ഏറ്റവും കൂടുതൽ തുലാ മഴ ലഭിച്ചത് പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ
പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് ഒക്ടോബർ മാസത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ തുലാ മഴ ലഭിച്ചതെന്ന് കണക്കുകള്‍. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒക്ടോബർ മാസത്തിൽ മുഴുവൻ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു. പത്തനംതിട്ട ജില്ലയിൽ തുലാവർഷത്തിൽ( ഒക്ടോബർ -ഡിസംബർ ) മൊത്തത്തിൽ ലഭിക്കേണ്ട മഴയുടെ 82 ശതമാനവും തിരുവനന്തപുരം ജില്ലയിൽ 80 ശതമാനവും ലഭിച്ചു കഴിഞ്ഞു. കാലവർഷത്തിൽ 55 ശതമാനം മഴക്കുറവ് ആയിരുന്നു എങ്കിൽ ഒക്ടോബർ മാസത്തിൽ ഇതുവരെ 34 ശതമാനമാണ് മഴക്കുറവ്. പരസ്യങ്ങൾ നൽകാൻ…