ഡ്രൈവിങിനിടെ ഹൃദയാഘാതമുണ്ടായപ്പോൾ, സ്കൂൾ വിദ്യാർത്ഥികളെ സുരക്ഷിതരാക്കി ഓട്ടോ ഡ്രൈവറുടെ മരണം

ഡ്രൈവിങിനിടെ ഹൃദയാഘാതമുണ്ടായപ്പോൾ, സ്കൂൾ വിദ്യാർത്ഥികളെ സുരക്ഷിതരാക്കി ഓട്ടോ ഡ്രൈവറുടെ മരണം. വേദന കൊണ്ട് പിടഞ്ഞപ്പോൾ മതിലിൽ ഓട്ടോ ഇടിച്ചുനിർത്തിയാണ് തലശ്ശേരിയിലെ നിക്സൻ ജയിംസ് കുട്ടികളെ രക്ഷിച്ചത്. നിക്സന്‍റെ അവസാന യാത്ര, അദ്ദേഹത്തിന്റെ വാടകവീടിനോട് ചേർന്നുളള റോഡിലൂടെ ശവമഞ്ചം പോകുമ്പോൾ അരികിൽ നിക്സന്‍റെ ഓട്ടോ കാണാമായിരുന്നു. മരണം ഡ്രൈവിങ് സീറ്റിലെത്തിയപ്പോൾ ഒരരികിലേക്ക് നിക്സൻ ചേർത്തുനിർത്തിയ വണ്ടിയിൽ ചേർത്തുപിടിച്ച അഞ്ച് കുരുന്നുജീവനുകൾ  ഉണ്ടായിരുന്നു. വെളളിയാഴ്ച വൈകിട്ട് നാലരയോടെ തലശ്ശേരിയിലെ സാൻജോസ് സ്കൂളിൽ നിന്ന് പത്ത് കുട്ടികളുമായാണ് നിക്സന്‍റെ പതിവ് ഓട്ടം…

Read More

കൊല്ലം ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കാത്തവർക്കെതിരെ
കർശന നടപടി

കൊല്ലം ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കാത്തവർക്കെതിരെകർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ അഫ്സാന പർവീൺ അറിയിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവ് സംബന്ധിച്ച് ചേമ്പറിൽ ചേർന്ന വ്യാപാരി വ്യവസായികളുടെ യോഗത്തിലാണ് നിർദ്ദേശം നൽകിയത്. വ്യാപാര സ്ഥാപനങ്ങൾ അമിതവില ഈടാക്കുന്നതായി പരാതി ലഭിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും അവശ്യ വസ്തുക്കളുടെ പൂഴ്ത്തിവെപ്പ് തടയുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ കൃത്യമായി പരിശോധന നടത്തണമെന്നും കലക്ടർ നിർദേശം നൽകി. ഉത്തരേന്ത്യയിലെ പ്രളയമാണ് വിലക്കയറ്റത്തിന് കാരണമെന്നും ഓണത്തിന് മുമ്പ് പച്ചക്കറിയുടെ വിലയിൽ കുറവുണ്ടാകുമെന്നും വ്യവസായ പ്രതിനിധികൾ…

Read More

കൊല്ലം ജില്ലയിൽ കുമ്മിൾ പഞ്ചായത്തിൽ 2 ആം വാർഡായ മുക്കുന്നം പ്രദേശത്ത് പുതിയതായി തുടങ്ങാൻ പോകുന്ന ഗ്യാലക്സി ക്വാറിയ്ക്കുള്ള പബ്ലിക് ഹിയറിങ് 22/07/2023 ന് കടയ്ക്കൽ ടൗൺ ഹാളിൽ വെച്ച് നടന്നു

