fbpx

ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ;കമാന്റിംഗ് ഓഫീസർ ഉൾപ്പെടെ മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചു

ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. അനന്ത്‌നാഗിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. 19 രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിലെ കമാന്റിംഗ് ഓഫീസർ ഉൾപ്പെടെയാണ് വീരമൃത്യു വരിച്ചത്.ജമ്മുകശ്മീർ പോലീസിലെ ഡെപ്യൂട്ടി സൂപ്രണ്ടും വീരമൃത്യു വരിച്ചു. അനന്തനാഗിലെ കോകെർനാഗിലാണ് ഏറ്റുമുട്ടൽ നടക്കുന്നത് പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

പ്രണയ പകയിൽ യുവാവിന്റെ വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പെൺകുട്ടി മരിച്ചു

പെരുമ്പാവൂർ രായമംഗലത്ത് പ്രണയ പകയിൽ യുവാവിന്റെ വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പെൺകുട്ടി മരിച്ചു. രായമംഗലം സ്വദേശിനി അൽക്കാ ബെന്നിയാണ് മരിച്ചത്. ആലുവയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയവെ ഇന്ന് ഉച്ചയോട് കൂടിയാണ് അൽക്ക മരിച്ചത്. സെപ്റ്റംബർ 5 നായിരുന്നു വീട്ടിലെത്തിയ ഇരിങ്ങോൽ സ്വദേശി ബേസിൽ പെൺകുട്ടിയെ വീട്ടിൽക്കയറി വെട്ടി പരിക്കേൽപ്പിച്ചത്. സംഭവത്തിന് ശേഷം യുവാവ് ആത്മഹത്യ ചെയ്തിരുന്നു. പെൺകുട്ടിയുടെ തലയ്ക്കും കഴുത്തിനുമായിരുന്നു ഗുരുതരമായി പരിക്കേറ്റത്. വെന്റിലേറ്ററിന്റെ സഹായത്തോട് കൂടിയാണ് പെൺകുട്ടിയുടെ ജീവൻ നിലനിർത്തിയിരുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം…

Read More

ഗ്രോ വാസു പുറത്തേക്ക്

മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. കരുളായി വനമേഖലയിൽ മാവോയിസ്റ്റുകളെ ഏറ്റുമുട്ടൽ കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ്  മോർച്ചറിക്ക് മുന്നിൽ സംഘം ചേർന്നുവെന്നും വഴി തടസപെടുത്തിയെന്നുമാണ് കേസ്. കുന്ദമംഗലം ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഗ്രോ വാസുവിനെ വെറുതെ വിട്ടത്. കേസിൽ വാദം പൂർത്തിയായിരുന്നു. കേസിൽ 7 സാക്ഷികളെയാണ് വിസ്തരിച്ചത്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് വാദിച്ച വാസു, തെളിവുകളോ സാക്ഷികളെയോ ഹാജരാക്കിയിരുന്നില്ല. കഴിഞ്ഞ 45 ദിവസമായി കേസിൽ റിമാന്റിൽ കഴിയുകയായിരുന്നു അദ്ദേഹം….

Read More

നിപ സംശയം; തിരുവനന്തപുരത്തും വിദ്യാര്‍ത്ഥി നിരീക്ഷണത്തില്‍

നിപ സംശയത്തെ തുടർന്ന് തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി നിരീക്ഷണത്തില്‍. ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിയാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. സംശയകരമായ ലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ വിദ്യാര്‍ത്ഥിയെ നിരീക്ഷണത്തിലാക്കുകയായിരുന്നു. കടുത്ത പനിയെ തുടര്‍ന്ന് ചൊവ്വാഴ്ച്ച രാവിലെയാണ് ആശുപത്രിയിലെത്തിയത്. ശരീരസ്രവങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി പൂണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. വവ്വാല്‍ കടിച്ച പഴങ്ങള്‍ കഴിച്ചതായി സംശയിക്കുന്നുവെന്ന് വിദ്യാര്‍ത്ഥി പറഞ്ഞതോടെയാണ് പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധന ഫലം വന്നശേഷം മാത്രമേ സ്ഥിരീകരണമുണ്ടാവൂ. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞…

Read More

ആറ്റിങ്ങലിൽ യുവാക്കൾ കടയിൽ കയറി പണം പിടിച്ചുപറിച്ചു, ഉടമയെ ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ചു

ആറ്റിങ്ങലിൽ യുവാക്കൾ കടയിൽ കയറി പണം പിടിച്ചുപറിച്ചു. ഉടമയെ ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ചു. ഇന്ന് രാത്രി 9 മണി കഴിഞ്ഞ് ആറ്റിങ്ങൽ ഐടിഐയ്ക്ക് എതിർവശത്ത് പ്രവർത്തിക്കുന്ന അഗ്രോ മാർട്ട് എന്ന സ്ഥാപനത്തിലാണ് സംഭവം. കടയിലെ ജീവനക്കാരൻ ആറ്റിങ്ങൽ സ്വദേശി നിതിൻ (21) കളക്ഷൻ തുകയായ 5000 ത്തോളം രൂപയുമായി കടയുടെ മുന്നിൽ നിൽക്കുമ്പോൾ രണ്ട് യുവാക്കൾ വന്ന് ഉടമയെ തിരക്കുകയും കയ്യിൽ ഇരുന്ന പണം പിടിച്ചു പറിച്ച ശേഷം നിതിനെ അടിച്ചിടുകയും ശേഷം യുവാക്കളിൽ ഒരാൾ അരയിൽ…

