പത്തനംതിട്ട ഏനാത്ത് എട്ടു വയസ്സുകാരനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി; വിവരം പുറത്തറിയിച്ചത് ഇളയ മകൻ
അടൂർ (പത്തനംതിട്ട) :ഏനാത്ത് കടികയിലാണ് എട്ടു വയസ്സുള്ള മകനെ കൊലപ്പെടുത്തിയശേഷം പിതാവ് ആത്മഹത്യ ചെയ്തത്.ഇന്നു രാവിലെയാണ് സംഭവം. ഏനാത്ത് തട്ടാരുപടി കൊട്ടാരം അമ്പലം റോഡിനു സമീപം താമസിക്കുന്ന മാത്യു പി.അലക്സാണ് മകൻ മെൽവിനെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. മാത്യുവിന്റെ ഭാര്യ വിദേശത്തു ജോലി ചെയ്യുകയാണ്. രണ്ടു മക്കളും മാത്യുവും മാത്രമാണു വീട്ടിൽ താമസിച്ചിരുന്നത്. മെൽവിന്റെ മൃതദേഹം കണ്ട ഇളയ മകൻ ആൽവിനാണ് രാവിലെ അയൽക്കാരെ വിവരമറിയിച്ചത്. മദ്യലഹരിയിലാണു കൊലപാതകമെന്നു സംശയിക്കുന്നു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181