fbpx

ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വോളിബോൾ ടീമിനെ പ്രതിനിധീകരിച്ചു വെഞ്ഞാറമൂടിനു അഭിമാനമായി ശില്പ ആർഎസ്

ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ വനിതകളുടെ വോളിബോൾ ടീമിൽ ഉൾപ്പെട്ട ശില്പ ഇതിനോടകം നടന്ന മൂന്ന് മത്സരങ്ങളിലും ഇന്ത്യക്ക് വേണ്ടി കളിക്കളത്തിൽ ഇറങ്ങിയിരുന്നു. വെഞ്ഞാറമൂട് നെല്ലനാട് മേലൂട്ട് വീട്ടിൽ രാജേന്ദ്രൻ നായരുടെയും സിന്ധുവിന്റെയും മകൾ ആണ് ശില്പ. എസ്എഐയിൽ നിന്നും മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ദേശീയ ടീമിൽ സ്ഥാനം ലഭിക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ ദക്ഷിണ കൊറിയയോടും രണ്ടാം മത്സരത്തിൽ ചൈനയോടും പരാജയപ്പെട്ട ടീം മൂന്നാം നേപ്പാളിനോട് വിജയിച്ചു. മത്സരത്തിൽ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു സിപിഎമ്മിന്റെ മുതിർന്ന നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ (86) അന്തരിച്ചു. രോഗബാധയെ തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് അന്ത്യം. 1956 ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായ ആനത്തലവട്ടം, 1964 ൽ പാർ‌ട്ടി പിളർ‌ന്നപ്പോൾ സിപിഎമ്മിനൊപ്പം നിലയുറപ്പിച്ചു. 1985 ൽ സിപിഎം സംസ്‌ഥാന കമ്മിറ്റിയംഗമായി. ആറ്റിങ്ങൽ‌ മണ്ഡലത്തിൽനിന്ന് മൂന്നുവട്ടം എംഎൽഎയായി. 2008 ൽ സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗമായി. സിഐടിയു ദേശീയ വൈസ്…

Read More

കിളിമാനൂരിൽ ബൈക്കിലെത്തിയ സംഘം യുവതിയെ ആക്രമിച്ചതായി പരാതി

ജോലി കഴിഞ്ഞ് സ്‌കൂട്ടിയിൽ വീട്ടിലേയ്ക്ക് പോവുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചതായി പരാതി . യുവതിയുടെ പരാതിയിൽ നഗരൂർ പോലീസ് കേസെടുത്തു . ചൊവ്വാഴ്ച വൈകുന്നേരം കിളിമാനൂർ ബ്ലോക്ക് ഓഫീസിന് സമീപം വെച്ചായിരുന്നു സംഭവം .ചെങ്കിക്കുന്ന് മുരിങ്ങോട്ടുകോണം സ്വദേശി പ്രസീത(26)യെ ആണ് ആക്രമിച്ചത് .കിളിമാനൂർ പാപ്പാലയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് .  സ്‌കൂട്ടിയിൽ പോകുമ്പോൾ പിൻ തുടർന്ന് ബൈക്കിലെത്തിയവർ എന്തോ കൊണ്ടടിച്ചതായി  പ്രസീത പോലീസിൽ നല്‌കിയ പരാതിയിൽ പറയുന്നു .തുടർന്ന് അവർ സ്‌കൂട്ടിയിൽ നിന്നും റോഡിൽ വീഴുകയും…

Read More

മുമ്പ് കഴിച്ച ഭക്ഷണത്തിന്റെ പണം നൽകാതെ വീണ്ടും ഭക്ഷണം തരില്ലെന്ന് പറഞ്ഞു, ഭക്ഷണത്തിൽ മണ്ണുവാരിയിട്ട യുവാവ് അറസ്റ്റിൽ

കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് ഹോട്ടലുടമയായ പട്ടികജാതി സ്ത്രീയെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ഭക്ഷണത്തിൽ മണ്ണുവാരിയിടുകയും ചെയ്തയാൾ അറസ്റ്റിൽ. ചിറ്റാകോട് പുത്തൻനട ക്ഷേത്രത്തിനു സമീപം കെ.എസ്.നിവാസിൽ അനന്തു (33) ആണ് അറസ്റ്റിലായത്. ഹോട്ടലുടമയായ മാറനാട് ചേലൂർവിള വീട്ടിൽ രാധ(67)യുടെ പരാതിയിലാണ് എഴുകോൺ പൊലീസിന്റെ നടപടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇന്നലെ രാവിലെ 8.30ന് പരുത്തുംപാറ അക്ഷര ഹോട്ടലിൽ ആയിരുന്നു സംഭവം. രാധയും മകൻ തങ്കപ്പനും ചേർന്നാണ് ഹോട്ടൽ നടത്തുന്നത്. രാവിലെ കടയിലെത്തിയ അനന്തു പൊറോട്ടയും ബീഫ്…

Read More

വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര; ഉത്തരവിറക്കി സംസ്ഥാന സർക്കാർ

അതിദരിദ്ര വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര അനുവദിച്ച് ഗതാഗതവകുപ്പ് ഉത്തരവിറക്കി. കെഎസ്ആർടിസി ബസിലും സ്വകാര്യ ബസുകളിലും സൗജന്യ യാത്ര അനുവദിച്ചുകൊണ്ടാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. നവംബർ ഒന്ന് മുതലാണ് ഈ ആനുകൂല്യം പ്രാബല്യത്തിൽ വരിക. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള യാത്രകളുടെ ചെലവിൽ നിന്ന് അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികളെ മോചിപ്പിക്കുന്നതിന് ഇത്തരമൊരു പദ്ധതി സർക്കാർ ദീർഘകാലമായി ആലോചിച്ചുവരികയായിരുന്നു. സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായാണ് പുതിയ ഉത്തരവ്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

നെടുമങ്ങാട് അഭിഭാഷകനെ കോടതി വരാന്തയില്‍ വെച്ച് ആക്രമിച്ച് തലതല്ലി പൊട്ടിച്ചു

നെടുമങ്ങാട് അഭിഭാഷകനെ കോടതി വരാന്തയില്‍ വെച്ച് ആക്രമിച്ച് തലതല്ലി പൊട്ടിച്ചു. നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനായ അഡ്വ: പ്രകാശിനെ യാണ് രണ്ട് പേര്‍ ചേര്‍ന്ന് മര്‍ദിച്ചത്. കോടതിയിലെ സജിബ് ആനകുഴി എന്ന അഡ്വക്കേറ്റിന്റെ എതിര്‍ കക്ഷിയായ ഷാജിയെന്ന ആളാണ് പ്രകാശിനെ അടിച്ചത്. കോടതി വരാന്തയില്‍ വെച്ച് സജീബിനെ ഷാജി കഴുത്തിന് കുത്തിപ്പിടിച്ച് മര്‍ദ്ദിക്കുന്നത് അഡ്വ. പ്രകാശ് കാണുകയും അത് തടയാന്‍ ശ്രമിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രകാശിനെ ആക്രമിച്ചത്. പ്രകാശിനെ തലയ്ക്ക് കുട കൊണ്ടാണ് അടിച്ചത്….

Read More

സൗദിയിൽ കുളത്തുപ്പുഴ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ

കൊല്ലം കുളത്തുപ്പുഴ സ്വദേശി സഫീർ അലിയെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്ന് കെഎംസിസി വെൽഫയർ വിംഗ് അറിയിച്ചു. മരണ കാരണം വ്യക്തമല്ല. മൂന്നു മാസം മുമ്പ് വരെ നിക്കോയിൽ കമ്പനിയിൽ സെയിൽസ് മാനായിരുന്ന സഫീർ അലി അടുത്തിടെ സുഹൃത്തുമായിചേർന്ന് വാച്ച് ബിസ്നസ് നടത്തി വരികയായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തികരിക്കാൻ ഫൈസൽ ആലത്തൂരിന്റെ നേതൃ ത്വത്തിൽ ബുറൈദ കെഎംസിസി വെൽഫെയർ വിംഗ് പ്രവർത്തകർ രംഗത്തുണ്ട്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

