നിലമേൽ മടത്തറ മെയിൻ റോഡിൽ കാഞ്ഞിരത്തും മൂട് ജംഗ്ഷനിൽ 25 മീറ്ററോളം ടാർ ഇളകി മാറി.

നിലമേൽ മടത്തറ മെയിൻ റോഡിൽ കാഞ്ഞിരത്തും മൂട് ജംഗ്ഷനിൽ 25 മീറ്ററോളം ടാർ ഇളകി മാറി ഗതാഗതം ഭാഗികമായി തടസപ്പെട്ടു. വാട്ടർ അതോറിറ്റിയുടെ 30 വർഷത്തോളം പഴക്കമുള്ള റോഡിന് കുറുകെ ഇട്ടിരുന്ന എ സി പൈപ്പ് പൊട്ടിയത് കാരണമാണ് Pwd റോഡിലെ ടാർ ഇളകി മാറിയത്. എ സി പൈപ്പ് പൊട്ടി 25 മീറ്ററോളം നീളത്തിൽ ടാറിനടിയിലെ മണ്ണ് ഒലിച്ചു പോയത് കാരണമാണ് റോഡ് ഭാഗീകമായി തകർന്നത്. നിലവിൽ ടാർ മാത്രമാണ് ഉള്ളത് . അടിയിലെ മണ്ണ്…

Read More

ഒരു യുഗം അവസാനിക്കുന്നു ; അനന്തപുരി എഫ്.എം ചാനലിന്റെ പ്രക്ഷേപണം പ്രസാർഭാരതി അവസാനിപ്പിച്ചു.

ഇഷ്ട ചലച്ചിത്രഗാനങ്ങളും അറിയിപ്പുകളുമൊക്കെയായി ശ്രോതാക്കളുടെ മനസ്സിൽ ഇടംപിടിച്ച ആകാശവാണി അനന്തപുരി എഫ്.എം ചാനലിന്റെ പ്രക്ഷേപണം പ്രസാർഭാരതി അവസാനിപ്പിച്ചു. പ്രതിഷേധം ഭയന്ന് അതീവ രഹസ്യമായിട്ടായിരുന്നു നീക്കം. തിരുവനന്തപുരം നിലയത്തിലെ ഉദ്യോഗസ്ഥർപോലും ഇന്നലെ പ്രക്ഷേപണം അവസാനിപ്പിക്കാനുള നിർദ്ദേശമെത്തിയപ്പോഴാണ് വിവരമറിഞ്ഞത്.2005ൽ കേരളപ്പിറവി ദിനത്തിലാണ് പ്രവർത്തനം തുടങ്ങിയത്. ഇന്നു മുതൽ ആകാശവാണിയുടെ പ്രധാന നിലയത്തിൽ നിന്നുള്ള പ്രക്ഷേപണം മാത്രമേ ഉണ്ടാകൂ. എഫ്.എമ്മിലെ ചില പരിപാടികൾ ഇതിൽ ഉൾപ്പെടുത്തും. കുറച്ചു നാളായി കേരളത്തിലെ ആദ്യത്തെ  എഫ്.എം ചാനൽ നിറുത്തലാക്കാൻ പ്രസാർഭാരതി തലപ്പത്തുള ചിലർ ശ്രമിച്ചിരുന്നതായി…

Read More

കാർ കത്തിയ നിലയിൽ തീയണച്ചപ്പോൾ ഡ്രൈവിങ് സീറ്റിൽ കത്തി കരിഞ്ഞ നിലയിൽ മൃതദേഹം

യുവാവിന്റെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ആലപ്പുഴയിലാണ് സംഭവം  എടത്വ പൊലീസ് അന്വേഷണം ആരംഭിച്ചു. എടത്വ തായങ്കരി ബോട്ട് ജെട്ടിയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ നാലരയോടെയാണ് കാർ കത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ഫയർ ഫോഴ്സെത്തി തീയണച്ചു. എടത്വ സ്വദേശി ജയിംസ്‌കുട്ടിയുടേതാണ് കാറെന്ന് കണ്ടെത്തി. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായതിനാൽ ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. കാർ കത്താനിടയായ കാരണത്തെ കുറിച്ചും വ്യക്തതയില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp…

Read More

കെ എസ് ആർ ടി സി ബസിലെ ശല്യക്കാരെയും സാമൂഹ്യ വിരുദ്ധരെയും നേരിടാൻ ജീവനക്കാർക്ക് പ്രത്യേക സ്വയം പ്രതിരോധ പരിശീലന പരിപാടി

