fbpx

പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം ചിതറയിൽ സംഘടിപ്പിച്ചു

പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി സി പി ഐ കടയ്ക്കൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യോഗം ചിതറ നടന്നു. സിപിഐ ജില്ലാ സെക്രട്ടറിയും പുനലൂർ എം എൽ എ യുമായ പി എസ് സുപാൽ പരിപാടി ഉദ്ഘാടനം ചെയ്തു. സിപിഐ കൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സാം കെ ഡാനിയൽ , സിപിഐ സംസ്ഥാന കമ്മിറ്റി അംഗം ലതാ ദേവി , AIYF കൊല്ലം ജില്ലാ സെക്രട്ടറി റ്റി എസ് നിധീഷ് ,സിപിഐ കടയ്ക്കൽ മണ്ഡലം സെക്രട്ടറി എസ്…

Read More

ഓൺലൈനായി ലോൺ തട്ടിപ്പ് ; 80000 രൂപ നഷ്ടപ്പെട്ടത് കടയ്ക്കൽ സ്വദേശിക്ക്

കൊല്ലം കടയ്ക്കലിൽ വാട്സ്ആപ്പ് വഴി പേഴ്സണൽ ലോൺ എടുക്കാൻ ശ്രമിച്ച യുവാവിന്റെ 80000 രൂപ നഷ്ടപ്പെട്ടു . കടയ്ക്കൽ എറ്റിൻകടവ് മോഹന വിലാസത്തിൽ മനോജ് കുമാറിന്റെ പണമാണ് ഇക്കഴിഞ്ഞ 31 തീയതി നഷ്ടപ്പെട്ടത് മനോജ് കുമാറിന്റെ സുഹൃത്തു കൊടുത്ത നമ്പറിൽ വിളിച്ചാൽ ലോൺ കിട്ടുമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വിളിക്കുകയും ചെയ്തു . തുക എത്രയെന്ന് ആവശ്യപ്പെടുകയും 2 ലക്ഷം രൂപ ലോൺ വേണമെന്ന് മനോജ് പറയുകയും ചെയ്തു അതിന്റെ അടിസ്ഥാനത്തിൽ വാട്സാപ്പിൽ കുറെ ഡീറ്റെയിൽസ് വരുകയും ചെയ്തു…

Read More

ഗ്രന്ഥശാല അംഗങ്ങളുടെ കുടുംബസംഗമം ഫ്രണ്ട്സ് യുവജന സമാജം സംഘടിപ്പിച്ചു

തുടയന്നൂർ: വട്ടപ്പാട് ഫ്രണ്ട്‌സ് യുവജന സമാജം ഗ്രന്ഥശാല & വായനശാല ഗ്രന്ഥശാല അംഗങ്ങളുടെ കുടുബസംഗമം സംഘടിപ്പിച്ചു. ഗ്രന്ഥശാല അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കുട്ടികൾ, യുവതികൾ, വനിതകൾ, വയോജനങ്ങൾ ഈ പരിപാടിയുടെ ഭാഗമായി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു കേരളോത്സവ വിജയികളായവരെയും പുതുതായി ജോലിയിൽ പ്രവേശിച്ച ഉദ്യോഗസ്ഥരെയും അനുമോദിച്ചു . ഗ്രന്ഥശാല സെക്രട്ടറി ആർ.രമേശ്‌ വട്ടപ്പാട് സ്വാഗതം പറഞ്ഞു , പ്രസിഡന്റ്‌ കൃഷ്ണവിശാഖ് അധ്യക്ഷത വഹിച്ചു. കൊട്ടാരക്കര താലൂക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ശ്രീ…

Read More

പ്രതിഷേധ മാർച്ച് നടത്തിയവര്‍ക്കെതിരെ പൊലീസ് നരനായാട്ടെന്ന് ആരോപിച്ചു കൊണ്ട്, നാളെ കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ്

