fbpx

പാലക്കാട് പാലക്കയത്ത് ഉരുൾപൊട്ടൽ; കടകളിലും വീടുകളിലും വെള്ളം കയറി

കാഞ്ഞിരപ്പുഴ ഡാമിന് മുകൾഭാഗത്തെ പാലക്കയം പാണ്ടൻമലയിൽ ഉരുൾപൊട്ടി കടകളിലും വീടുകളിലും വെള്ളം കയറി. പാലക്കയം ഭാഗങ്ങളിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. പുഴയിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്. ഊരുകളിൽ ആളുകൾ ഒറ്റപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിൽ ഫയർ ഫോഴ്സ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ ഡാമിന്റെ 3 ഷട്ടറുകളും 20 സെന്റീമീറ്റർ വീതം ഉയർത്തിയിരിക്കുകയാണ്. ഡാമിന്റെ മുകൾ ഭാഗമായ പാലക്കയം ടൗണിൽ കാലങ്ങൾക്ക് ശേഷമാണ് ഇത്രയധികം വെള്ളക്കെട്ട് രൂപപ്പെടുന്നത്. ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത വേണമെന്നും…

Read More

കൊല്ലത്ത് മദ്യമെന്ന് പറഞ്ഞ് കോള നൽകി പറ്റിച്ചയാളെ പിടികൂടി നാട്ടുകാർ

മദ്യപാനികളെ കോള നൽകി പറ്റിച്ചയാൾ കൊല്ലത്ത് പിടിയിൽ. മദ്യക്കുപ്പിയിൽ കോളനിറച്ചായിരുന്നു തട്ടിപ്പ്. ചങ്ങൻകുളങ്ങര അയ്യപ്പാടത്ത് തെക്കതിൽ സതീഷ് കുമാറാണ് നാട്ടുകാരുടെ പിടിയിലായത്. ഓച്ചിറ ആലുംപീടിക പരിസരത്തെ ബിവറേജിലും ബാറിലും മദ്യം വാങ്ങാൻ വരുന്നവരെ കോള കുടിപ്പിക്കുന്ന യുവാവിനെയാണ് നാട്ടുകാരും ബിവറേജിലെ സ്റ്റാഫും ചേർന്ന് പിടികൂടിയത്.മദ്യം വാങ്ങാൻ എത്തുന്നവരോട് തന്റെ കയ്യിൽ മദ്യം ഉണ്ടെന്നും വില കുറച്ച് നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് മദ്യ കുപ്പിയിൽ കോള നിറച്ച് വിൽക്കുകയാണ് ഇയാളുടെ രീതി. രാത്രിയിലും ബിവറേജിൽ വലിയ ക്യൂ ഉള്ളപ്പോഴും…

Read More

പ്രകടനത്തിനും പൊതുയോഗത്തിനും പ്രതിഷേധത്തിനും ഇനി മുതൽ ഫീസ്

പ്രകടനത്തിനും പൊതുയോഗത്തിനും പ്രതിഷേധത്തിനും ചുങ്കം ചുമത്തി ദ്രോഹിക്കുന്ന കേരള സർക്കാരിന്‍റെ   ജനവിരുദ്ധ നടപടിക്കെതിരെ സംയുക്ത പ്രസ്താവനയുമായി സാംസ്കാരിക നായകര്‍ രംഗത്ത്. ഒരു പൊലീസ് സ്റ്റേഷൻ പരിധിയിൽ ആർക്കെങ്കിലും പ്രകടനം നടത്തണമെങ്കിൽ 2000 രൂപ ഫീസായി നൽകി പൊലീസിന്‍റെ  അനുവാദം വാങ്ങണം. അങ്ങനെ പ്രകടനം നടത്താൻ എത്രപേർക്കു കഴിയും? എത്ര സമര സംഘടനകൾക്കു കഴിയും? ഇനി ഈ ഉത്തരവുപ്രകാരം പ്രകടനമോ പൊതുയോഗമോ പ്രതിഷേധമോ നടത്താൻ ഒരുങ്ങുന്നവർ അത്രയും സമ്പന്നരാവണം. ജനാധിപത്യത്തെ അവഹേളിക്കുകയും  അപകടപ്പെടുത്തുകയും ചെയ്യുന്ന തീരുമാനമാണിത്. പാതയോരത്തെ പ്രകടനങ്ങൾ…

Read More

ഹരിതസേനാംഗങ്ങൾക്ക് മാലിന്യത്തിൽ നിന്നും കിട്ടിയത് പത്ത് പവന്റെ സ്വർണ മാല ; മാതൃകാ പരമായ നടപടിയിലൂടെ നാടിന്റെ ഹീറോ ആയി മാറി

