fbpx
Headlines

ഈസ്റ്റ്‌ ബംഗാളിനെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഐ എസ് എൽ ടേബിൾ ടോപ്പേഴ്സ്

സീസണിലെ ആദ്യ എവേ വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് തകര്‍ത്തത്. ഇതോടെ ആറ് മത്സരങ്ങളില്‍ നിന്ന് 13 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ഒന്നാമതെത്തി. ആദ്യ രണ്ട് മിനിറ്റുകള്‍ക്കിടെ ഇരുവരും ഓരോ ഗോള്‍ശ്രമം നടത്തി. 11-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് താരം ഡാനിഷ് ഫാറൂന് മഞ്ഞ കാര്‍ഡ്. 18-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ താരം ജോസ് അന്റോണിയോ പാര്‍ഡോയ്ക്കും മഞ്ഞ കാര്‍ഡ് ലഭിച്ചു. 22-ാം മിനിറ്റില്‍ മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരവും ഇപ്പോല്‍ ഈസ്റ്റ്…

Read More

മങ്കാട് വായനശാല ഗ്രന്ഥശാല മങ്കാട് ഏലയിൽ ഇറക്കിയ നെൽകൃഷിയുടെ വിളവെടുപ്പ് ഉത്സവം നടത്തി

മങ്കാട് വായനശാല& ഗ്രന്ഥശാല മങ്കാട് ഏലയിലെ 3 ഏക്കർ നിലം ഏറ്റെടുത്തു നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം. 4.11.2023 ശനിയാഴ്ച കുമ്മിൾ കൃഷി ഓഫീസർ ശ്രീമതി രേഷ്മ ഉദ്ഘാടനം ചെയ്തു. അഗ്രികൾച്ചറൽ സീനിയർ അസിസ്റ്റന്റ് ശ്രീ. സന്തോഷ് കുമാർ, അഗ്രികൾച്ചറൽ അസിസ്റ്റന്റ് ശ്രീ. അനൂപ്, ഗ്രന്ഥശാല പ്രവർത്തകർ, പാടശേഖരസമിതി കൺവീനർ ശ്രീ. മോഹനൻ പിള്ള എന്നിവർ പങ്കെടുത്തു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കൊച്ചിയിൽ ഹെലികോപ്റ്റർ അപകടം; ഒരു മരണം

കൊച്ചിയിൽ ഹെലികോപ്റ്റർ അപകടം. പരിശീലന പറക്കലിനിടെ നാവികസേനാ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. നാവിക ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡ ഹെലികോപ്റ്ററാണ് റൺവേയിൽ വീണത്. ഒരു സൈനികന് മരിച്ചു

Read More

ചിതറ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി തെരെഞ്ഞെടുപ്പിൽ ഇടത് പക്ഷ സഹകരണ മുന്നണിക്ക് ജയം

കാട്ടാമ്പള്ളി  യു പി എസിൽ വച്ചു നടന്ന ചിതറ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി തെരെഞ്ഞെടുപ്പിൽ ഇടത് പക്ഷ സഹകരണ മുന്നണിക്ക് മിന്നും ജയം. എൽ ഡി എഫ് പാനലിൽ നിന്നുംമത്സരിച്ച എല്ലാ സ്ഥാനാർഥികളും  വിജയിച്ചു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ചിതറ കല്ലുവെട്ടാംകുഴിയിൽ തടി കയറ്റി വന്ന pickup മറിഞ്ഞു

ചിതറ കല്ലുവെട്ടാംകുഴിയിൽ തടി കയറ്റി വന്ന pic up മറിഞ്ഞു ചിതറ കല്ലുവെട്ടാംകുഴിയ്ക്ക് സമീപം വൈകുന്നേരം മൂന്ന് മണിയോടെയാണ് വണ്ടി മറിഞ്ഞത് . വാഹനത്തിൽ തടി കയറ്റി കല്ലുവെട്ടാംകുഴി  ഇരപ്പിൽ റോഡിലേക്ക് കയറി വരുമ്പോൾ ജല അതോറിറ്റി പൈപ്പ് ഇടാൻ എടുത്ത കുഴിയിൽ വണ്ടിയുടെ ടയർ താഴ്ന്നാണ് വാഹനം മറിഞ്ഞത്. വാഹനത്തിൽ ഉള്ളവർക്ക് പരിക്കുകൾ ഒന്നും സംഭവിച്ചിട്ടില്ല . പൈപ്പ് ഇടാൻ റോഡ് സൈഡിൽ എടുത്ത  കുഴികൾ പലതും കൃത്യമായി മൂടാത്തത് മൂലം പല വാഹനങ്ങളും അപകടത്തിൽ…

Read More

അറിയിപ്പ്;അഞ്ചൽ മടത്തറ റൂട്ടിൽ ഓടുന്ന ശ്രീ ബാലാജി എന്ന ബസ്സിൽ നിന്നും ഒരു സ്വർണ്ണമാല കളഞ്ഞു കിട്ടി

അഞ്ചൽ മടത്തറ റൂട്ടിൽ ഓടുന്ന ശ്രീ ബാലാജി എന്ന ബസ്സിൽ നിന്നും ഒരു സ്വർണ്ണമാല കളഞ്ഞു കിട്ടി ഉടമസ്ഥർ കടയ്ക്കൽ പോലീസ്റ്റേഷനുമായോശ്രീബാലാജി ബസ്സിൽ ബസുമായോ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ ഓഫീസുമായി ബന്ധപ്പെടുക പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്.

