പതിനാറുകാരിയ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ ചിറയിൻകീഴ് സ്വദേശി പിടിയിൽ

പതിനാറുകാരിയ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ ചിറയിൻകീഴ് സ്വദേശി വിവേക് (27) ആണ് അറസ്റ്റിലായത്. പ്രണയം നടിച്ച് വിവാഹം ചെയ്തുകൊള്ളാം എന്ന് പറഞ്ഞ് പല പ്രാവശ്യം പതിനാറു കാരിയെ ഇയാള് പീഡിപ്പിച്ചുവെന്നാണ് കേസ്. ചിറയിൻകീഴ് ഇൻസ്പെക്ടർ കണ്ണൻ കെ, സബ് ഇൻസ്പെക്ടർ അനൂപ് , അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജീഷ്, സിവിൽ പോലിസ് ഓഫീസർമാരായ ഹരി, ബിനു എന്നിവരടങ്ങുന്ന സംഘമാണ് പരാതി ലഭിച്ച് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടിയത് പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

രാഹുൽ ഗാന്ധിയ്ക്ക് ആശ്വാസം

അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. പരമാവധി ശിക്ഷയെന്നത് സുപ്രിംകോടതി സ്റ്റേ ചെയ്തു. ഇതോടെ രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനത്ത് നിന്നുള്ള അയോഗ്യത നീങ്ങും. സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവിലാണ് വിധി. സുപ്രിംകോടതിയുടെ വാദം പൂര്‍ത്തിയായി.അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വിയാണ് രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഹാജരായത്.മോദി സമുദായത്തെ അപമാനിച്ചിട്ടില്ലെന്ന് രാഹുല്‍ വാദത്തില്‍ ആവര്‍ത്തിച്ചു. മോദി സമുദായത്തെ അപമാനിച്ചെന്ന് കാണിച്ചെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഒന്നും തന്നെ പരാതിക്കാരന്‍ വിചാരണ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. അയോഗ്യനായത് മൂലം വലിയ ക്ഷതം…

Read More

പുനലൂരിൽ നിർത്തിയിട്ടിരുന്ന ക്രൈയിനിൽ കയറവേ യുവാവ് ഷോക്കേറ്റ് മരിച്ചു

പുനലൂർ മുനിസിപ്പൽ സ്റ്റേഡിയത്തിന് സമീപം നിർത്തിയിട്ടിരുന്ന ക്രയിനിൽ കയറാൻ ശ്രമിക്കവേ ആയിരുന്നു ദാരുണ സംഭവം . ഇന്നലെ രാത്രി 11 മണിയോടെ നിർത്തി ഇട്ടിരുന്ന ക്രയിനിൽ യുവാവ് കയറാൻ ശ്രമിച്ചപ്പോൾ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് ആണ് യുവാവ് മരിച്ചത്. പുനലൂർ നരിക്കൽ വാഴവിള സ്വദേശി ശ്രീജിത്താണ് മരിച്ചത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

മലപ്പുറം ചേളാരിയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ മകളായ നാലു വയസുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

മലപ്പുറം ചേളാരിയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ മകളായ നാലു വയസുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. ചേളാരിയിലെ വാടക കെട്ടിടത്തിലാണ് കുട്ടിയും കുടുംബവും താമസിച്ചിരുന്നത്. ഇതേ കെട്ടിടത്തിൽ അടുത്ത മുറിയിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് കുഞ്ഞിനെ പീഡനത്തിന് ഇരയാക്കിയത്. തൊട്ടടുത്ത മുറിയിൽ നിന്ന് കരഞ്ഞുകൊണ്ട് വരുന്ന കുട്ടിയെ കണ്ട അമ്മ, സംശയത്തെ തുടർന്ന് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഇവിടേക്കെത്തിയ നാട്ടുകാർ പ്രതിയെ തടഞ്ഞ് വെച്ച് പൊലീസിന് കൈമാറി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച…

Read More

പ്രധാനമന്ത്രി  നരേന്ദ്രമോദിയുമായി സംവദിക്കാൻ കിളിമാനൂർ ആർആർവി ബോയ്സ് വിഎച്ച്എസ്എസ്
രണ്ടാം വർഷ വിദ്യാർഥി ഡി.അഖിൽ

കിളിമാനൂർ. സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിൽ പ്രധാനമന്ത്രിനരേന്ദ്രമോദിയുമായി സംവദിക്കാൻ കിളിമാനൂർ ആർആർവി ബോയ്സ് വിഎച്ച്എസ്എസ്രണ്ടാം വർഷ വിദ്യാർഥി ഡി.അഖിൽ. മൻ കീ ബാത്ത് പരിപാടിയിലെ ക്വിസ്മത്സരത്തിൽ  വിജയി ആയതാണ്  ഓഗസ്റ്റ് 15ന് പ്രധാനമന്ത്രിയുമായി സംവദിക്കാൻഅഖിലിന് അസുലഭാവസരം ലഭിച്ചത്.  പഴയകുന്നുമ്മേൽ പഞ്ചായത്തിലെ കിളിമാനൂർ ചാരുപാറ കോട്ടക്കൽ മാവിള വീട്ടിൽമിനിയുടെ മകനാണ്.  ലോട്ടറി കടയിലെ ജീവനക്കാരിയായ മിനിക്ക് ലഭിക്കുന്നചെറിയ വരുമാനത്തിലാണു കുടുംബം കഴിയുന്നത്. പഠന ചെലവിന്  അതിരാവിലെ പത്രവിതരണം നടത്തിയ പഠനത്തിനുള്ള പണം കണ്ടെത്തുന്നത്.    നൂറാമത്മൻകീ ബാത്ത് പരിപാടിയുമായി ബന്ധപ്പെട്ട് നടത്തിയ ജില്ലാതല ക്വിസ്മത്സരത്തിലാണ്…

