
കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പാര്‍ട്ടി ഓഫീസില്‍ മരിച്ചനിലയില്‍
കോൺഗ്രസ് പ്രവർത്തകനെ ചേർത്തലയിലെ പാർട്ടി ഓഫിസിൽ മരിച്ചനിലയിൽ കണ്ടെത്തി. ചേർത്തല ഈസ്റ്റ് മണ്ഡലം കമ്മിറ്റി ഓഫിസിലാണ് പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചേർത്തല സ്വദേശിയായ പൊന്നൻ (68) ആണ് മരിച്ചത്. കോൺഗ്രസ് ഓഫീസിലെഅന്തേവാസിയായിരുന്നു പൊന്നൻ. നോട്ടിസുകളും മറ്റും സ്ഥിരമായി വിതരണം ചെയ്തിരുന്നത് പൊന്നനായിരുന്നു.ഇന്നു രാവിലെയാണ് പൊന്നനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ചേർത്തല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജിലേക്കു മാറ്റി. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181