ഇന്ന് സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്

ഇന്ന് സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ചൂട് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെലഷ്യസ് വരെയും (സാധാരണയെക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെലഷ്യസ് വരെ കൂടുതൽ ചൂട് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35ഡിഗ്രി വരെ താപനില ഉയരാം. സാധാരണയെക്കാൾ 3 – 5 വരെ കൂടുതൽ. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 34ഡിഗ്രി വരെ ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ട്. സാധാരണയെക്കാൾ 3…

Read More

ഓണ വിപണിയിൽ മിന്നൽ പരിശോധന നടത്തി കൊല്ലം ജില്ലാ കളക്ടർ

ഓണ വിപണിയിൽ മിന്നൽ പരിശോധന നടത്തി. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടർ എന്ന നിലയ്ക്ക് വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽപരിശോധന നടത്തി. കിഴക്കൻ മേഖലയായ പുനലൂരിലെ വിവിധ കടകളിലാണ് പരിശോധന നടത്തിയത്. സാധനങ്ങൾ പൂഴ്ത്തിവെച്ച് വിലക്കയറ്റം ഉണ്ടാക്കുന്നതും അളവ് തൂക്ക മാനദണ്ഡങ്ങളിൽ വീഴ്ചവരുത്തുന്നതും പരിശോധിച്ചു. പൊതുജനത്തിന് കാണത്തക്കവിധം വില വിവരപട്ടിക പ്രദർശിപ്പിക്കാത്ത കടകൾക്ക് താക്കീത് നൽകി. നിയമലംഘനം തുടർന്നാൽ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പും നൽകി. അളവ് -തൂക്ക ഉപകരണങ്ങളുടെ കൃത്യതയും പരിശോധിച്ചു. ഹോൾസെയിൽ വിപണിയിൽ നിന്ന് വാങ്ങുന്ന…

Read More

കല്ലമ്പലത്ത് വീടിനു തീ പിടിച്ചു

ചാത്തൻപാറയിൽ വീടിന് തീ പിടിച്ച് വൻ നാശനഷ്ടം.ചാത്തൻപാറ വലിയവിള എസ്.എസ് മൻസിലിൽ എം.കെ സലീമിന്റെ വീടിനോട് ചേർന്നുള്ള അടുക്കളയും റബ്ബർ ഷീറ്റുകൾ സൂക്ഷിച്ചിരുന്ന പുരയുമാണ് കത്തി നശിച്ചത്. ധാരാളം ഗൃഹോപകരണങ്ങളും 1300 കിലോയിലധികം റബ്ബർ ഷീറ്റുകളും രണ്ട് മുറികളും പൂർണ്ണമായും കത്തി നശിച്ചു. ൽഞായറാഴ്ച പുലർച്ചെ 3 മണിയോടെ അയൽവാസികളാണ് തീ പടരുന്ന വിവരം വീട്ടുകാരെ അറിയിച്ചത്. തുടർന്ന് വീട്ടുകാരും അയൽവാസികളും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ആളിപടർന്ന തീ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഫയർ ഫോഴ്സിനെ…

Read More

ഇന്ത്യയും ചന്ദ്രനിൽ ;
ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യം

ഭൂമിയിൽ സൂര്യൻ അസ്തമിക്കാൻ നിമിഷങ്ങൾ ബാക്കിയിരിക്കെചന്ദ്രനിൽ ഇന്ത്യ ഉദിച്ചു. പൊന്നമ്പിളി ഇതാ ഇന്ത്യൻ കൈക്കുമ്പിളിൽ. നീണ്ടകാത്തിരിപ്പും ചങ്കിടിപ്പിന്റെ അവസാന നിമിഷങ്ങളും പിന്നിട്ട് ഇന്ത്യചന്ദ്രനെ തൊട്ടു. നാലു വർഷം മുമ്പ് അവസാനനിമിഷം കൈവിട്ട ആ സ്വപ്നം ഇന്ത്യഇതാ അഭിമാനപുരസ്‌കരം കീഴടക്കിയിരിക്കുന്നു. ഇനിചന്ദ്രനിൽ ഇന്ത്യൻ മേൽവിലാസം. 140 കോടി ജനങ്ങൾക്കും ഇത് അഭിമാനമുഹൂർത്തം.ഐഎസ്ആർഒയിലെ ശാസ്ത്രസമൂഹത്തിന് സല്യൂട്ട് നൽകാം. അമേരിക്ക, സോവിയറ്റ്യൂണിയൻ ചൈന ഇവർക്കൊപ്പം എലൈറ്റ് ഗ്രൂപ്പിൽ ചന്ദ്രനിലിറങ്ങുന്ന നാലാമത്തെരാജ്യമായി ഇന്ത്യയും മാറിയിരിക്കുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽഇറങ്ങുന്ന ആദ്യ രാജ്യമെന്ന ചരിത്രവും ഇന്ത്യ…