കൊല്ലം ജില്ലയിൽ കുമ്മിൾ പഞ്ചായത്തിൽ 2 ആം വാർഡായ മുക്കുന്നം പ്രദേശത്ത് പുതിയതായി തുടങ്ങാൻ പോകുന്ന ഗ്യാലക്സി ക്വാറിയ്ക്കുള്ള പബ്ലിക് ഹിയറിങ് 22/07/2023 ന് കടയ്ക്കൽ ടൗൺ ഹാളിൽ വെച്ച് നടന്നു. രാവിലെ 10.30 നു ആരംഭിച്ച പബ്ലിക് ഹിയറിങ് ജില്ലാ അഡീഷണൽ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ ആയിരുന്നു. അതിൽ 200 ഓളം പേർ പങ്കെടുത്തു. 28 പേർ സംസാരിച്ചു. അതിൽ 20 പേർ ക്വാറി വേണ്ടായെന്നു എതിർത്ത് സംസാരിച്ചു. എട്ടു പേരാണ് ക്വാറിയെ അനുകൂലിച്ച് സംസാരിച്ചത് ….

Read More

എ ഐ എസ് എഫ് ദേശീയ പ്രക്ഷോഭം

കൊല്ലം.വർഗീയ കലാപം നടക്കുന്ന മണിപ്പൂരിൽ കേന്ദ്ര സർക്കാർ കാട്ടുന്ന നിസ്സംഗ സമീപനം കലാപത്തിനുള്ള മൗനാനുവാദമെന്ന് സംസ്ഥാന സെക്രട്ടറി പി കബീർ.ഇന്റർനെറ്റ്‌ സംവിധാനങ്ങൾ തടസ്സപ്പെടുത്തിയും സോഷ്യൽ മീഡിയയിൽ നിയന്ത്രണം ഏർപ്പെടുത്തിയതും കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകളെ വിമർശിച്ചതിന് സിപിഐ ദേശീയ നേതാവ് ആനി രാജയ്‌ക്കെതിരെ യു എ പി എ കരി നിയമം പ്രകാരം രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തത് ജനാധിപത്യ ധ്വംസനമാണ്.വർഗീയ കലാപം 2024 പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയുടെ ആയുധം ആണെന്നും അദ്ദേഹം പറഞ്ഞു.മണിപ്പൂർ ജനതയ്ക്ക്ഐക്യദാർഢ്യം…

Read More

മുഹമ്മദ് മുഹസിൻ എംഎൽഎ സിപിഐ ജില്ലാ കമ്മിറ്റിയിൽ നിന്നും രാജിവച്ചു

പാലക്കാട് ജില്ലയിൽ നിന്നുള്ള സിപിഐയുടെ ഏക എം എൽഎ മുഹമ്മദ് മുഹസിൻ പാർട്ടി ജില്ലാ കമ്മിറ്റിയിൽ നിന്നും രാജിവച്ചു. രാജിക്കത്ത് പാർട്ടി സംസ്ഥാന സെന്ററിനും ജില്ലാ സെക്രട്ടറിക്കും മെയിൽ ചെയ്തു. ദേശീയ നേതൃത്വത്തിന് രാജിക്കത്ത് നാളെ മെയിൽ ചെയ്യുമെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി ചാമുണ്ണിയുടെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ മുഹസിൻ ഉൾപ്പെടെയുള്ള പട്ടാമ്പി മണ്ഡലത്തിലെ ജില്ലാ കമ്മിറ്റി അംഗങ്ങളെ നടപടിയെടുക്കാൻ തീരുമാനിച്ചിരുന്നു. . ജില്ലാ സെക്രട്ടറിയുടെ ഏകപക്ഷീയമായ നടപടിയിൽ…

Read More

അറിയിപ്പ് (കാണ്മാനില്ല)

