fbpx

പെരുമഴ ചിതറ പഞ്ചായത്തിൽ വിവിധ ഇടങ്ങളിൽ കൃഷിനാശം  വീടുകളിൽ വെള്ളം കയറി

പെരുമഴയിൽ ചിതറ പഞ്ചായത്തിലും വിവിധ ഇടങ്ങളിൽ വെള്ളം കയറുന്നു.അരിപ്പൽ വാർഡിൽ  വേങ്കൊല്ല തേരിക്കടയിൽ  രഞ്ജിത്ത് എന്ന ആളുടെ വീട്ടിൽ വെള്ളം കയറി , ചിറവൂർ വാർഡിലെ കുളത്തറ ഏലാ മുഴുവൻ വെള്ളത്തിനടിയിൽ ആയുട്ടുണ്ട് . ചെറുതും വലുതുമായ തോടുകൾ എല്ലാം കര കവിഞ്ഞ് ഒഴുകുന്ന അവസ്ഥയിലുമാണ് . പൊതുജനങ്ങൾ അതീവ ശ്രദ്ധ പാലിക്കണം. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

മസ്റ്റ് റോളിൽ ഒപ്പിട്ട ശേഷം തൊഴിലുറപ്പ് തൊഴിലാളികൾ കൂട്ടത്തോടെ മുങ്ങിയെന്ന് ആരോപണം ; അന്വേഷണത്തിന് ഉത്തരവിട്ട് JPC

മസ്റ്റ് റോളിൽ ഒപ്പിട്ട ശേഷം തൊഴിലുറപ്പ് തൊഴിലാളികൾ കൂട്ടത്തോടെ മുങ്ങിയെന്ന പരാതിയിൽ അന്വേഷണം. കുമ്മിൾ പഞ്ചായത്തിലെ തൊഴിലാളികളെക്കുറിച്ചാണ് ജില്ലാ ജോയിന്റ് പ്രോഗ്രാം കോഓർഡിനേറ്റ് റും ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബിഡിഒയും അന്വേഷണം തുടങ്ങിയത്. രാ ഷ്ട്രീയ പാർട്ടികളുടെ പരിപാടിക്ക് ഉൾപ്പെടെ പോയ തൊഴിലാളികളാണു വെട്ടിലായത്. കുമ്മിൾ പഞ്ചായത്തിലെ പ്രതിപക്ഷ മെം സർമാരായ ചിലർ പരാതി നൽകി യിരുന്നു. ആനപ്പാറ വാർഡിൽ ഉൾപ്പെടെയാണു തൊഴിലാളികൾ മസ്റ്റ് റോളിൽ ഒപ്പിട്ട ശേഷം പോയത്. മുങ്ങിയ ദിവസത്തെ വേതനം തൊഴിലാളികൾ…

Read More

അഗ്രോ തെറാപ്പിയുടെ ഭാഗമായി കൊയ്ത്ത് ഉത്സവം നടത്തി

കിളിമാനൂർ:- സമഗ്ര ശിക്ഷാ കേരളം കിളിമാനൂർ ബി ആർ സി യുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികളുടെ അഗ്രോ തെറാപ്പിയുടെ ഭാഗമായി നഗരൂർ മുട്ടച്ചൽ ഏലായിൽ കൊയ്ത്ത് ഉത്സവം നടത്തി. ഭിന്നശേഷി കുട്ടികളുടെ  ശാരീരികവും മാനസികമായ ഉല്ലാസത്തിനും പഠനപ്രവർത്തനത്തിന്റെ ഭാഗമായി നേരറിവ് ലഭിക്കുന്നതിനുമാണ് അഗ്രോ തെറാപ്പി കുട്ടികൾക്ക് നൽകി വരുന്നത്. നെൽ കൃഷിയുടെ ഘട്ടം ഘട്ടമായി നിലമൊരുക്കൽ, വിത്തുവിതക്കൽ , ഞാറുനടീൽ, കളപറിക്കൽ, വളം വിരിക്കലിലൂടെ ഇന്ന് കൊയ്ത്ത് ഉത്സവവും നടന്നു. അഗ്രോ തെറാപ്പിയിലൂടെ ഉണ്ടാക്കിയ നേട്ടം രക്ഷകർത്താക്കൾക്ക്…

Read More

ഓട്ടോറിക്ഷ ബസിലിടിച്ച് മറിഞ്ഞ് തീപിടിച്ചു; രണ്ടുപേർ വെന്തുമരിച്ചു

സിഎൻജി ഓട്ടോറിക്ഷ ബസുമായി കൂട്ടിയിടിച്ച് മറിഞ്ഞശേഷം തീപിടിച്ച് രണ്ടു പേർ വെന്തുമരിച്ചു. കതിരൂരിനും കൂത്തുപറമ്പിനും ഇടയിൽ ആറാം മൈലിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ഓട്ടോ ഡ്രൈവറും യാത്രക്കാരനുമാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ബസിലിടിച്ച് ഓട്ടോയുടെ ഗ്യാസ് ടാങ്കിന് തീപിടിക്കുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ ഒരാൾ മരിച്ചു. മറ്റൊരാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂത്തുപറമ്പ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് തീയണച്ചത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ഫലസ്തീന്റെ സ്വാതന്ത്ര്യമാണ് യഥാർത്ഥ നീതി: വെൽഫെയർ പാർട്ടി