Read More

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസ് സിപിഎം മെമ്പർമാർ തമ്മിൽ കയ്യാങ്കളി

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ സിപിഐഎം കോൺഗ്രസ് മെമ്പർമാർ തമ്മിൽ കയ്യാങ്കളി ഇരുകൂട്ടരും കിളിമാനൂർ പോലീസിൽ പരാതി നൽകുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ശ്രീജ ഉണ്ണികൃഷ്ണനും കോൺഗ്രസ് മെമ്പർ ജിഹാദും ആണ് പരാതിക്കാർ. ജിഹാദ് പോലീസിന് നൽകിയ പരാതി ഇങ്ങനെയാണ് – കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ കേന്ദ്ര സംഘം സന്ദർശനത്തിനു എത്തിയതിന്റെ അടിസ്ഥാനത്തിൽ ജനറൽ കമ്മിറ്റി കൂടുകയും എല്ലാവരും ഇരുന്നപ്പോൾ ശ്രീജ ഉണ്ണികൃഷ്ണൻ പറഞ്ഞ എന്തോ കാര്യത്തിന് എല്ലാവരെയും പോലെ താനും ചിരിച്ചുവെന്നും എന്നാൽ…

Read More

കരുകോണിൽ 13 വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി

കരുകോണിൽ 13 വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി ഇന്ന് വൈകുന്നേരം 5 മണിയോട് കുട്ടി കടയിൽ പോയിട്ട് വരുമ്പോൾ കരുകോൺ കുറവൻ തേരിയിലാണ് സംഭവം. ഭയന്ന് വിറച്ചു കുതറിയോടുകയായിരുന്നു കുട്ടിയെന്ന് ദൃക്‌സാക്ഷി പറയുന്നു. കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ വിവരം അറിയിച്ചു എങ്കിലും സംഭവത്തിൽ വേണ്ടത്ര ഗൗരവം പോലീസ് നൽകുന്നില്ല എന്നും പരാതി ഉയരുന്നുണ്ട്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ലോറി വെയിറ്റിംഗ് ഷെഡ്ഡിലേക്ക് ഇടിച്ചുകയറി സ്ത്രീ മരിച്ചു

ആര്യനാട് കുളപ്പടയിലാണ് വെയിറ്റിംഗ് ഷെഡ്ഡിലേയ്ക്ക് ലോറി ഇടിച്ച് കയറിയത്. സംഭവത്തിൽ ഒരു സ്ത്രീ മരിച്ചു. കുളപ്പട സ്വദേശി ഷീല (56) ആണ് മരിച്ചത്. കുട്ടികൾ ഉള്‍പ്പെടെ 4 പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഷീലയുടെ മൃതദേഹം നെടുമങ്ങാട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റത് വൈദ്യ വിനോദ് (4), വൈഗ വിനോദ് (8), ദിയാ ലഷ്മി (8) എന്നീ കുട്ടികൾക്കും കുളപ്പട സ്വദേശിനി ധന്യക്കുമാണ്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. അപകടം…

Read More

പ്ലസ് വൺ വിദ്യാർത്ഥിയെ കാണാതായതായി പരാതി.

തിരുവനന്തപുരം ജില്ലയിൽ പങ്ങോട് ഭരതന്നൂരിൽ നിന്നും പ്ലസ് വൺ വിദ്യാർത്ഥിയെ [ ആലിംഷാ ] കാണാതായതായി ബന്ധുക്കൾ പാങ്ങോട് പോലീസിൽ പരാതി നൽകി. ഇന്നലെ പകൽ 11 മണി മുതലാണ് കുട്ടിയെ കാണാതായത്. ഭരതന്നൂർ ജംഗഷനിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയതാണ്. ഫോട്ടോയാൽ കാണുന്ന ഷർട്ടാണ് ധരിച്ചിട്ടുള്ളത്.എന്തെങ്കിലും വിവരം ലഭിക്കുന്നവർ പാങ്ങോട് സ്റ്റേഷനിലോ, താഴെക്കാണുന്ന നമ്പറിലോ ദയവായി അറിയ്ക്കുക. 9496331905, 94979 47125 ( പോലിസ് ) പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

നിപ സംശയത്തിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ രണ്ടുപേരുടെ നില ഗുരുതരം

നിപ സംശയത്തിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ രണ്ടുപേരുടെ നില ഗുരുതരം. മരുതോങ്കര സ്വദേശിയായ മരിച്ചയാളുടെ രണ്ട് മക്കളും ബന്ധുവുമാണ് ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇയാളുടെ രണ്ട് മക്കളിൽ 9വയസുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ഈ കുട്ടി വെന്റിലേറ്ററിൻ്റെ സഹായത്താലാണ് ആശുപത്രിയിൽ കഴിയുന്നത്. 4വയസുള്ള കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുണ്ടെങ്കിലും അതീവ ഗുരുതരമല്ല. അതേസമയം, മരിച്ചയാളുടെ ബന്ധുവായ 25വയസു കാരന്റെ നില തൃപ്തികരമാണെന്നാണ് വിവരം. മരിച്ചയാളുടെ സമ്പർക്കത്തിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. അതിനായി ഫീൽഡ് സർവ്വെ തുടങ്ങിയിരിക്കുകയാണ്…

Read More