
ആവർത്തിക്കാതിരിക്കട്ടെ മുങ്ങിമരണങ്ങൾ കേരളാ പോലീസ് പറയുന്നു
ജലാശയങ്ങളാൽ സമ്പന്നമായ നമ്മുടെ നാട്ടിൽ മുങ്ങിമരണങ്ങൾ ആവർത്തിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കിടെ പത്തോളംപേരാണ് കേരളത്തിലെ വിവിധ ജലാശയങ്ങളിൽ മുങ്ങി മരിച്ചത്. ഉല്ലാസയാത്രയ്ക്കെത്തി വെള്ളത്തിലിറങ്ങിയവരും സെൽഫി എടുക്കാൻ ശ്രമിച്ചവരുമായ കുട്ടികളും ചെറുപ്പക്കാരുമാണ് മരണത്തിനിരയായത്. ജാഗ്രതക്കുറവും സുരക്ഷിതത്വബോധമില്ലായ്മയുമാണ് ഇത്തരം അപകടങ്ങൾക്ക് കാരണം. വെള്ളത്തിൽ ഇറങ്ങുന്നതിനുമുമ്പ് ഇക്കാര്യങ്ങൾകൂടി ശ്രദ്ധിക്കൂ… ജലസുരക്ഷയെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കുക. കുട്ടികളെ നീന്തൽ പഠിപ്പിക്കുക. നന്നായി പരിശീലനം നേടിയവരിൽ നിന്ന് മാത്രം നീന്തൽ പഠിക്കുക. മുതിർന്നവരില്ലാതെ കുട്ടികളെ വെള്ളത്തിൽ നീന്താനോ കുളിക്കാനോ കളിക്കാനോ അനുവദിക്കരുത്. വിനോദയാത്രാവേളകളിൽ പലപ്പോഴും ആവേശത്തോടെ…