കണ്ണൂർ ചിറക്കലിൽ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും പ്രതി പൊലീസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ടു. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. തമിഴ്നാട് സ്വദേശിയെ പേപ്പര്‍ കട്ടര്‍ കൊണ്ട് ആക്രമിച്ച കേസില്‍ പ്രതിയായ റോഷനെ പിടികൂടാനാണ് വളപട്ടം എസ്.ഐ നിഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചിറക്കല്‍ചിറയിലെ  ഇയാളുടെ വീട്ടിലെത്തിയത്.  രണ്ട് നില വീടിന്റെ പിന്നിലുള്ള കോണിപ്പടി…

Read More

AI ഉപയോഗിച്ച് പെൺകുട്ടികളുടെയും, സ്ത്രീകളുടെയും നഗ്നചിത്രങ്ങൾ ഉണ്ടാക്കി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച യുവാവിനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു

സ്കൂൾ, കോളേജ്  വിദ്യാർത്ഥിനികൾ, മറ്റു സ്ത്രീകൾ, സിനിമ നടിമാർ  തുടങ്ങിയവരുടെ ചിത്രങ്ങൾ വിവിധ സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമുകളിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത്, ടി ചിത്രങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി മൊർഫ് ചെയ്തു അശ്ലീല ചിത്രങ്ങൾ ആക്കി മാറ്റി ഇൻസ്റ്റാഗ്രാം, ടെലിഗ്രാം, വാട്ട്സ് ആപ്പ്  തുടങ്ങിയ സോഷ്യൽ മീഡിയ ഫ്ലാറ്ഫോമുകൾ വഴി പ്രചരിപ്പിച്ച പൂയപ്പള്ളി, കാറ്റാടി സ്വദേശി സജി റ്റി. എസ് (21) നെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.. പ്രായപൂർത്തി ആകാത്ത പെൺകുട്ടിയുടെ അശ്ലീലചിത്രങ്ങൾ…

Read More

ചിതറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കിച്ചൺ കം സ്റ്റോറിന്റെ ഉദ്ഘാടനം നടന്നു

ചിതറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കിച്ചൺ കം സ്റ്റോർ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജെ നജീബത്ത് ഉദ്ഘാ ടനംചെയ്തു. പിടിഎ പ്രസിഡന്റ് എം എം റാഫി അധ്യക്ഷനായി. പ്രധാനാധ്യാപിക നസീമ സ്വാഗ തം പറഞ്ഞു. എം എസ് മുരളി, ആർ ബിജു, അമ്മൂട്ടി മോഹനൻ, മിനി ഹരികുമാർ, യൂസഫ് കുമാർ, എ അബ്ദുൽ ഹമീദ്, കരകുളം ബാ ബു, എസ് ഷെമീം, ഐബി ചൈത്ര എന്നിവർ സംസാരിച്ചു. ചടയമംഗലം എൻഎംഒ ഷാനവാ സ്…

Read More

14-കാരി ഗർഭിണിയായ സംഭവം; കള്ളക്കേസിൽ ആദിവാസി യുവാവ് ജയിലിൽകിടന്നത് 3 മാസം; DNA ഫലംവന്നപ്പോൾ നിരപരാധി

പോക്‌സോ കേസിൽ 98 ദിവസം ജയിലിൽ കഴിഞ്ഞ ആദിവാസി യുവാവ് നിരപരാധിയെന്ന് തെളിഞ്ഞു. യുവാവിന്റെ നിയമപോരാട്ടത്തെത്തുടർന്ന് യഥാർഥ കുറ്റവാളിയെ കണ്ടെത്താനും കഴിഞ്ഞു. ഉപ്പുതറ കണ്ണംപടി ഇന്തിനാൽ ഇ.എം.വിനീതി (24)നെയാണ് ഡി.എൻ.എ. ഫലം വന്നപ്പോൾ കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി വി. മഞ്ജു കുറ്റവിമുക്തനാക്കിയത്.2019 ഒക്ടോബർ 14-നാണ് വിനീതിന്റെ ജീവിതം മാറിമറിയുന്നത്. വയറുവേദനയുമായി ഉപ്പുതറ ഗവ. ആശുപത്രിയിൽ വന്ന പതിനാലുകാരി നാലുമാസം ഗർഭിണിയാണെന്ന് തെളിഞ്ഞു. തന്നെ പീഡിപ്പിച്ചത് ആരെന്ന് ആദ്യം പെൺകുട്ടി പറഞ്ഞില്ല. എന്നിട്ടും, കൂലിപ്പണിക്ക്…

Read More