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആ‍ര്‍ ബിന്ദുവിന്റെ വീട്ടിലേക്ക് കെ.എസ്‌.യു നടത്തിയ മാര്‍ച്ചിന് പിന്നാലെ പ്രവർത്തകരെ പൊലീസ് തല്ലിച്ചതച്ചെന്നാരോപിച്ച് കെ.എസ്‌.യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കേരളവർമ്മ കോളേജിലെ ജനാധിപത്യ ഇലക്ഷൻ  അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർച്ചയിലേക്ക് നയിക്കുന്ന ആർ. ബിന്ദു രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.എസ്‌.യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തിയത്. മാര്‍ച്ചിൽ പങ്കെടുത്തവ‍ക്കെതിരെ പൊലീസ് നരഹത്യ നടത്തിയിരിക്കുകയാണ്. വനിതാ സംസ്ഥാന ഭാരവാഹികൾ അടക്കം ക്രൂരമായി…

Read More

കളമശ്ശേരി സ്ഫോടനം; ചികിത്സയിലിരുന്ന 61 കാരൻ മരിച്ചു; ഇതോടെ ആകെ മരണം നാലായി

കളമശ്ശേരി സ്ഫോടനത്തിൽ മരണം നാലായി. തൈക്കാട്ടുകാര സ്വദേശി മോളിൽ ജോയാണ് മരിച്ചത്. 61 വയസായിരുന്നു. എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു മരണം. ജോയ്ക്ക് സ്ഫോടനത്തിൽ എൺപത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഒക്ടോബർ 29നാണ് കേരളത്തെ നടുക്കിയ കളമശേരി ബോംബ് സ്ഫോടനം നടക്കുന്നത്. രണ്ടായിരത്തിലധികം പേർ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്ഫോടനമുണ്ടായത്. പ്രാർത്ഥന നടക്കുന്ന സമയത്ത് കൻവെൻഷൻ സെന്ററിനകത്ത് നാലിടങ്ങളിലായാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മൂന്ന് ദിവസത്തെ പ്രാർത്ഥനാ കൻവെൻഷൻ അവസാനിക്കാനിരിക്കെയാണ് സ്ഫോടനം ഉണ്ടായത്. പൊലീസ് അന്വേഷണത്തിനൊടുവിൽ…

Read More

തനിമ യുവത
കേരളോത്സവ വിജയികൾക്ക് സ്വീകരണം നൽകി

തനിമ യുവതകേരളോത്സവ വിജയികൾക്ക് സ്വീകരണം നൽകിപുസ്തക പരിചയപ്പെടുത്തൽ….ബാലവേദി, യുവത ഭരണ സമിതി സത്യപ്രതിജ്ഞ ചൊല്ലി അധികാരം  ഏറ്റെടുക്കൽ…നാടിന്റെ ഹൃദയസ്പന്ദനം നിറഞ്ഞ സദസ്സ് ആയിരുന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ എം എസ് മുരളി.ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ശ്രീ അരുൺകുമാർ.ഗ്രാമപഞ്ചായത്ത് അംഗങ്ങൾശ്രീ ചിതറ മുരളിമിനി ഹരികുമാർചിതറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ശ്രീ അബ്ദുൽ ഹമീദ്,കവി ശ്രീ കലാം പാങ്ങോട്… യുവത പ്രസിഡന്റ്‌ ശ്രീ വൈഷ്ണവ് അധ്യക്ഷത വഹിച്ച യോഗത്തിലേക്ക് യുവത സെക്രട്ടറി അപ്പു ബാലകൃഷ്ണൻ സ്വാഗതം ആശംസിച്ചു… അമൽ…

Read More

രാജാവിന്റെ പിറന്നാൾ ഗംഭീരമാക്കി അജയ്യരായി ഇന്ത്യ

കൊല്‍ക്കത്ത: തീപാറുമെന്നു ആരാധകര്‍ ഉറപ്പിച്ച ലോകകപ്പിലെ സൂപ്പര്‍ പോരില്‍ ഇന്ത്യക്കു മുന്നില്‍ തരിപ്പണമായി സൗത്താഫ്രിക്ക.വിരാട് കോലിയുടെ 49ാം റെക്കോര്‍ഡ് സെഞ്ച്വറിയിലേറി 327 റണ്‍സിന്റെ വലിയ വിജയലക്ഷ്യമായിരുന്നു സൗത്താഫ്രിക്കയ്ക്കു ഇന്ത്യ നല്‍കിയത്. ശക്തമായ പോരാട്ടം സൗത്താഫ്രിക്കയില്‍ നിന്നും പ്രതീക്ഷിച്ചെങ്കിലും അവര്‍ നനഞ്ഞ പടക്കമായി. 27.1 ഓവറില്‍ വെറും 83 റണ്‍സിനു സൗത്താഫ്രിക്ക കൂടാരം കയറുകായിരുന്നു. ഒരാള്‍ പോലും അവരുടെ ബാറ്റിങ് നിരയില്‍ 15 റണ്‍സ് തികച്ചില്ല. 14 റണ്‍സെടുത്ത മാര്‍ക്കോ യാന്‍സണാണ് അവരുടെ ടോപ്‌സ്‌കോറര്‍. റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍…