Read More

മൈക്രോ ഫിനാൻസ് മാതൃകയിൽ കടയ്ക്കൽ മടത്തറ മേഖലയിൽ വ്യാപക തട്ടിപ്പ്

ജബാസ്റ്റിൽ ഫിനാൻസ് എന്ന പേരിൽ രണ്ട് തമിഴ്നാട് സ്വദേശികൾ കടയ്ക്കൽ ചിതറ മടത്തറ പാലോട് മേഖലകളിൽ   വരുകയും ഒരു ലക്ഷം രൂപ ലോൺ നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്  . തമിഴ്നാട് സ്വദേശികളായ ഇവർ  മൈക്രോ ഫിനാൻസ് മാതൃകയിൽ ലോൺ നൽകാമെന്ന് പറയുകയും ഒരാളുടെ കൈയിൽ നിന്നും 916 രൂപ വച്ച്  പിരിച്ചു കൊണ്ട് കോടിക്കണക്കിന് രൂപയാണ് ഇവർ ഒരു ദിവസം കൊണ്ട് തട്ടി എടുത്തത് ഒരാഴ്ച മുമ്പ് ഇവർ ഈ മേഖലകളിൽ എത്തുകയും ഓരോ…

Read More

ദീർഘദൂര സർവീസ് നടത്തുന്ന കല്ലട ട്രാവൽസിന്റെ ബസ് പാലക്കാട് നിയന്ത്രണം വിട്ട് മറിഞ്ഞു

ദീർഘദൂര സർവീസ് നടത്തുന്ന കല്ലട ട്രാവൽസിന്റെ ബസ് പാലക്കാട് നിയന്ത്രണം വിട്ട് മറിഞ്ഞു. തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം നടന്നത്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. അപകട സമയത്ത് 38 പേർ ബസിലുണ്ടായിരുന്നു. ഇവരിൽ രണ്ട് പേർ മരിച്ചതായി ഒറ്റപ്പാലം എംഎൽഎ പ്രേംകുമാർ വ്യക്തമാക്കി. അതേസമയം രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്. മരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. ബസിനടിയിൽ പെട്ടവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഒറ്റപ്പാലം എംഎൽഎ സ്ഥലത്തെത്തിയിരുന്നു….

Read More

സിംബാബ്വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് (49) അന്തരിച്ചു

സിംബാബ്വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് (49) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. സിംബാബ്വെ ദേശീയ ടീമിന്റെ മുൻ നായകനായിരുന്നു. സിംബാബ്വെയുടെ ഏക്കാലത്തെയും മികച്ച ഓൾറൗണ്ടറായിരുന്നു സ്ട്രീക്ക്. 2005ലാണ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. സിംബാബ്വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിനങ്ങളും കളിച്ചു. 4933 റൺസും 455 വിക്കറ്റുകളും സ്വന്തമാക്കി. രാജ്യാന്തര ക്രിക്കറ്റിൽ സിംബാബ്വെയ്ക്കായി കൂടുതൽ വിക്കറ്റ് നേടിയതിന്റെ റിക്കാർഡ് സ്ട്രീക്കിന്റെ പേരിലാണ്. വിരമിച്ചതിനു ശേഷം പരിശീലക വേഷത്തിലും സജീവമായിരുന്നു. 2009-13 വരെയും 2016-18…

