fbpx

കൊട്ടാരക്കര കലയപുരത്ത് ആൾട്ടോ കാറും പിക് അപ്പ്‌ വനും കൂട്ടി ഇടിച്ചു മറിഞ്ഞു

കൊട്ടാരക്കര കലയപുരത്താണ് ആൾട്ടോ കാറും പിക് അപ്പ്‌ വനും കൂട്ടി ഇടിച്ചു മറിഞ്ഞത്.അടൂർ ഭാഗത്തു നിന്നും തിരുവനന്തപുരം എയർപോർട്ടിലേക്ക് വാഴ ഇലയും കൊണ്ടു പോയ പിക് അപ്പ്‌ ലോറിയും കൊട്ടാരക്കരയിൽ നിന്നും മണ്ണാർക്കാട് പള്ളിയിലേക്ക് പോയ 4 അംഗ കുടുംബം സഞ്ചരിച്ച ആൾട്ടോ കാറുമാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ അൾട്ടോ കാർ 10 മീറ്റർ ദൂരേക്ക് തെറിച്ചു പോയി. കാറിന്റെ വലതു വശത്താ ണ് പിക് അപ്പ്‌ ഇടിച്ചത് അതിനാൽ തന്നെ കാർ ഡ്രൈവറുടെ നില ഗുരുതരമാണ്….

Read More

ചിതറ മേഖലയിൽ ജല വിതരണം തടസപ്പെടും

അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കുളത്തുപ്പുഴ കുടുവെള്ള പദ്ധതിയുടെ ഭാഗമായുള്ള ചിതറ, കടയ്ക്കല്‍, കുമ്മിള്‍, നിലമേല്‍, ചടയമംഗലം, കുളത്തുപ്പുഴ, ഏരൂര്‍, അലയമണ്‍, ഇട്ടിവ എന്നീ പഞ്ചായത്തുകളില്‍ സെപ്റ്റംബര്‍ പത്തുവരെ ജലവിതരണം മുടങ്ങും. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

മടത്തറ മേലെമുക്കിൽ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന സംഘർഷം അഞ്ച് പേരെ ചിതറ പോലീസ് അറസ്റ്റ് ചെയ്തു

മടത്തറ മേലെ മുക്കിൽ അവിട്ടം ദിനത്തിൽ യുവാവിനെ മർദിച്ച കേസിലാണ് അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിൽ ഒളിവിൽ ആയിരുന്ന പ്രതികളെയാണ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. ഒഴുകുപറ സ്വദേശികളായ സുധീർ ,അനന്തു , അൻഫിൽ ,റാസിഖ് , ഷെഫിൽ എന്നിവരെയാണ്  ചിതറ പോലീസ് അറസ്റ്റ് ചെയ്തത്. മടത്തറ മേലേമുക്ക് സ്വദേശി അജീഷിനെയാണ് ആക്രമിച്ചത്.  സംഭവത്തിൽ തലയ്ക്ക് ആറോളം  കുത്തികെട്ടുകൾ  ഉണ്ട്. സംഭവത്തിൽ ആറ് പ്രതികൾ ഉള്ളതിൽ…

Read More

അഞ്ചലിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി

കൊല്ലം അഞ്ചൽ കരുകോണിൽ ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. 65 വയസുള്ള ഷാജഹാനാണ് മരിച്ചത്. പരിക്കേറ്റ ഭാര്യ അനീസയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. ലഹരിക്ക് അടിമയായ ഷാജഹാൻ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. രാവിലെ ഭാര്യയുമായി വഴക്കിട്ട ഷാജഹാൻ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. കൈക്കും കാലിനും കഴുത്തിനും വെട്ടേറ്റ അനീസയെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. കൃത്യത്തിന് ശേഷം മുറിയുടെ വാതിലടച്ച് ഷാജഹാൻ തൂങ്ങി മരിക്കുകയായിരുന്നു….

Read More

വാഹനാപകടം നടനും സംവിധായകനുമായ ജോയ് മാത്യുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സംവിധായകനും നടനുമായ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരിക്കേറ്റു. ജോയ് മാത്യു ഉൾപ്പടെ രണ്ട് പേർക്ക് പരിക്കുണ്ട്. ചാവക്കാട് – പൊന്നാനി ദേശീയ പാത 66 മന്ദലാംകുന്നിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മന്ദലാംകുന്ന് സെന്ററിൽ തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം നടന്നത്. കോഴിക്കാട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ജോയ് മാത്യു. പരിക്കേറ്റ ജോയ് മാത്യുവിനെ അണ്ടത്തോട് ഡൈവേഴ്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിൽ കുടുങ്ങിയ ഡ്രൈവറെ…

Read More

അറിയിപ്പ് ( കാണ്മാനില്ല)