തിരുവനന്തപുരം പാലോട് പെരിങ്ങമ്മല ദൈവപ്പുര സ്വദേശിയായ അൽഅമീനെയാണ് ഇന്ന് ഉച്ചമുതൽ കാണാതായത്. പ്ലസ് ടു വിദ്യാർത്ഥിയായ അൽ അമീൻ പാലോട്ടുള്ള ട്യൂഷൻ സെൻററിൽ പഠനത്തിനായി രാവിലെ വിട്ടി പോയതാണ്. അതിനുശേഷം കുട്ടി തിരികെ വീട്ടിൽ എത്തിയിട്ടില്ല. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി താഴെ കാണുന്ന നമ്പറിലോ പാലോട് പോലീസ് സ്റ്റേഷനിലോ അറിയിക്കുക. 7510 535369,8943941733. പാലോട് പോലീസ്:SHO: 9497987023 പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

മുഹമ്മദ് മുഹസിൻ എംഎൽഎക്കെതിരെ നടപടി; പാലക്കാട് സിപിഐയിൽ കൂട്ടരാജി

പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള പാർട്ടി നടപടിയിൽ പ്രതിഷേധിച്ച് പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളും രാജിവച്ചു. കഴിഞ്ഞ ദിവസം സിപിഐ ജില്ലാ എക്സിക്യൂട്ടീവിൽ നിന്ന് എംഎൽഎ മുഹമ്മദ് മുഹ്സിനെ ജില്ലാ കമ്മിറ്റിയിലേക്കും, പട്ടാമ്പി സിപിഐ മണ്ഡലം സെക്രട്ടറി സുഭാഷ്, ജില്ലാ കമ്മിറ്റി അംഗം കോടിയിൽ രാമകൃഷ്ണൻ എന്നിവരെ ബ്രാഞ്ചിലേക്കും തരംതാഴ്ത്തിയതിനെതിരെ വൻ പ്രതിഷേധമാണ് പട്ടാമ്പിയിലെ പാർട്ടി അണികളിൽ ഉണ്ടായത്. പാർട്ടി മുൻ ജില്ലാ സെക്രട്ടറി ടി സിദ്ധാർത്ഥൻ, ജില്ലാ എക്സികൂട്ടീവ് അംഗം കെ ആർ…

Read More

PT പീരിയഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കാൻ പാടില്ലെന്ന് സർക്കാർ

ഫിസിക്കൽ ട്രെയിനിങ് പീരിയഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കാൻ പാടില്ലെന്ന് സർക്കാർ. പിടി പീരിയഡുകളിൽ മറ്റ്വിഷയങ്ങൾ പഠിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് കുട്ടികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിന് തുല്യമാണെന്നും കാട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. ബാലാവകാശ കമ്മിഷനിൽ പരാതി ലഭിച്ചതോടെയാണ് ഉത്തരവിറക്കിയത്. ‘സംസ്ഥാനത്തെ മൂന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിൽ കലാ-കായിക വിനോദങ്ങൾക്കുള്ള പീരിയഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കുട്ടികളുടെ ഭാഗത്തു നിന്നും ഈ പരാതി കേൾക്കാൻ ഇടയായെന്നും ഇത് തീർത്തും അവരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിന് തുല്യമാണെന്നും കേരള…

Read More

ആറ് വയസുകാരനെ തലയ്ക്കടിച്ചുകൊന്ന് സഹോദരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് വധശിക്ഷ

ഇടുക്കി ആനച്ചാലില്‍ ആറു വയസ്സുകാരനെ തലക്കടിച്ച് കൊന്ന് സഹോദരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് വധശിക്ഷ. ഇടുക്കി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. നാല് കുറ്റങ്ങള്‍ക്ക് മരണം വരെ തടവുശിക്ഷയും കോടതി വിധിച്ചു. ആകെ 92 വര്‍ഷമാണ് ശിക്ഷാകാലാവധി. നാലു ലക്ഷത്തിൽ അധികം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. അമ്മയെയും മുത്തശ്ശിയെയും തലക്കടിച്ച് വീഴ്ത്തുകയും ആറു വയസ്സുകാരനെ കൊലപ്പെടുത്തുകയും ചെയ്ത ശേഷമായിരുന്നു സഹോദരിയെ ബലാത്സംഗം ചെയ്തത്. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് ഇന്ന്…

Read More
error: Content is protected !!