ചതിയിൽ സ്ഥാപിതമായ ഇസ്രായേൽ പതിറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ടുത്തിയ ഫലസ്തീൻ ജനതയുടെ മോചനം ഇനിയും വൈകിക്കൂടെന്നുംഇതിനുവേണ്ടി പോരാടുന്ന ഫലസ്തീനിലെ ജനങ്ങളോടൊപ്പമാണ് നാം എഴുന്നേറ്റു നിൽക്കേണ്ടതെന്നും ഫലസ്തീന്റെ സ്വാതന്ത്ര്യമാണ് യഥാർത്ഥ നീതിയെന്നും വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് ഷെഫീക്ക് ചോഴിയക്കോട് അഭിപ്രായപ്പെട്ടു. ഗസ്സയിലെ സ്‌കൂളുകളും ആരാധനാലയങ്ങളും പാർപ്പിടങ്ങളും നാമാവശേഷമാക്കുന്ന രീതിയിലുള്ള ആയുധ വർഷമാണ് ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഗസ്സയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ ചിത്രം ലോകത്തിന് അപരിചിതമല്ല. എല്ലാ വർഷവും ഫലസ്തീൻ കുഞ്ഞുങ്ങളെ ഇസ്രായേൽ നിഷ്കരുണം കൊലപ്പെടുത്താറുണ്ട്. ചോരക്കൊതിയുടെയും കൂട്ടക്കൊലകളുടെയും ചരിത്രമുള്ള രാഷ്ട്രമാണ് ഇസ്രായേൽ….

Read More

കേരള സംസ്ഥാന യുവജന ബോർഡും ചിതറ ഗ്രാമ പഞ്ചായത്തും  ചേർന്ന് നടത്തുന്ന കേരളോത്സവം 2023 നാളെ മുതൽ

കേരള സംസ്ഥാന യുവജന ബോർഡും ചിതറ ഗ്രാമ പഞ്ചായത്തും  ചേർന്ന് നടത്തുന്ന കേരളോത്സവം 2023 നാളെ മുതൽ 2023 ഒക്ടോബർ 14,15,21,22 തീയതികളിൽ ചിതറ പഞ്ചായത്തിൽ വിവിധ വേദികളിലായി  കലാകായിക പരിപാടികൾ നടക്കുന്നു ഉദ്ഘാടനം ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം എസ് മുരളി നിർവഹിക്കുംരാവിലെ 9 മണിമുതൽ പരിപാടികൾ ആരംഭിക്കുന്നു പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

അഞ്ചൽ കുരുവികോണത്ത്  ശക്തമായ മഴയിൽ കാറിന് മുകളിൽ മതിൽ ഇടിഞ്ഞു വീണു

ശക്തമായ മഴയിൽ അഞ്ചൽ കുരുവികോണത്ത്  കാറിന് മുകളിൽ മതിൽ ഇടിഞ്ഞു വീണ് കാറിന്റെ മുൻ ഭാഗം തകർന്നു. അഞ്ചൽ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ആശ വർക്കർ സുജിതയുടെ വീട്ടിലെ സൈഡിൽ കെട്ടിയിരുന്ന മതിൽ ആണ് ഇടിഞ്ഞു വീണത്. ഇന്ന് ഉച്ചയോടെ ശക്തമായ മഴയാണ് അഞ്ചൽ, ചടയമംഗലം മേഖലയിൽ പെയ്തത്. അനവധി വീടുകളിൽ വെള്ളം കയറുകയും  കൃഷി നാശവും നാശനഷ്ടങ്ങളും ഇന്നും ഇന്നലെയുമായി പെയ്ത മഴയിൽ ഉണ്ടായിട്ടുണ്ട്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

മലയാളി സൈനികന്‍ രാജസ്ഥാനില്‍ ജോലിക്കിടെ പാമ്പുകടിയേറ്റ് മരിച്ചു

മലയാളി സൈനികന്‍ രാജസ്ഥാനില്‍ ജോലിക്കിടെ പാമ്പുകടിയേറ്റ് മരിച്ചു. പട്ടണക്കാട് മൊഴികാട്ട് കാര്‍ത്തികേയന്റെ മകന്‍ വിഷ്ണു ആണ് മരിച്ചത്. ജയ്‌സാല്മറില്‍ പെട്രോളിംഗിനിടെ പുലര്‍ച്ചെ മൂന്നിനാണ് പാമ്പുകടിയേറ്റത്. ഉടന്‍ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് വൈകിട്ട് ആറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കോഴിക്കോട് മാലിന്യ സംസ്‌കരണ പ്ലാന്റിൽ വീണ്ടും തീപിടിത്തം; പുലർച്ചേ രണ്ട് മണിക്കാണ് സംഭവം

പെരുവയലിലെ മാലിന്യ സംസ്‌കരണ പ്ലാന്റിൽ വീണ്ടും തീപിടിത്തം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് തീ പിടുത്തമുണ്ടായത്. പ്ലാന്റിൽ വീണ്ടും തീപിടുത്ത സാധ്യത എന്ന് ഫയർഫോഴ്‌സ് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അശാസ്ത്രിയ ഉപയോഗവും സംസ്‌കരണ പ്രക്രിയയുടെ പോരായ്മയുമാണ് തീപിടുത്തമുണ്ടാകാൻ കാരണമായത്. ജില്ലാ ഫയർ ഓഫീസർ കളക്ടർക്ക് സമർപ്പിച റിപ്പോർട്ടിൽ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തിപിടുത്ത കാരണം കണ്ടെത്താൻ ഉന്നത ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് ഉചിതമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. തിപിടുത്തം നടന്ന ശേഷവും ഒരേക്കർ വരുന്ന സ്ഥലത്ത് പ്ലാസ്റ്റിക്…

Read More

വീണ്ടും മഴ കനക്കുന്നു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,എറണാകുളം, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.മഴ ശക്തി പ്രാപിയ്ക്കാൻ സാധ്യതയുള്ള മലയോര മേഖലകളിൽ പ്രത്യേക…

Read More