Read More

സൗജന്യ ഓണക്കിറ്റ് വിതരണ സംസ്ഥാന തല ഉദ്ഘാടനം ഇന്ന്

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എ.എ.വൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുള്ള കേരള സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് . രാവിലെ 8.30ന് തിരുവനന്തപുരം തമ്പാനൂർ ഹൗസിങ് ബോർഡ് ജംഗ്ഷനിലെ എ.ആർ.ഡി 114 ന്റെ അങ്കണത്തിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി മുഖ്യാതിഥിയാകും. ഡപ്യൂട്ടി മേയർ പി.കെ രാജു, ഭക്ഷ്യപൊതുവിതരണ വകുപ്പ് കമ്മീഷണർ ഡോ….

Read More

ഇനി  സിഗ്നല്‍ ലംഘിച്ചാല്‍ ലൈസന്‍സ് പോകും സൂക്ഷിച്ചോ

റോഡ് നിയമങ്ങള്‍ കര്‍ശനമാക്കി അധികൃതര്‍. റെഡ് സിഗ്നല്‍ ലംഘിച്ചാല്‍ ഇനി ഡ്രൈവിങ് ലൈസന്‍സിന് പണികിട്ടും. ഉദ്യോഗസ്ഥര്‍ നേരിട്ട് പിടികൂടുന്ന നിയമലംഘനങ്ങളില്‍ കര്‍ശനനടപടി സ്വീകരിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ.മാര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. നിയമം ലംഘിച്ച് മറ്റുള്ളവരെ അപകടപ്പെടുത്തുന്ന തരത്തില്‍ അശ്രദ്ധമായി വാഹനം ഓടിക്കുന്നത് പരിഗണിച്ചുകൊണ്ടാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നത്. എന്നാല്‍ കാമറയിലൂടെ പിടികൂടുന്ന കേസുകള്‍ കോടതികളാണ് പരിഗണിക്കുന്നത്. ഇവയ്ക്കും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യല്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഉണ്ടാകും. 2017-ലെ ചട്ടപ്രകാരമാണിത്. അലക്ഷ്യമായ ഡ്രൈവിംഗ്, മദ്യപിച്ചുള്ള ഡ്രൈവിങ്, അതിവേഗം, ഡ്രൈവിങ്ങിനിടെയുള്ള…

Read More

അച്ഛന്റെ വെട്ടേറ്റ് അമ്മ മരിച്ചു അച്ഛൻ ജയിലിലുമായി

കടയ്ക്കൽ :അച്ഛന്റെ വെട്ടേറ്റ് അമ്മ മരിച്ചിട്ട് രണ്ടു വർഷംതികയുമ്പോൾ സ്വന്തം വീട്ടിൽ നിന്ന് കുടിയിറക്കപ്പെടുന്നതിന്റെ വക്കിലാണ്പത്തും ഏഴും വയസ്സുള്ള രണ്ടു കുരുന്നുകൾ. കടയ്ക്കൽ കോട്ടപ്പുറംമേവനക്കോണത്ത് കശുവണ്ടി ഫാക്ടറി സൂപ്പർവൈസർ ആയിരുന്ന ജിൻസിയുടെയുംദീപുവിന്റെയും ആറും പത്തും വയസ്സുള്ള മക്കൾക്കാണ് ഈ ദുർഗതി. ഒന്നര വർഷംമുൻപാണ് ജിൻസി ഭർത്താവ് ദീപുവിന്റെ വെട്ടേറ്റ് മരിച്ചത്. പത്തുവയസ്സുകാരനായ മകന്റെ കൺമുൻപിലായിരുന്നു കൊലപാതകം. തുടർന്ന് ദീപു ജയിലിലായി.അന്നുമുതൽ ജിൻസിയുടെ അമ്മ ലതയുടെ സംരക്ഷണയിലാണ് കുട്ടികൾ. കൊട്ടാരക്കരതാലൂക്ക് ഗ്രാമ വികസന ബാങ്കിന്റെ കടയ്ക്കൽ ശാഖയിൽ നിന്നു…

Read More
error: Content is protected !!