മാലിന്യത്തിൽ 10 പവന്റെ മാല കിട്ടി. തിരിച്ചുനൽകി മാത്യകയായി ഹരിതസേനാംഗങ്ങൾ. പത്ത് പവന്റെ സ്വർണമാലയാണ് മാലിന്യത്തിൽ നിന്ന് കിട്ടിയത്. വീടുകളിൽ നിന്ന് ശേഖരിച്ച മാലിന്യം തരംതിരിക്കുകയായിരുന്നു ഹരിതകർമ്മ സേനാംഗങ്ങളായ രാധാ കൃഷ്ണനും ഷൈബാ ബിജുവും. ഒറ്റ നോട്ടത്തിൽ നിന്ന് തന്നെ സ്വർണമാണെന്ന് മനസിലായി. ആ സ്വർണം സ്വന്തമാക്കാനല്ല, ഉടമസ്ഥന് തിരിച്ചുകൊടുക്കാനായി പിന്നീടുള്ള ശ്രമം. ഏകദേശ ധാരണ വെച്ച്, അങ്ങോട്ട് അന്വേഷിച്ചുപോയി യഥാർഥ ഉടമയെ കണ്ടെത്തി മാല കൈമാറി. സംസ്ഥാനത്തെ ഹരിതകർമ്മ സേനാംഗങ്ങൾക്കാകെ ആവേശവും അഭിമാനവും പകരുന്ന പ്രവർത്തനമാണ്…

Read More

മലയോരമേഖലകളിൽ കനത്തമഴ; കോട്ടയം തീക്കോയിയിൽ മണ്ണിടിച്ചിൽ, വാഗമൺ റൂട്ടിൽ ഗതാഗതം നിരോധിച്ചു

കേരളത്തിന്റെ മലയോര മേഖലകളിൽ കനത്ത മഴ. കോട്ടയം ജില്ലയുടെ മലയോര മേഖലയായ തീക്കോയിയിൽ മണ്ണിടിച്ചിൽ. മൂന്നുമണിക്കൂറോളം ശക്തമായി പെയ്ത മഴയെ തുടർന്നായിരുന്നു മണ്ണിടിച്ചിൽ. തീക്കോയി ഗ്രാമപഞ്ചായത്തിലെ വെള്ളിക്കുളം സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. ആളപായങ്ങളില്ലെങ്കിലും കൃഷിനാശമുണ്ടായതായി റിപ്പോർട്ടുണ്ട്. സമീപത്തുള്ള തീക്കോയി ആറിൽ വെള്ളമുയരാണ് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഗതാഗത തടസമുണ്ടായതിനെ തുടർന്ന് വെള്ളാനി മേഖല ഒറ്റപ്പെട്ട അവസ്ഥയിലാണ്. നിലവിൽ ഈരാറ്റുപേട്ട- വാഗമൺ റൂട്ടിൽ വാഹനഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. വൈകുന്നേരം 5.45 ഓടെയായിരുന്നു മംഗളഗിരി…

Read More

ലോണ്‍ ആപ്പ് തട്ടിപ്പിനെക്കുറിച്ചുള്ള പരാതികള്‍ പോലീസിനെ അറിയിക്കാനായി പ്രത്യേക വാട്ട്സാപ്പ് നമ്പര്‍ സംവിധാനം നിലവില്‍ വന്നു

ലോണ്‍ ആപ്പ് തട്ടിപ്പിനെക്കുറിച്ചുള്ള പരാതികള്‍ പോലീസിനെ അറിയിക്കാനായി പ്രത്യേക വാട്ട്സാപ്പ് നമ്പര്‍ സംവിധാനം നിലവില്‍ വന്നു. നമ്പര്‍ 9497980900.അംഗീകൃതം അല്ലാത്ത ലോൺ ആപ്പുകൾക്കെതിരെയുള്ള പോലീസിന്റെ പ്രചാരണപരിപാടികൾക്കും തുടക്കമായി. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ വാട്ട്സാപ്പ് നമ്പര്‍ ക്രമീകരിച്ചിരിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനത്തില്‍ വീഡിയോ, ഫോട്ടോ, ടെക്സ്റ്റ്, വോയിസ് എന്നിവയായി പരാതി നല്‍കാം. നേരിട്ട് വിളിച്ച് സംസാരിക്കാന്‍ കഴിയില്ല. ആവശ്യമുള്ള പക്ഷം പരാതിക്കാരെ പോലീസ് തിരിച്ചുവിളിച്ച് വിവരങ്ങൾ ശേഖരിക്കുന്നതാണ്. ആവശ്യമുള്ളപക്ഷം പരാതിക്കാരെ പോലീസ് തിരിച്ചുവിളിച്ച് കൂടുതല്‍ വിവരങ്ങള്‍…

