fbpx

തെന്മലയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ യുവാവിനെ മർദ്ദിച്ചു കർണപടം തകർത്തതായി പരാതി

തെന്മലയിൽ റയിൽവേ പുറമ്പോക്കിൽ നിന്ന പ്ലാവ് കോതി വൃത്തിയാക്കിയതിനാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ദളിത് യുവാവിനെ മർദിച്ചത്. തെന്മല റയിൽവേ പുറമ്പോക്കിൽ താമസിക്കുന്ന ജനാർദ്ദനൻ എന്ന യുവാവിനെയാണ് തെന്മല സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കൃഷ്ണ കുമാർ മർദിച്ചത്. ആനയുടെ ശല്യം കാരണം ജനവാസ മേഖലയിൽ നിൽക്കുന്ന പ്ലാവുകൾ നാട്ടുകാർ പറഞ്ഞത് പ്രകാരം 500 രൂപ ശമ്പളത്തിന് കോതി മാറ്റുവാൻ  പോയതാണ് ജനാർദ്ദനൻ , തുടർന്ന് പ്ലാവ് കോതി മാറ്റിയത്തിന്റെ പേരിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ കൃഷ്ണ കുമാർ ജനാർദ്ദനന്റെ വീട്ടിൽ…

Read More

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച ആള്‍ക്കെതിരെ കേസ്

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച ആള്‍ക്കെതിരെ കേസ്. പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് അഷ്‌റഫിനെതിരെയാണ് പൊലീസ് കേസെടുത്തത്. കുട്ടിയുടെ ചിത്രത്തിന് ഒപ്പം മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ള അടിക്കുറിപ്പും ഇയാള്‍ എഴുതിയിരുന്നു. ഇയാള്‍ക്കെതിരെ 153, പോക്‌സോ ആക്ട് എന്നിവ ചുമതിയാണ് കേസ് എടുത്തത്. കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ക്കൊപ്പം പ്രതിയ്‌ക്കെതിരെ ശരിഅത്തിലെ നിയമ പ്രകാരം കേസെടുക്കണമെന്നും മുഹമ്മദ് അഷ്‌റഫ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട എസ്പിയുടെ നിര്‍ദേശ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല…

Read More

ഭാര്യയും മകളും നോക്കിനില്‍ക്കെ ലിഫ്റ്റിനുള്ള വിടവിലൂടെ താഴെ വീണയാള്‍ മരിച്ചു

ചടയമംഗലത്ത് ഫര്‍ണിച്ചര്‍ കടയുടെ ഒന്നാം നിലയില്‍ ലിഫ്റ്റ് സ്ഥാപിക്കാൻ നിര്‍മ്മിച്ച വിടവിലൂടെ താഴെ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടന്നൂര്‍ സ്വദേശി രാജീവ് (46) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ച വീട്ടുപകടരണങ്ങള്‍ വാങ്ങാൻ കടയില്‍ എത്തിയതായിരുന്നു രാജീവ്. ഭാര്യയും മകളും ഒപ്പമുണ്ടായിരുന്നു. ലിഫ്റ്റ് സ്ഥാപിക്കാൻ എടുത്ത വിടവിലൂടെ താഴെ വീണ രാജീവിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഭാര്യയും മകളും നോക്കിനില്‍ക്കെയാണ് അപകടം നടന്നത്. രാജീവിന്റെ മരണത്തില്‍ പ്രതിഷേധിച്ച്‌ എഐവൈഎഫ് ഫര്‍ണിച്ചര്‍ കടയിലേക്ക്…

Read More

ഹരിപ്പാട് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ടാങ്കര്‍ ലോറിയുടെ പിന്നില്‍ ഇടിച്ചുകയറി

കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ടാങ്കര്‍ ലോറിയുടെ പിന്നില്‍ ഇടിച്ചുകയറി. ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിലാണ് സംഭവം നടന്നത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. മംഗലാപുരത്തു നിന്നും തിരുനെല്‍വേലിക്ക് ടാറും കയറ്റി പോയ ലോറിക്ക് പിന്നിലാണ് ബസ് ഇടിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. 15 പേർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റ തിരുവനന്തപുരം സ്വദേശികളായ ലത, മകൾ ജാനകി, തിരുവനന്തപുരം സ്വദേശി സാജൻ എന്നിവരെ ആലപ്പുഴ മെഡിക്കൽ…

Read More

കനത്ത മഴയെ തുടർന്ന് ഗവിയിൽ ഉൾവനത്തിൽ ഉരുൾപൊട്ടൽ

കനത്ത മഴയെ തുടർന്ന് ഗവിയിൽ ഉൾവനത്തിൽ ഉരുൾപൊട്ടൽ. മലവെള്ളപ്പാച്ചിൽ ഉണ്ടായതോടെ മൂഴിയാർ ഡാമിന്റെ മൂന്നു ഷട്ടറുകൾ തുറന്നു. ഇതിൽ രണ്ടെണ്ണം പിന്നീട് അടച്ചു. റോഡിൽ മരം വീണതിനാൽ ഗവിയിലേക്കുള്ള വാഹനങ്ങൾ നാളെ രാവിലെ ഉണ്ടാകാൻ സാധ്യതയില്ല. അണക്കെട്ട് തുറന്നതിനാൽ കക്കാട്ടാറിലും പമ്പാ നദിയിലും ജലനിരപ്പ് ഉയരും. ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിൽ ജനനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ കക്കാട്ടാറിന്റെ തീരത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp…

