കിളിമാനൂരിൽ ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കിളിമാനൂർ പുതിയകാവ് ജംഗ്ഷനിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.കിളിമാനൂർ അടയമൺ കുന്നിൽ വീട്ടിൽ കെ.ലതിക (69) യാണ് മരണപ്പെട്ടത്..റോഡ് മുറിച്ചു കിടക്കുന്നതിനിടയിൽ പള്ളിക്കൽ ഭാഗത്ത് നിന്നും കിളിമാനൂരിലേക്ക് വന്ന ഉണ്ണികൃഷ്ണൻ എന്ന സ്വകാര്യ ബസ് പുതിയകാവ് ജംഗ്ഷനിൽ ആളിറക്കി മുന്നിലേക്ക് എടുത്തയുടൻ ലതികയുടെ ദേഹത്ത് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിൽ കമിഴ്ന്നു വീണ ലതികയുടെ മുതുക് ഭാഗത്തായി ബസ്സിന്റെ മുൻചക്രം കയറുകയായിരുന്നു..ഉടൻ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻകൊസ്റ്റ് നടപടികൾ പൂർത്തിയാക്കി…