തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1000 രൂപ ഉത്സവബത്ത

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണം പ്രമാണിച്ച് 1000 രൂപ ഉത്സവബത്തയായി നൽകുമെന്ന് മന്ത്രി കെ. എൻ ബാലഗോപാൽ അറിയിച്ചു. 4.6 ലക്ഷം ആളുകൾക്ക് ഈ സഹായം ലഭിക്കും. ഇതിനായി 46 കോടി രൂപ ധനവകുപ്പ് അനുവദിച്ചു പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

വോട്ടർ പട്ടിക പുതുക്കൽ ആരംഭിച്ചു

2023 ജനുവരി 1 യോഗ്യത തീയതിയായി നിശ്ചയിച്ച വോട്ടർ പട്ടികയുടെ സംക്ഷിപ്ത പുതുക്കൽ ആരംഭിച്ചു. സെപ്റ്റംബർ എട്ടിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. സെപ്റ്റംബർ 23 വൈകിട്ട് 5 മണി വരെയാണ് ആക്ഷേപങ്ങളും അപേക്ഷകളും സ്വീകരിക്കുന്ന അവസാന തീയതി. യോഗ്യതാ തീയതിയായി നിശ്ചയിച്ചിട്ടുള്ള 2023 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് തികഞ്ഞ വരെയാണ് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് ഫോറം നാലിലും ഉൾക്കുറിപ്പുകൾ തിരുത്തുന്നതിന് ഫോറം ആറിലും ഒരു വാർഡിൽ നിന്നോ…

Read More

ഏറ്റുമാനൂരിൽ കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

ഏറ്റുമാനൂരിൽ കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. പട്ടിത്താനം കൂന്താർ മണിയേൽ രാജുവിന്റെ മകൻ രാഹുൽ (34) ആണു മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ എംസി റോഡിൽ ഏറ്റുമാനൂർ തവളക്കുഴിയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ സഹയാത്രികനായ തച്ചിരവേലിൽ പോൾ ജോസഫ് (38) ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഏറ്റുമാനൂർ ഭാഗത്തുനിന്ന് പട്ടിത്താനം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ എതിരെ വന്ന ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് ബസിനടിയിൽ…

Read More

സപ്ലൈകോ ഓണം ജില്ലാ ഫെയർ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും

ഉൽപ്പന്നങ്ങൾക്ക് 5 മുതൽ 50 ശതമാനം വരെ വിലക്കുറവ് താലൂക്ക് ഫെയറുകൾ, ഓണം മാർക്കറ്റുകൾ, ഓണം മിനി ഫെയറുകൾ എന്നിവ ബുധനാഴ്ച മുതൽ ഉത്സവകാലത്തെ കമ്പോള ഇടപെടൽ ശക്തമാക്കി ഗുണ നിലവാരമുള്ള ഭക്ഷ്യവസ്തുക്കൾ ഉൾപ്പടെ നിത്യോപയോഗ സാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനും പൊതു വിപണി വില നിയന്ത്രിക്കുന്നതിനും സംസ്ഥാനത്തുടനീളം തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ സപ്ലൈകോ ഓണം ജില്ലാ ഫെയറുകൾ നടത്തും. സപ്ലൈകോ ഓണം മേളയുടെ സംസ്ഥാനതല ഉദ്ഘാടനം 18ന് വൈകുന്നേരം 3.30ന് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിൽ മുഖ്യമന്ത്രി…

Read More

ഓവർസീസ് സ്‌കോളർഷിപ്പ്

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉന്നത പഠനനിലവാരം പുലർത്തുന്ന വിദ്യാർഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ മെഡിക്കൽ/ എൻജിനിയറിങ് വിഷയങ്ങളിൽ സയൻസ്/ അഗ്രികൾച്ചർ സയൻസ്/ സോഷ്യൽ സയൻസ്/ നിയമം/ മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിൽ ഉപരിപഠനം (പി.ജി/പിഎച്ച്.ഡി കോഴ്‌സുകൾക്ക് മാത്രം) നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവർസീസ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കൂടരുത്. www.egrantz.kerala.gov.in മുഖേനയാണ് അപേക്ഷ നൽകേണ്ടത്. മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും അടങ്ങിയ വിജ്ഞാപനം www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.അവസാന…

Read More

ഇടുക്കിയിൽ നാളെ കോൺഗ്രസ് ഹർത്താൽ, പരീക്ഷകൾ മാറ്റിവച്ചു

ഇടുക്കിയിൽ നാളെ കോൺഗ്രസ് ഹർത്താൽ, പരീക്ഷകൾ മാറ്റിവച്ചു. ജില്ലയിലെ എൽപി, യുപി, എച്ച് എസ് ക്ലാസുകളിലെ പരീക്ഷകൾ മാറ്റി വെച്ചു. മാറ്റിവെച്ച പരീക്ഷ ഈ മാസം 25 ന് നടത്തുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. 1964 ലെയും 93 ലെയും ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുക, 13 പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിർമ്മാണ നിയന്ത്രണം പിൻ വലിക്കുക, പട്ടയ നടപടികൾ പുനരാരംഭിക്കുക, വന്യമൃഗ ശല്യത്തിൽ നിന്നും കർഷകരെ രക്ഷിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ…

