തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ വാഹനാപകടം: പത്തനംതിട്ട സ്വദേശികളായ രണ്ട് വിദ്യാർത്ഥികൾ മരിച്ചു
തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് പത്തനംതിട്ട സ്വദേശികളായ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. അമാൻ, സന്ദീപ് എന്നിവരാണ് മരിച്ചത്. കാറിലൂണ്ടായിരുന്ന മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗലൂരുവിലെ സ്വകാര്യ കോളജിൽ വിദ്യാർത്ഥികളാണ് ഇവർ. ബംഗലൂരുവിൽ നിന്ന് നാട്ടിലേക്ക് വരുന്ന വഴിക്കാണ് അപകടം. നാട്ടിൽ നിന്ന് ബന്ധുക്കൾ എത്തിയ ശേഷം മൃതദേഹങ്ങൾ കൈമാറും. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181