Read More

വേതനം നൂറുശതമാനവും ആധാർ അധിഷ്ഠിതമാക്കി ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ വേതനം നൂറ് ശതമാനവും ആധാർ അധിഷ്ഠിതമാക്കിയ സംസ്ഥാനത്തെ ആദ്യ ബ്ലോക്ക് പഞ്ചായത്തായി ചടയമംഗലം. നിലവിലുള്ള 32427 തൊഴിലാളികളുടെയും എൻ പി സി ഐ മാപ്പിങ് പൂർത്തിയാക്കി ആധാർ അധിഷ്ഠിത വേതന വിതരണത്തിന് തൊഴിലാളികളെ പ്രാപ്തരാക്കി. കേന്ദ്ര സർക്കാരിന്റെ പുതുക്കിയ മാർഗനിർദേശ പ്രകാരം ആധാർ അധിഷ്ഠിത വേതന വിതരണ സമ്പ്രദായത്തിലൂടെ മാത്രമേ ഭാ വിയിൽ തൊഴിലാളികൾക്ക് വേതനം നൽകാൻ സാധിക്കൂ. ഏതെങ്കിലും ഒരു തൊഴിലാളി ഇതിലേക്ക് മാറിയില്ലെങ്കിൽ ആ പ്രവൃത്തിയിലുൾപ്പെട്ട…

Read More

മലയാള സിനിമാ സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു

മലയാള സിനിമാ സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു. നോൺ ആൽക്കഹോളിക് ലിവർ സിറോസിസ് രോഗം ബാധിച്ച് ഏറെ നാളുകമായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 65 വയസായിരുന്നു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം സംഭവിച്ചത്.1977 ൽ പുറത്തിറങ്ങിയ സംഗമം എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമരംഗത്തേക്ക് എത്തിയത്.ആദ്യ കാലത്ത് സിനിമയിലും പിന്നീട് മലയാള സീരിയൽ രംഗത്തും ശ്രദ്ധേയമായ അനവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമായിരുന്നു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന സാന്ത്വനം സീരിയലിൽ പിള്ളച്ചേട്ടന്‍ എന്ന കഥാപാത്രമായിരുന്നു കൈലാസ്…

Read More

കൊല്ലം ആയൂർ കുളഞ്ഞിയിൽ വാഹനാപകടം

ഓട്ടോറിക്ഷയും ബസ്സുമായി കൂട്ടിയിച്ചാണ് അപകടം ഉണ്ടായത് ഓട്ടോറിക്ഷ യാത്രക്കാരായ മൂന്ന് യാത്രക്കാരെയും ഡ്രൈവറെയും  ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അപകടത്തിൽ  ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു

Read More

വെഞ്ഞാറമൂട്ടിൽ കടകൾ കത്തി നശിച്ചു

വെഞ്ഞാറമൂട് സമന്വയ നഗറിൽ തീപിടുത്തം..  മൂന്നു കടകൾ പൂർണമായും കത്തി നശിച്ചു .അജി , സജീവ് , സതി  എന്നിവരുടെ കടകളാണ് കത്തിയമർന്നത്. പുലർച്ചെ 3:00 മണിയോടെയാണ് സംഭവം.റോഡിനോട് ചേർന്നുള്ള കടകളാണ് കത്തിയത്.റോഡിലൂടെ യാത്ര ചെയ്ത് രണ്ട് യുവാക്കളാണ് കടകൾക്ക് തീ പിടിക്കുന്നത് കണ്ടത്. തുടർന്ന് സമീപത്തെ വീട്ടുകാരെ അറിയിക്കുകയും അവർ വെഞ്ഞാറമൂട് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും ആയിരുന്നു.കടകൾ പൂർണമായും കത്തി അമർന്നു.തീപിടുത്ത കാരണം വ്യക്തമല്ല പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ചടയമംഗലത്ത്  നിരവധി മോഷണക്കേസിലെ പ്രതിയായ മടത്തറ തുമ്പമൻതൊടി  സ്വദേശിയായ പ്രതി  അറസ്റ്റിലായി.

ചടയമംഗലം  കിളിമാനൂർ  കടയ്ക്കൽ  എന്നീ മേഖലകളിൽ നിരവധി മോഷണ കേസിലെ പ്രതിയാണ്  അറസ്റ്റിലായത്. മടത്തറ സ്വദേശി  തുമ്പമൺ തൊടി  അസീന  മൻസിലിൽ  നാൽപ്പത്  വയസ്സുള്ള  ഷമീറാണ്  പോലീസ് പിടിയിലായത്.വീടുകൾ കുത്തി തുറന്ന്  റബ്ബർഷീറ്റ്  മോഷ്ടിക്കുന്നതാണ്  ഷമീറിന്റെ  പതിവ്. വിവിധ പോലീസ് സ്റ്റേഷനുകളിൽ  23 കേസ്  പ്രതിക്കെതിരെ നിലവിലുണ്ട്. കഴിഞ്ഞ 27 ന് രാവിലെ  നാല്  മണിയോടെ  നിലമേൽ താജുദീന്റെ  വീട്ടിൽ നിന്നും 200 ഷീറ്റും ,  വേങ്ങമൂട്ടിൽ നാസറിന്റെ വീട്ടിൽ കിടന്ന  റബ്ബർഷീറ്റും  പ്രതി മോഷ്ടിച്ച് കടത്തിയ കേസിലാണ്…

Read More
error: Content is protected !!