Read More

ചിതറ ഗ്രാമപഞ്ചായത്തിന്റെയും, കൃഷിഭവന്റെയും, ചിതറ സർവ്വീസ് സഹകരണ ബാങ്കിന്റെയും സംയുക് താഭിമുഖ്യത്തിൽ 2023 ആഗസ്ത് 17 വ്യാഴാഴ്ച,ചിങ്ങം 1, കർഷകദിനം സമുചിതമായി ആഘോഷിച്ചു

ചിതറ ഗ്രാമപഞ്ചായത്തിന്റെയും, കൃഷിഭവന്റെയും, ചിതറ സർവ്വീസ് സഹകരണ ബാങ്കിന്റെയും സംയുക് താഭിമുഖ്യത്തിൽ 2023 ആഗസ്ത് 17 വ്യാഴാഴ്ച,ചിങ്ങം 1, കർഷകദിനം സമുചിതമായി ആഘോഷിച്ചു. ബഹു : ചിതറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി. ആർ. എം രജിതയുടെ അദ്ധ്യക്ഷതയിൽ രാവിലെ 10.30 ന് ചിതറ സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ നടന്ന കർഷകദിനാഘോഷം ബഹു : ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. M S മുരളി അവർകൾ ഉത്ഘാടനം നിർവ്വഹിച്ചു. തദവസരത്തിൽ പഞ്ചായത്തിലെ മികച്ച 13 കർഷകരെ…

Read More

15 കാരിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റിൽ

വർക്കലയിൽ 15 കാരിയെ പായസപ്പുരയിലെത്തിച്ച് പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റിൽ. വർക്കല മുണ്ടയിൽ മേലതിൽ ശ്രീനാഗരുകാവ് ദുർഗ്ഗാ ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരി ചിറയിൻകീഴ് സ്വദേശിയായ ബൈജു(34)വാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതിനാണ് ഇയാളെ വർക്കല പോലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലെ പായസവും മറ്റും ഉണ്ടാക്കുന്ന സ്ഥലമായ തിടപ്പള്ളിയിലെത്തിച്ചാണ് പ്രതി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 6.45 നായിരുന്നു സംഭവം. സംഭവത്തെ കുറിച്ച് കുട്ടി സ്കൂൾ അധികൃതരെ അറിയിക്കുകയും സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും…

Read More

മേരി മാട്ടി മേരാ ദേശ്: മാതൃകയായി ചടയമംഗലം

ബ്ലോക്ക് പഞ്ചായത്ത്മേരി മാട്ടി മേരാ ദേശ് യജ്ഞത്തിന്റെ ഭാഗമായി ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും പഞ്ച് പ്രാണ്‍ പ്രതിജ്ഞ ചൊല്ലി സ്വാതന്ത്രത്തിന്റെ അമൃത വര്‍ഷം ആഘോഷിച്ചു. അമൃത് സരോവറില്‍ ഉള്‍പ്പെടുത്തി തൊഴിലാളികള്‍ ഏറ്റെടുത്ത നവീകരിച്ച ചിതറ ഗ്രാമപഞ്ചായത്തിലെ കുമ്പിക്കാട് ചിറയുടെ കരയില്‍ ഫല വൃഷ തൈ വാർഡ് മെമ്പർ നട്ടു. ചിതറ പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി ദേശീയ പതാക ഉയർത്തി. തൊഴിലാളികള്‍ കുളത്തിന്റെ ഇരുകരയിലും തദ്ദേശീയമായി ഉത്പാദിപ്പിച്ച വൃക്ഷതൈകള്‍ നട്ട് അമൃത് വാടികയും…

Read More

ആറ്റിങ്ങലിൽ മർദനമേറ്റ യുവാവ് മരിച്ചു

ആറ്റിങ്ങലിൽ മർദനമേറ്റ യുവാവ് മരിച്ചു. വക്കം സ്വദേശി ശ്രീജിത്ത് ആണ് മരിച്ചത്. ലഹരിമാഫിയകൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് മരണമെന്നാണ് സൂചന. ഇന്നലെ രാത്രിയാണ് ശ്രീജിത്തിന് മർദനമേറ്റത്. ശ്രീജിത്തിനെ ആശുപത്രിയിലെത്തിച്ച രണ്ടുപേരിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രി 11 മണിയോടെയാണ് ശ്രീജിത്തിനെ താലൂക്കാശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ ശ്രീജിത്ത് മരിച്ചിരുന്നു. ശരീരത്തിൽ വലിയ മുറിവുകളില്ലെങ്കിലും അടിയേറ്റ പാടുകളുണ്ടായിരുന്നു. നാലുപേരടങ്ങുന്ന സംഘമാണ് ശ്രീജിത്തിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More
error: Content is protected !!