Read More

കടയ്ക്കൽ പാങ്ങലുകാട് സ്വദേശി മൻട്രോതുരുത്തിൽ മുങ്ങി മരിച്ചു

കുണ്ടറ മൻട്രോതുരുത്തിൽ ഉല്ലാസ യാത്രയ്ക്ക് പോയ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുങ്ങി മരിച്ചു . കടയ്ക്കൽ പാങ്ങലുകാട്ടിൽ ബീന സദനത്തിൽ ഇരുപത്തിയാറുവയസ്സുളള ലാൽകൃഷ്ണനാണ് മുങ്ങിമരിച്ചത്. ഉല്ലാസയാത്രയ്ക്ക് പോയ  ബോട്ടുമറിഞ്ഞാണ് അപകടം സംഭവിച്ചത് .പത്തനം തിട്ട സീതത്തോട് ഹെൽത്ത് ഇൻസ്പെക്ടറാണ്. ആറുമാസം മുമ്പാണ് ഇയ്യാൾ ജോലിയിൽ പ്രവേശിച്ചത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

മന്ത്രി ആർ. ബിന്ദുവിന് കണ്ണട വാങ്ങാൻ ചെലവായത് 30500 രൂപ: തുക അനുവദിച്ച് സർക്കാർ ഉത്തരവ് പുറത്ത്

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദുവിന് കണ്ണട വാങ്ങാന്‍ ചെലവായ തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ആറുമാസം മുൻപ് വാങ്ങിയ കണ്ണടയ്ക്ക് 30500 രൂപയാണ് പൊതുഖജനാവില്‍നിന്ന് അനുവദിച്ചത്. കഴിഞ്ഞ ഏപ്രില്‍ 28 നാണ് മന്ത്രി ആര്‍ ബിന്ദു പുതിയ കണ്ണട വാങ്ങിയത്.  അന്ന് തന്നെ ബില്ല് സഹിതം പണം അനുവദിച്ചുകിട്ടാന്‍ പൊതുഭരണ വകുപ്പിന് മന്ത്രി അപേക്ഷ നല്‍കി. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതുകൊണ്ടാവാം പണം അനുവദിച്ചുകിട്ടാന്‍ വൈകി. പരാതിയായതോടെ മുഖ്യമന്ത്രി ഇടപെട്ടാണ് തുക ലഭിക്കുന്നത് വേഗത്തിലാക്കിയതെന്നാണ്…

Read More

യൂട്യൂബറെ ഹണിട്രാപ്പിനിരയാക്കിയ കേസിൽ ചടയമംഗലം സ്വദേശി ഉൾപ്പെടെ നാല് പേർ പിടിയിൽ

ഫാമിലി കൗൺസിലിംഗ് വേണമെന്നാവശ്യപ്പെട്ട് വിളിച്ചു വരുത്തി; ജ്യൂസ് കുടിച്ച് മയങ്ങിവീണ യുവാവ് എഴുന്നേറ്റപ്പോൾ കണ്ടത് ആതിരയെ; പിന്നാലെ കൂട്ടിനിർത്തി ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തൽ; യൂട്യൂബറെ ഹണിട്രാപ്പിനിരയാക്കിയ കേസിൽ നാല് പേർ പിടിയിൽ കൊച്ചി: മലപ്പുറം സ്വദേശിയായ യൂട്യൂബറെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഫാമിലി കൗൺസിലറെ കൂത്താട്ടുകുളത്തെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി അകപ്പെടുത്തുകയായിരുന്നു. കൊല്ലം ചടയമംഗലം സ്വദേശി അൽ അമീൻ, ഇടുക്കി സ്വദേശികളായ അഭിലാഷ്, അക്ഷയ, ആതിര എന്നിവരെയാണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ്…

Read More