
അഞ്ചൽ അലയമൺ റോഡിൽ അപകടം 17 കാരൻ മരിച്ചു
അഞ്ചൽ അഗസ്ത്യക്കോട് സ്വദേശി സൂര്യനാരായണനാണ് മരിച്ചത്. അഞ്ചൽ അലയമൺ റോഡിൽ സിഗ്മ ഓഡിറ്റോറിയത്തിന് മുന്നിലാണ് അപകടം നടന്നത്. ഓഡിറ്റോറിയത്തിൽ കയറുകയായിരുന്ന കാറിൽ ബൈക്ക് വന്നിടിക്കുകയായിരുന്നു. മൂന്ന് പേരാണ് ബൈക്കിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാളെ രക്ഷിക്കാനായില്ല. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181 1