്‌ആര്‍ടിസിയില്‍ 2024 മുതല്‍ മലയാള ഭാഷ മാത്രം

പുതിയ വര്‍ഷം മുതല്‍ കെഎസ്‌ആര്‍ടിസിയില്‍ കേരളത്തിന്‍റെ ഔദ്യോഗിക ഭാഷയായ മലയാളം മാത്രം. സംസ്ഥാനത്തിന്‍റെ ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളമായിരിക്കണമെന്ന പ്രഖ്യാപിതലക്ഷ്യം കൈവരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി. ഭരണ രംഗത്ത് 2022ലെ ലിപി പരിഷ്കരണ നിര്‍ദ്ദേശപ്രകാരമുള്ള ഫോണ്ടുകള്‍ ഉപയോഗിക്കേണ്ടതാണ്. ഇത് സംസ്ഥാന സര്‍ക്കാരിന്‍റെ വെബ് പോര്‍ട്ടലില്‍ ലഭ്യമാണ് എന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.‌ മലയാളം ദിനപത്രങ്ങള്‍ക്ക് നല്കുന്ന പരസ്യം, ടെൻഡര്‍ തുടങ്ങിയവ പോലും പൂര്‍ണമായും മലയാളത്തിലായിരിക്കണം. ഓഫീസ് മുദ്രകള്‍, ഉദ്യോഗസ്ഥരുടെ പേരും ഔദ്യോഗിക പദവികളുമടങ്ങുന്ന തസ്തിക മുദ്രകള്‍ എന്നിവയും മലയാളത്തില്‍…

Read More

കടയ്ക്കലിൽ ലോട്ടറി കച്ചവടകാരനെ കബളിപ്പിച്ച് ലോട്ടറിയും പണവും തട്ടിയെടുത്തു

34 വർഷം മുമ്പ് കടയ്ക്കലിലെത്തി താമസിച്ചു വരുന്ന ആന്ധ്രാപ്രദേശ് സ്വദേശിയിൽ നിന്നും യുവാവ് ലോട്ടറിയും പണവും തട്ടിയെടുത്തു. കടയ്ക്കൽ കാര്യത്ത് വച്ചാണ് സംഭവം . ബൈക്കിലെത്തിയ യുവാവാണ് കബളിപ്പിച്ച് കടന്നു കളഞ്ഞത്. ലോട്ടറിയിലെ അവസാന അക്കമായ ഒന്നിനെ നാലെന്ന് തിരുത്തി രണ്ടായിരം രൂപയാണ് ഇയാൾ കവർന്നത്. ആയിരം രൂപയ്ക്ക് ലോട്ടറിയും ആയിരം രൂപ കൈയ്യിൽ നൽകാനും ആവശ്യപ്പെട്ടു . ഇതിനെ തുടർന്ന് പണവും ലോട്ടറിയും ബഷീർ നൽകി . എന്നാൽ ലോട്ടറിയിലെ qr കോഡ് സ്കാൻ ചെയ്തപ്പോൾ…

Read More

തൊളിക്കുഴിയിൽ വീട്ടിനുള്ളിൽ മൂന്ന് ദിവസത്തോളം പഴക്കമുള്ള മദ്ധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി

തൊളിക്കുഴിയിൽ വീട്ടിനുള്ളിൽ മൂന്ന് ദിവസത്തോളം പഴക്കമുള്ള മദ്ധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി മദ്ധ്യവയസ്കനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തൊളിക്കുഴി ആനന്ദൻ മുക്ക് വയലരികത്ത് വീട്ടിൽ രത്നാകരനാണ് (62) മരിച്ചത്. വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന രത്നാകരന് ഉച്ചയ്ക്ക് ഭക്ഷണവുമായി എത്തിയ സഹോദരിയാണ് മൃതദേഹം കാണുന്നത്. തുടർന്ന് നാട്ടുകാർ പൊലിസിനെ അറിയിയ്ക്കുകയായിരുന്നു. രണ്ട് മൂന്ന് ദിവസങ്ങളായി ഫോൺ വിളിച്ചിട്ടം രത്നാകരൻ എടുത്തിരുന്നില്ലന്നും സഹോദരി പറയുന്നു. തുടർന്നാണ് ഭക്ഷണവുമായി എത്തിയത്. മുറിക്കുള്ളിൽ കസേരയിൽ മരിച്ചിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് ഉദ്ദേശം മൂന്ന്…

Read More

കടയ്ക്കൽ കുളത്തുപ്പുഴ റോഡിൽ വാഹനം തടഞ്ഞ് നിർത്തി, പിരിവ് നൽകാതിരുന്ന യുവാവിനെ തല്ലിപ്പരുവമാക്കി സംഘം; വൈറൽ വീഡിയോ വ്യാജം !

പിരിവ് നൽകാതിരുന്ന യുവാവിനെ ഒരു കൂട്ടം യുവാക്കൾ കാർ തടഞ്ഞ് നിർത്തി ക്രൂരമായി മർദ്ദിക്കുന്നതായി പ്രചരിച്ച വീഡിയോ ദൃശ്യങ്ങൾ വ്യാജമെന്ന് പോലീസ് . സോഷ്യൽ മീഡിയയിൽ രണ്ട് ദിവസമായി വൈറലാവുകയും കേരളമാകെ ചർച്ച ചെയ്യുകയും ചെയ്തിരുന്ന വീഡിയോയാണ് വ്യാജമെന്ന് തെളിഞ്ഞത് . കടയ്ക്കലിൽ നിന്നും കുളത്തൂപ്പുഴയ്ക്ക് പോകുന്ന വഴി ഓന്തുപച്ച എന്ന സ്ഥലത്ത് നടന്ന സംഭവം എന്ന പേരിലാണ് മർദ്ദന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സോഷ്യൽമീഡിയയിൽ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. ഇതിനിടയിൽ സംഭവംശ്രദ്ധയിൽപെട്ട കൊല്ലം…

Read More

പോത്തൻകോട് നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊന്നത് അമ്മ തന്നെ

പോത്തൻകോട് കിണറ്റിൽ കണ്ടെത്തിയ 36 ദിവസം പ്രായമായ കുഞ്ഞിനെ കൊന്നത് അമ്മയെന്ന് പൊലീസ്. സാമ്പത്തികമായി ബുദ്ധിമുട്ടുള്ളതിനാൽ രോഗബാധിതയായ കുഞ്ഞിനെ വളർത്താൻനിവർത്തിയില്ലാത്തതുകൊണ്ടാണ് കുഞ്ഞിനെ കൊന്നതെന്നാണ് അമ്മ നൽകിയ മൊഴി. പോത്തൻകോട് മഞ്ഞമല സജി-സുരിത ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് മരിച്ചത്. ‘കുഞ്ഞിന്റെ നൂലുകെട്ട് പോലും നടത്താൻ പണമില്ലായിരുന്നു’. അതിനാൽ കൊല്ലൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് സുരിത പൊലീസിനോട് പറഞ്ഞത്. ഇന്ന് പുലർച്ചെയാണ് 36 ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. അമ്മയുടെ അടുത്ത് കിടന്നുറങ്ങിയ കുഞ്ഞിനെ കാണാനില്ലെന്ന വിവരമാണ് ആദ്യം പോത്തൻകോട്…

Read More