പ്ലസ്ടുവില്‍ റോഡ് സുരക്ഷ പഠിച്ചാല്‍ ലേണേഴ്‌സ് ടെസ്റ്റ് ഇല്ലാതെ ഡ്രൈവിങ് ലൈസന്‍സെടുക്കാം
മോട്ടോർവാഹനവകുപ്പ് തയ്യാറാക്കിയ റോഡ് സുരക്ഷാ പുസ്തകം ഹയർസെക്കൻഡറി പാഠ്യപദ്ധതിയിലേക്ക്. ഈ സിലബസിൽ പാസാകുന്നവർക്ക് ലേണേഴ്സ് ഡ്രൈവിങ് ലൈസൻസിന് പ്രത്യേകപരീക്ഷ ആവശ്യമില്ല. നേരിട്ട് ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാം. ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണകമ്മിറ്റി ഇതുൾപ്പെടുത്തി പാഠഭാഗങ്ങൾ പരിഷ്കരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. റോഡ് സുരക്ഷാവിദഗ്ധരും മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെട്ട സമിതിയാണ് വിദ്യാർഥികൾക്ക് വേണ്ടി റോഡ് സുരക്ഷാ പുസ്തകം തയ്യാറാക്കിയത്. ഇതിൽനിന്ന് ഹയർസെക്കൻഡറി സിലബസിന് യോജിക്കുന്ന വിധത്തിൽ പാഠ്യഭാഗങ്ങൾ സ്വീകരിക്കാനാണ് തീരുമാനം. ഏത് വിഷയത്തിനൊപ്പം ചേർത്ത് പഠിപ്പിക്കണമെന്നത് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമായിട്ടില്ല. പാഠ്യപദ്ധതി…