Read More

അഞ്ചുതെങ്ങ് സ്വദേശിയെ മത്സ്യബന്ധനത്തിനിടെ കുളച്ചൽ കടലിൽ കാണാതായി

അഞ്ചുതെങ്ങ് സ്വദേശിയെ മത്സ്യബന്ധനത്തിനിടെ കുളച്ചൽ കടലിൽ കാണാതായി. അഞ്ചുതെങ്ങ് കുരിശ്ശടിമുക്ക്, മുരുക്കുവിളാകം സ്വദേശി ബിനുഎന്ന് വിളിക്കുന്ന ഷിബു (35) നെയാണ് കഴിഞ്ഞ 29 മുതൽ കാണാതായത്. കഴിഞ്ഞ 28 ന് കേരള തമിഴ്നാട് അതിർത്തിയായ കുളച്ചൽ തേങ്ങാപട്ടണത്തിൽ മത്സ്യബന്ധന ജോലിയ്ക്ക് പോയതായിരുന്നു ഷിബു. കുളച്ചൽ സ്വദേശി ഫ്രാങ്ക്ളിന്റെ ഉടമസ്ഥതയിലുള്ള നോഹ എന്ന ബോട്ടിലാണ് ഷിബു മത്സ്യബന്ധന ജോലിയ്ക്ക് പോയത്. ഷിബു ഉൾപ്പെടെ പന്ത്രണ്ടോളം പേരടങ്ങുന്ന സംഘമായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. 29 ന് വിഴിഞ്ഞത്തിനും കോവളത്തിനുമിടയ്ക്ക്വച്ച് ശക്തമായ ചുഴിയിൽപ്പെട്ട്…

Read More

മുണ്ടക്കയത്ത് കെ എസ്സ് ആർ ടി സി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് നിരവധിപ്പേർക്ക് പരിക്ക്

മുണ്ടക്കയത്ത് കെ എസ്സ് ആർ ടി സി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് നിരവധിപ്പേർക്ക് പരിക്ക് കോട്ടയം കുമളി റോഡിൽ മുണ്ടക്കയം വെളിച്ചിയാനി ബാങ്കിന് സമീപമാണ് കെ എസ്സ് ആർ ടി സി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം ഉണ്ടായത് അപകടത്തിൽ ബസ്സ്‌ യാത്രികരായ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്  മുണ്ടക്കയത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സും മുണ്ടക്കയത്ത് നിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ്സ് ആർ ടി സി ബസ്സുമാണ് കൂട്ടിയിടിച്ചത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക…

Read More

കടയ്ക്കൽ ക്ഷേത്ര കുളത്തിൽ ചാടി മധ്യവയസ്‌കൻ മരിച്ചു

കടയ്ക്കൽ ക്ഷേത്ര കുളത്തിൽ ചാടിയ മധ്യവയസ്കൻ മരിച്ചു.കടയ്ക്കൽ ദേവിക്ഷേത്രത്തിന് സമീപം ലക്ഷ്മി വിലാസത്തിൽ തങ്കപ്പൻ (65) ആണ് മരിച്ചത്. ഇന്ന് രവിലെ 10 മണിയോടെ ആയിരുന്നു സംഭവം.കുറച്ച് നാളുകളായി അസുഖ ബാധിതനായിരുന്നു പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ആറ്റിങ്ങലിൽ കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റിൽ ചാടി. കുഞ്ഞ് മരിച്ചു

ആറ്റിങ്ങലിൽ കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റിൽ ചാടി. കുഞ്ഞ് മരിച്ചു. അമ്മ ആശുപത്രിയിൽ ചികിത്സയിൽ. ആറ്റിങ്ങൽ മാമം കുന്നുംപുറത്ത് വാടകയ്ക്ക് താമസിക്കുന്ന രാജേഷിന്റെ ഭാര്യ രമ്യ(30)യാണ് മൂന്ന് വയസ്സുള്ള കുഞ്ഞ് അഭിദേവിനെയും കൊണ്ട് കിണറ്റിൽ ചാടിയത്. ഇന്ന് രാവിലെ 9 അര മണിയോടെയാണ് സംഭവം. ആറ്റിങ്ങൽ ഫയർ ഫോഴ്സ് സംഘമെത്തി കുഞ്ഞിനെയും അമ്മയെയും പുറത്തെടുത്ത് വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരണപ്പെട്ടു. അമ്മ രമ്യചികിത്സയിലാണ്. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക…

Read More

അടിയന്തരമായി രക്തം എത്തിച്ചു നല്‍കാൻ ‘പോല്‍ ബ്ലഡ്’ ആപ്പുമായി കേരള പോലീസ്

ആവശ്യക്കാര്‍ക്ക് ഉടന്‍ രക്തം എത്തിച്ചു നല്‍കാനായി കേരള പോലീസ് ആരംഭിച്ച സംരംഭമാണ് പോല്‍ ബ്ലഡ്. അടിയന്തരഘട്ടങ്ങളില്‍ രക്തത്തിനായി കേരള പൊലീസിന്റെ  പോല്‍ ബ്ലഡ് എന്ന ഓണ്‍ലൈന്‍ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പോല്‍ ബ്ലഡില്‍ ആര്‍ക്കും അംഗങ്ങളാകാമെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. രക്തദാനത്തിനും സ്വീകരണത്തിനുമായി രജിസ്റ്റര്‍ ചെയ്യാന്‍ പ്ലേസ്റ്റോറില്‍ നിന്ന് പോല്‍ ആപ്പ് ആദ്യം ഡൗണ്‍ലോഡ് ചെയ്യുക. ആപ്പില്‍ പോല്‍ ബ്ലഡ് എന്ന വിഭാഗം തെരഞ്ഞെടുക്കുക. രക്തം…

Read More