നിർമ്മാണത്തിലിരുന്ന വീട്ടിൽ നിന്നും ഇരുമ്പ് സാധനങ്ങൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ
നിർമണത്തിൽ ഇരിക്കുന്ന വീട്ടിൽ നിന്ന് ഒരു ലക്ഷത്തോളം രൂപ വില വരുന്ന ഇരുമ്പു സാധനങ്ങൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ. കിളികൊല്ലൂർ പനയ്ക്കൽ വീട്ടിൽ അനന്തു (23), കടപ്പാക്കട ജനയുഗം നഗർ വയലിൽ പുത്തൻവീട്ടിൽ ഹരീഷ് (21), ഉളിയക്കോവിൽ കുറുവേലി കോളനിയിൽ രതീഷ് (23) എന്നിവരാണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. പോളയത്തോട് ഭാഗത്തു നിർമാണത്തിലിരുന്ന വീട്ടിൽ നിന്നു കഴിഞ്ഞ മാസം ഒരു ലക്ഷത്തോളം വില വരുന്ന ഇരുമ്പ് നിർമാണ സാമഗ്രികൾ സംഘം മോഷ്ടിച്ചു എന്നാണു കേസ്. പ്രതികൾക്കെതിരെ മുൻപും…