Read More

കാനഡയിലെ ഇന്ത്യക്കാർ ആശങ്കയിൽ

കാനഡയിൽ ആശങ്കയുടെ ഭീതിയുടെ അല്ലലാണ് ഇപ്പോൾ കേൾക്കുന്നത്. അതിൻറെ കാർമേഘങ്ങൾ ഉരുണ്ടു കയറി ഇപ്പോൾ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങളായി മാറിയിരിക്കുന്നു. കാനഡ എന്നത് ഗൾഫ് രാജ്യങ്ങൾ കഴിഞ്ഞാൽ വലിയ തോതിൽ ഇന്ത്യൻ പൗരത്വം ഒരുപാട് സ്വീകരിച്ച രാജ്യമാണ്… ധാരാളം വിദ്യാർത്ഥികൾ അവിടെ താമസിച്ചുകൊണ്ട് പഠിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയും കാനഡയും തമ്മിൽ ഒരു പ്രശ്നം ഉണ്ടായാൽ അത് തീർച്ചയായും കാനഡയിൽ ഉള്ള ഇന്ത്യക്കാരെ ബാധിക്കുന്ന ഒന്നാണ്. ഇന്ത്യയും കാനഡയും തമ്മിൽ പ്രശ്നമുണ്ടാകാനുള്ള കാരണം കലിസ്ഥാൻ ഭീകരവാദിയായ…

Read More

കടയ്ക്കൽ ഹോട്ടലുടമയുടെ പണം കവർന്നു; ചിതറ കുറക്കോട് സ്വദേശി പിടിയിൽ

കൊല്ലം കടക്കൽ കുറ്റിക്കാട് ചായകുടിക്കാൻ എത്തിയ ഹോട്ടൽ ഉടമസ്ഥയുടെ പണമടങ്ങിയ ബാഗ് കവർന്ന കേസിൽ നിരവധി മോഷണ കേസിലെ പ്രതിയായ ചിതറ കുറക്കോട് കിഴക്കിൻകര പുത്തൻ വീട്ടിൽ 56വയസ്സുള്ള അയൂബ് കടക്കൽ പോലീസിന്റെ പിടിയിൽ… പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ലോൺ ആപ്പിൽ നിന്ന് 2500 രൂപ ലോണെടുത്ത യുവാവിന് തിരിച്ചടക്കേണ്ടി വന്നത് രണ്ടരലക്ഷം രൂപ

വെറും 2500 രൂപ ആപ്പിൽ നിന്ന് ലോണെടുത്ത യുവാവിന് തിരിച്ചടക്കേണ്ടി വന്നത് രണ്ടരലക്ഷം രൂപ. തിരിച്ചടവ് മുടങ്ങിയപ്പോൾ പുതിയ ആറ് ആപ്പുകളിൽ നിന്ന് ലോണെടുക്കാനും ഭീഷണി. ഫോണിന്റെ നിയന്ത്രണം ആപ്പുകാർ കൈവശമാക്കി മോർഫ് ചെയ്ത് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതോടെ ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് മലപ്പുറത്തെ ഒരു യുവാവ്. പ്ലേ സ്റ്റോറിൽ കണ്ടതിനാൽ സുരക്ഷിതമാണെന്ന് കരുതിയാണ് എം.ബി.എ ബിരുദധാരിയും സ്വകാര്യ കമ്പനിയിലെ മാനേജറുമായ യുവാവ് 2500 രൂപ വായ്പ എടുത്തത്. 90 ദിവസം കൊണ്ട് തിരിച്ചടക്കണമെന്നാണ് പരസ്യത്തിൽ കണ്ടത്. അഞ്ചാമത്തെ…

Read More

ഡ്യുട്ടി സമയത്ത് മദ്യലഹരിയിൽ എസ്.ഐ, കടയിൽ കയറി യുവതിയെയും കുട്ടിയേയും അടക്കം മർദിച്ചു, സംഭവം നെടുമ്പാശ്ശേരിയിൽ

കരിയാടുള്ള ബേക്കറിയിൽ കയറി രാത്രി പരാക്രമം നടത്തിയ എസ്.ഐ.യെ തടഞ്ഞുവെച്ച് നാട്ടുകാർ. മദ്യലഹരിയിലായിരുന്നു ഉദ്യോഗസ്ഥന്റെ പരാക്രമം. നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനു കീഴിലുള്ള കൺട്രോൾ റൂം വെഹിക്കിളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ. സുനിലാണ് അടിച്ചു പൂസായി പരാക്രമങ്ങൾ കാട്ടിയത്. നെടുമ്പാശ്ശേരി കോഴിപ്പാട്ട് വീട്ടിൽ കുഞ്ഞുമോന്റെ കടയിൽ ഇയാൾ ബുധനാഴ്ച രാത്രിയിൽ എത്തുകയായിരുന്നു. ഇയാൾക്കൊപ്പം ഡ്രൈവറും വാഹനത്തിലുണ്ടായി. എസ്.ഐ. കടയിലെത്തി അവിടെയുണ്ടായിരുന്നവരെയെല്ലാം ചൂരൽവടി കൊണ്ടടിച്ചു. ഒരു പ്രകോപനവുമില്ലാതെയായിരുന്നു അക്രമം. കുഞ്ഞുമോൻ, ഭാര്യ എൽബി, മകൾ മെറിൻ, സഹായി ബൈജു, വ്യാപാരി ജോണി…

Read More