ഈ ഫോട്ടോയിൽ കാണുന്ന കുന്നിക്കോട് സ്വദേശിയായ കാശിനാഥ് എന്ന കുട്ടിയെ വൈകുന്നേരം 6.30 മണി മുതൽ കാണാതായി. ഈ കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കുന്നിക്കോട് പോലീസിൽ വിവരം അറിയിക്കണം ഫോൺ 04752322095,CI of police 9497947141 പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കെഎസ്ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനം നാളെ മുതൽ പുതിയ പ്ലാറ്റ്ഫോമിലേക്ക്

കെഎസ്ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനം നാളെ മുതൽ പുതിയ പ്ലാറ്റ്ഫോമിലേക്ക്. http://www.onlineksrtcswift.com , Ente KSRTC Neo OPRS എന്ന മൊബൈൽ ആപ്ലിക്കേഷനിലുമാണ് നാളെ മുതൽ റിസർവ്വേഷൻ സൗകര്യമുള്ളത്. കെഎസ്ആർടിസിയുടെ ഓൺലൈൻ റിസർവേഷൻ സംവിധാനം കൈകാര്യം ചെയ്തിരുന്ന അഭിബസുമായുള്ള (Abhibus)- കരാർ 2023 സെപ്റ്റംബർ 30 – ഓടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്ലാറ്റ്ഫോമിലേക്ക് മാറുന്നത്. ഇതിനായി പുതിയ സർവീസ് പ്രൊവൈഡർക്ക് വേണ്ടി 12.08.2022 ൽ കെഎസ്ആർടിസി തന്നെ ടെണ്ടർ വിളിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പുതിയ കമ്ബനിക്ക്…

Read More

കിളിമാനൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് 63 കാരിക്ക് ദാരുണാന്ത്യം

കിളിമാനൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് 63 കാരിക്ക്  ദാരുണാന്ത്യം. കിളിമാനൂർ ഇരട്ടച്ചിറക്ക് സമീപം എംജിഎം സ്ക്കൂളിനുസമീപം ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. കിളിമാനൂർ,ഊമൺപള്ളിക്കര മുളങ്കുന്ന്. അവാസ്ഭവനിൽ വസന്തകുമാരിയാണ് മരണപ്പെട്ടത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ തിരുവനന്തപുരം ഭാഗത്തുനിന്നും വന്ന മാരുതി ബലേനോ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ വസന്തകുമാരിയെ  ഉടനെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ മറിയുകയും കാറിൽ ഉണ്ടായിരുന്നവരിൽ 11 വയസ്സുള്ള കുട്ടിയടക്കം…

Read More

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. പാരിപ്പള്ളി സ്വദേശി  അനൂപ് വിക്രമനാണ് കിളിമാനൂർ സ്വദേശിയുടെ പിടിയിലായത്. 2021 മുതൽ പലതവണ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ട് . പെൺകുട്ടി ഈ വിവരം മാതാപിതാക്കളോട് അറിയിക്കുമ്പോഴാണ് മാതാപിതാക്കൾ വിവരം അറിയുന്നത്. തുടർന്ന് മാതാപിതാക്കൾ കിളിമാനൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പരാതി സത്യമാണ് എന്ന് ബോധ്യപ്പെടുകയും തെളിവ് സഹിതം സംഘടിപ്പിച്ച ശേഷം  പ്രതിക്കെതിരെ അന്വേഷണം ആരംഭിച്ചു. ഒളിവിൽ പോയ പ്രതിയുടെ…

Read More

മലയിൻകീഴിലെ നാലുവയസ്സുകാരന്റെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നെന്ന് ആരോപണം

തിരുവനന്തപുരം മലയിൻകീഴിലെ നാലുവയസ്സുകാരന്റെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നെന്ന് ആരോപണം. മലയിൽകീഴ് പ്ലാങ്ങാട്ടുമുകൾ സ്വദേശി അനിരുദ്ധ് (4) ആണ് മരിച്ചത്. ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളാണ് മരണകാരണമെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. ഇന്ന് രാവിലെ ആയിരുന്നു മരണം. മലയിൻകീഴ് മലയത്ത് പ്ലാങ്ങോട് അശ്വതി ഭവനിൽ അനീഷിന്റെയും അശ്വതിയുടെയും മകനാണ് അനിരുദ്ധ്. കഴിഞ്ഞ ഉത്രാടദിനത്തിൽ അനീഷും കുടുംബവും ഗോവയിൽ പോയിരുന്നു. അതിന് ശേഷം തിരികെയെത്തിയപ്പോഴാണ് കുട്ടിക്ക് അസ്വസ്ഥത ഉണ്ടായത് എന്നാണ് ബന്ധുക്കൾ പറയുന്നത്. ആദ്യം സ്വകാര്യ ആശുപത്രിയിലും…

Read More