കെ എസ് ആർ ടി സി ബസിലെ ശല്യക്കാരെയും സാമൂഹ്യ വിരുദ്ധരെയും നേരിടാൻ ജീവനക്കാർക്ക് പ്രത്യേക സ്വയം പ്രതിരോധ പരിശീലന പരിപാടി. കെ എസ് ആർ ടി സിയിലെ വനിതാ ഡ്രൈവർമാർക്കും, കണ്ടക്ടർമാർക്കുമായുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി ആരംഭിച്ചത്. കേരള പൊലീസിൻ്റെ സഹകരണത്തോടെയാണ് കെ എസ് ആർ ടി സി ജീവനക്കാർക്ക് സ്വയം പ്രതിരോധ പരിശീലന പരിപാടി നടത്തുന്നത്. കെ എസ് ആർ ടി സി സ്വിഫ്റ്റിൽ ഡ്രൈവർമാരായും, കണ്ടക്ടർമാരായും കൂടുതൽ വനിതാ ജീവനക്കാർ എത്തുന്നതോടെ…

Read More

പഞ്ചായത്ത് വിഭജനം ഉറപ്പായി;വലിയ പഞ്ചായത്തുകൾ വിഭജിക്കാൻ ശുപാർശ

സംസ്ഥാനത്ത് പഞ്ചായത്തുകളുടെ വിഭജനം ഉറപ്പായി. വലിയ വാർഡുകൾവിഭജിക്കും. വലിയ പഞ്ചായത്തുകൾ വിഭജിച്ചു അതിർത്തികൾ പുനർനിർണയിക്കാനായി സർക്കാർ നിയോഗിച്ച അഞ്ചംഗ സമിതി റിപ്പോർട്ട് നൽകും.2025 – ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി വിഭജനം നടക്കുമെന്ന് അറിയാൻ കഴിയുന്നത്. നിലവിലെ ഗ്രാമപ്പഞ്ചായത്തുകൾ വിഭജിച്ച് പുതിയ ഗ്രാമപ്പഞ്ചായത്തുകൾ രൂപവത്കരിക്കുക, നഗരസ്വഭാവമുള്ള പഞ്ചായത്തുകൾ നഗരസഭകളാക്കുക, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ അതിർത്തി പുനർനിർണയിക്കുക, ആവശ്യമെങ്കിൽ കോർപ്പറേഷൻ രൂപവത്കരിക്കുക തുടങ്ങിയ ആവശ്യമുണ്ടോയെന്ന് പരിശോധിക്കാൻ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അധ്യക്ഷനും പഞ്ചായത്ത് ഡയറക്ടർ കൺവീനറുമായ സമിതിയെ മാർച്ചിലാണ്…

Read More

സംസ്ഥാനത്ത് വന്‍ എംഡിഎംഎ വേട്ട

സംസ്ഥാനത്ത് വന്‍ എംഡിഎംഎ വേട്ട; കരുനാഗപ്പള്ളിയില്‍ 728.42 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍കൊല്ലം : കരുനാഗപ്പള്ളിയില്‍ 728.42 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. ആദിനാട് സ്വദേശി 34 വയസുള്ള വിഷ്ണുവാണ് പിടിയിലായത്. സംസ്ഥാനത്ത് പൊലീസ് പിടികൂടുന്ന ഏറ്റവും കൂടിയ അളവിലുള്ള എംഡിഎംഎയാണ് ഇത്. ആദിനാട് തെക്ക് തണാല്‍ ജംഗ്ഷനില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.ആറ് വലിയ പാക്കറ്റുകളിലും 240 ചെറിയ പൊതികളിലുമായി വില്‍പ്പനക്കായി കൈവശം സൂക്ഷിച്ചിരുന്ന 728.42 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്നും പൊലീസ് കണ്ടെടുത്തു. വീട്ടില്‍…

Read More

കടയ്ക്കൽ -കുമ്മിൾ -കിളിമാനൂർ -കല്ലറ -പാങ്ങോട് -പാലോട് -കാട്ടാക്കട -പാറശ്ശാല ഉള്ളവരെ ഒരു നിമിഷം

