മ്ലാവിനെ വേട്ടയാടി ഇറച്ചിയാക്കി വിൽപ്പന; നാലു പേർ പിടിയിൽ
കൊല്ലം കുളത്തുപ്പുഴയിൽ മ്ലാവിനെ വേട്ടയാടിയ നാലു പേരെ വനപാലകർ പിടികൂടി. പൊതുമേഖലാ സ്ഥാപനമായ ഓയിൽ പാം എണ്ണപ്പന തോട്ടത്തിലായിരുന്നു മൃഗവേട്ട. കുളത്തുപ്പുഴ സ്വദേശികളായ തോമസ് ബേബി, ഷിബിൻ, ഷൈജു, ഏഴംകുളം കടമാൻ കോട് സ്വദേശി ബേബി എന്നിവരെയാണ് അഞ്ചൽ റേഞ്ച് വനം ഉദ്യോഗസ്ഥർ പിടികൂടിയത്. കുളത്തുപ്പുഴ കണ്ടൻചിറ എണ്ണപ്പന തോട്ടത്തിലാണ് പ്രതികൾ മ്ലാവിനെ വേട്ടയാടി ഇറച്ചിയാക്കി വിൽപ്പന നടത്തിയത്. കഴിഞ്ഞ ജൂൺ പതിനൊന്നിനായിരുന്നു പ്രതികൾ വേട്ടയ്ക്ക് ഇറങ്ങിയത്. നേരത്തെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയപ്പോൾ പ്രതികൾ…