അഭിമാനം വാനോളം നിലമേൽ സ്വദേശി മുഹമ്മദ് അനസ് ;4*400 മീറ്ററിൽ ഇന്ത്യയ്ക്ക് സ്വർണ്ണം

4*400 മീറ്ററിൽ ഇന്ത്യൻ_സ്വർണ്ണംഏഷ്യൻ ഗെയിംസ് പുരുഷ വിഭാഗം 4*400 മീറ്റർ റിലേയിലെ സ്വർണ്ണം ഇരട്ടി മധുരം നൽകുന്നു.. അനസ് മുഹമ്മദ് യഹിയ എന്ന നിലമേൽ സ്വദേശിയാണ് നാടിന് അഭിമാനം ആയി മാറിയത്  മുഹമ്മദ് അനസിനോടൊപ്പം അമോജ്_ജേക്കബ്, മുഹമ്മദ്_അജ്മൽ, രാജേഷ്_രമേഷ് ഉൾപ്പെട്ട റിലേ ടീമിലെ ആദ്യത്തെ മൂന്ന് കായിക താരങ്ങളും മലയാളികളാണ്.. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

വക്കത്ത് നാടൻ ബോംബറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി പിടിയിൽ

വക്കത്ത് നാടൻ ബോംബറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി പിടിയിൽ. ആറ്റിങ്ങൽ ചിറ്റാറ്റിങ്കര വേലാൻകോണം ശിവശക്തി വീട്ടിൽ റപ്പായി എന്ന് വിളിക്കുന്ന ശ്രീനാഥ്(25) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 29ന് വൈകുന്നേരം 7 മണിയോടെ വക്കം പാട്ടുവിളാകം ശ്രീനാരായണ ലൈബ്രറിക്ക് മുൻവശത്താണ് സംഭവം. മുൻവിരോധം കാരണം കൊട്ടാരക്കര നെടുവത്തൂർ ഇടയലഴികത്തു വീട്ടിൽ നിന്നും വക്കം പാട്ടു വിളാകം വടക്കേ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന വിപിൻകുമാറിനെയും വീട്ടുടമസ്ഥൻ വടക്കേവീട്ടിൽ വിജയനെയും നാടൻ ബോംബറിഞ്ഞ് കൊല്ലണമെന്ന ഉദ്ദേശത്തോടെ സ്ഫോടനങ്ങൾ സൃഷ്ടിച്ചും ഇരുമ്പ്…

Read More

കാട്ടുപന്നിയുടെ കുത്തേറ്റ് ഐരക്കുഴി സ്വദേശിനിക്ക് പരിക്ക്

കാട്ടു പന്നിയുടെ കുത്തേറ്റ് ഐരക്കുഴി സ്വദേശി സുഗന്ധിക്കാണ് പരിക്ക് പറ്റിയത് .കഴിഞ്ഞ ദിവസമാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത് . സുഗന്ധിയുടെ വീടിന്റെ സമീപത്ത് കിടന്നിരുന്ന കാട്ടുപന്നി സുഗന്ധി വിറക് ടിക്കുന്ന ശബ്ദം കേട്ട് അക്രമാസക്തമായി കുത്തുക ആയിരുന്നു. ഗുരുതരമായി പരിക്ക് പറ്റിയ സുഗന്ധി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്‌ത്രക്രിയ കഴിഞ്ഞു കിടക്കുകയാണ്.നിലവിൽ ഐരക്കുഴി വാർഡിലെ തൊഴിലുറപ്പ് തൊഴിലാളിയാണ് സുഗന്ധി. വന്യ മൃഗങ്ങളുടെ ആക്രമണം ദിനം പ്രതി വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ സംവിധാനംകൂടുതൽ ഇടപെടണമെന്നും ജനങ്ങളുടെ ജീവന് സുരക്ഷിതത്വം…

Read More