കടയ്ക്കൽ -കുമ്മിൾ -കിളിമാനൂർ -കല്ലറ -പാങ്ങോട് -പാലോട് -കാട്ടാക്കട -പാറശ്ശാല ഉള്ളവരെ ഒരു നിമിഷം.. കൊല്ലം ജില്ലയിലെ കുമ്മിളിൽ ഇന്ന് രാവിലെ മുതൽ 30-35നും ഇടയിൽ പ്രായം ഉള്ള ഈ യുവാവ് അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ട്. ഷർട്ട് ഇല്ല.മുഷിഞ്ഞിരിക്കുന്നു.രാജേഷ് എന്നാണ് പേര് പറയുന്നത്. സ്ഥലം ചോദിക്കുമ്പോൾ പരസ്പരബന്ധം ഇല്ലാതെയാണ് സംസാരിക്കുന്നത്. മാനസിക പ്രശ്നം ഉണ്ട്. സ്ഥലംഎവിടെയാണ് എന്ന് ചോദിച്ചപ്പോൾ പലതും പറയുന്നുണ്ട്. ആദ്യം പാറശാല -കാട്ടാക്കട -പാലോട് എന്ന് പറഞ്ഞു. പിന്നീട് കല്ലറ -കിളിമാനൂർ എന്ന് ഉറപ്പിച്ചു…

Read More

പുനലൂർ മുൻസിപ്പാലിറ്റിയിലെ മുൻ കൗൺസിലർ കല്ലട ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു

പുനലൂർ  : പുനലൂർ തൂക്ക് പാലത്തിൽ നിന്നും ഇന്നലെ  വൈകിട്ട് 7.30 മണിയോടെ  കല്ലട ആറ്റിലേക്ക്  ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി.  മുക്കടവ് വള്ളക്കടവ് ഭാഗത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്പോലീസും ഫയർ ഫോഴ്സും  നാട്ടുകാരും  ഇന്നലെ  തിരച്ചിൽ നടത്തിയെങ്കിലും  കണ്ടെത്താൻ സാധിക്കാത്തത് കൊണ്ട്  രാത്രി വൈകി തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.തുടർന്ന് ഇന്ന്  ആരംഭിച്ച തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്.പുനലൂർ മുൻസിപ്പാലിറ്റിയിലെ  മുൻ കൗൺസിലർ സിന്ധു(42)ആണ് ആത്മഹത്യ ചെയ്തത്.ഇന്നലെ മുതൽ   സിന്ധു ഉദയനെ കാണാൻ ഇല്ലായിരുന്നു റിപ്പോർട്ടിങ്  : ചുവട്…

Read More

അപകടങ്ങളിൽ മാത്രം കണ്ണുതുറക്കുന്ന അധികാരികളോട്

തിരുവനന്തപുരം ജില്ലയിൽ പാങ്ങോട് പഞ്ചായത്തിൽ ഐരമുക്കിൽ നിന്നും ഭരതന്നൂരിലേക്ക് പോകുന്ന പ്രധാന റോഡിൽ പതിയിരിക്കുന്ന ഒരപകടം. ദിവസേന ഒരുപാട് വാഹനങ്ങൾ പോകുന്ന ഒരു പ്രധാന വഴിയാണ് ഇത്. ഇവിടെ വർഷങ്ങൾ പഴക്കമുള്ള ഒരു പ്ലാവ് റോഡിലേക്ക് അപകട ഭീഷണിയിൽ നിൽപ്പുണ്ട്. പലപ്പോഴും ശക്തമായ കാറ്റിൽ റോഡിലേക്ക് മരം വീണ് ഒരുപാട് അപകടങ്ങൾ ദൃശ്യ മാധ്യമങ്ങളിലൂടെ കാണുന്ന നമ്മൾ, നമ്മുടെ മുന്നിലുള്ള ഈ അപകട ഭീഷണി ഉയർത്തുന്ന മരത്തെമുറിച്ചു മാറ്റുവാൻ അധികാരികളും പൊതു ജനവും തയ്യാറാകണം എന്നൊരു അഭ്യർത്ഥനയാണ്…

Read More

ആറ്റിങ്ങൽ പാറയടിയിൽ ടിപ്പറും സ്കൂട്ടറും ഇടിച്ച് ഉണ്ടായ അപകടത്തിൽ വീട്ടമ്മ മരണപ്പെട്ടു

ആറ്റിങ്ങൽ പാറയാടി പിരപ്പൻകോണം വാറുവിളയിൽ ടിപ്പറും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരണപ്പെട്ടു. സ്കൂട്ടർ യാത്രക്കാരായ സുബൈദ (45) ആണ് മരണപ്പെട്ടത്. സ്കൂട്ടർ ഓടിച്ചിരുന്ന മകൻ മുനിർ(21) നെ ഗുരുതരപരിക്കുകളോടെ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട ഇവർ വാറുവിളയിലെ ഒരു വാടകവീട്ടിൽ താമസിച്ചു വരികയായിരുന്നു മരണപ്പെട്ട സുബൈദയും മകൻ മുനീറും. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അപകടം നടന്നത്. പാറയടി അയിലം റോഡിലെ വാറുവിള വളവിലാണ് അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുബൈദയെയും മകൻ…

Read More
error: Content is protected !!