AIYF ആൽത്തറമൂട് മേഖലാ പ്രതിഭാ സംഗമവും ,കടയ്ക്കൽ വിപ്ലവത്തിന്റെ ചരിത്ര പ്രദർശനവും നടന്നു

AIYF ആൽത്തറമൂട് മേഖലാ പ്രതിഭാ സംഗമം സി പി ഐ കൊല്ലം ജില്ലാ സെക്രട്ടറിയും, പുനലൂർ എം എൽ എ യുമായ പി എസ് സുപാൽ ഉദ്ഘാടനം ചെയ്തു 23-07-2913 വൈകുന്നേരം 4 മണിക്ക് ആൽത്തറമൂട്ടിൽ വച്ച് നടന്ന യോഗത്തിൽ AIYF മേഘലാ പ്രസിഡന്റ് എം എസ് രാജലക്ഷ്മി അധ്യക്ഷയായിരുന്നു, മേഖലാ സെക്രട്ടറി ബി എസ് അഭിജിത്ത് സ്വാഗതം പറഞ്ഞു ഉദ്ഘാടനവും, പുരസ്കാര വിതരണവും പി എസ് സുപാൽ എം എൽ എ യും, കെ. വി…

Read More

സോഷ്യൽ മീഡിയയിൽ മുൻപരിചയമില്ലാത്ത പെൺകുട്ടിയുടെ പേരിലുള്ള ഫ്രണ്ട് റിക്വസ്റ്റ് വരുന്നു ; കേരള പോലീസിൽ നിന്നും അറിയിപ്പ് കെണിയിൽ പെടതിരിക്കുക

സോഷ്യൽ മീഡിയയിൽ മുൻപരിചയമില്ലാത്ത പെൺകുട്ടിയുടെ പേരിലുള്ള ഫ്രണ്ട് റിക്വസ്റ്റ് വരുന്നു. സ്വീകരിച്ചാൽ വീഡിയോ കോളിന് ക്ഷണിക്കുന്നു. കാൾ അറ്റൻഡ് ചെയ്താലോ മറു വശത്ത് ഒരു പെൺകുട്ടിയുടെ നഗ്നദൃശ്യമായിരിക്കും കാണാനാകുന്നത്. അതിനു അനുസരിച്ചു പ്രതികരിച്ചാലും ഇല്ലെങ്കിലും അടുത്തതായി ഫോണിലേക്ക് വരുന്നത് ഭീഷണി സന്ദേശങ്ങളായിരിക്കും. വീഡിയോ റെക്കോർഡ് ചെയ്തു എടുത്തിട്ടുണ്ടെന്നും, അത് ബന്ധുക്കൾക്കും നാട്ടുകാർക്കുമൊക്കെ അയച്ചു കൊടുക്കാതിരിക്കണമെങ്കിൽ അവർ ആവശ്യപ്പെടുന്ന പണം നൽകണം എന്നുമായിരിക്കും സന്ദേശം. കാൾ അറ്റൻഡ് ചെയ്തയാളുടെ രൂപം എഡിറ്റ് ചെയ്തു അശ്‌ളീലത കലർത്തിയുള്ള വീഡിയോയും ഇതിനൊപ്പം…

Read More

ചടയമംഗലം കുരിയോട് ജംഗ്ഷനിൽ കെ എസ് ആർ റ്റി സി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചു. ബൈക്ക് യാത്രക്കാരൻ മരിച്ചു

ചടയമംഗലം കുരിയോട് ജംഗ്ഷനിൽ കെ എസ് ആർ റ്റി സി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചു. ബൈക്ക് യാത്രക്കാരൻ മരിച്ചു കുരിയോട് നെട്ടേത്തറയിലാണ് അപകടം നടന്നത്. തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്ന ബസ് ഓവർടേക്ക് ചെയ്യുന്നതിനിടയിൽ ബൈക്കിനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ബൈക്ക് യാത്രക്കാരന് ഷംനാദ് ആണ് മരിച്ചത്. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കടയ്ക്കൽ ഇടത്തറ വാർഡിന്റെ ADS വാർഷികം ആഘോഷിച്ചു

കടയ്ക്കൽ: കടയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ഇടത്തറ വാർഡിന്റെ ADS വാർഷികം വിപുലമായി സംഘടിപ്പിച്ചു. ഘോഷയാത്ര,ബാലസഭ കുട്ടികളുടെ കലാപരിപാടികൾ, കുടുംബശ്രീ അംഗങ്ങളുടെ കലാ മത്സരങ്ങൾ,പാചക മത്സരങ്ങൾ, കുടുംബ ശ്രീ ഗ്രൂപ്പുകളുടെ വടംവലി എന്നിവ സംഘടിപ്പിച്ചു. തുടർന്ന് വൈകിട്ട് 4മണിമുതൽ വാർഡ് മെമ്പർ ശ്രീ. ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗം ബഹു. മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീമതി. ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. CDS അംഗം ശ്രീമതി ആര്യ സ്വാഗതം ആശംസിച്ചു. ഇടത്തറ ADS…

Read More

വിദ്യാർത്ഥിനികൾക്ക് സൗജന്യ സാനിറ്ററി പാഡുകൾ: ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും

6-12 ക്ലാസുകളിലെ പെൺകുട്ടികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും. എല്ലാ സർക്കാർ-എയ്ഡഡ്, റസിഡൻഷ്യൽ സ്‌കൂളുകളിലും സ്ത്രീകൾക്ക് പ്രത്യേക ടോയ്‌ലറ്റ് സൗകര്യം ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. സാമൂഹ്യ പ്രവർത്തകയായ ജയ താക്കൂർ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്. സ്കൂൾ വിദ്യാർത്ഥികളുടെ ആർത്തവ ശുചിത്വം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട ‘സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ്’…

Read More

ട്വിറ്ററിന്റെ ലോഗോ നീല പക്ഷിയെ മറ്റുവനൊരുങ്ങി ട്വിറ്റർ ഉടമ

ട്വിറ്ററിനെ റീബ്രാന്റ് ചെയ്യാനൊരുങ്ങി ട്വിറ്റർ ഉടമയും വ്യവസായിയുമായ ഇലോൺ മസ്ക്. അതിന്റെ മുന്നോടിയായി ട്വിറ്ററിന്റെ നിലവിലെ ലോഗോയായ നീല പക്ഷിയെ മാറ്റി പകരം എക്സ് എന്ന ചിഹ്നം നൽകുമെന്നാണ് ഇലോൺ മസ്ക് അറിയിച്ചിരിക്കുന്നത്. ഇന്ന് അർധരാത്രി മുതൽ പുതിയ ലോഗോയായിരിക്കും ട്വിറ്ററിനുണ്ടാകുക എന്നും അദ്ദേഹം അറിയിച്ചു. താമസിയാതെ ഞങ്ങൾ ട്വിറ്റർ ബ്രാന്റിനോട് വിടപറയും, പതിയെ എല്ലാ പക്ഷികളോടും’ എന്നാണ് ട്വിറ്ററിന്റെ ബ്രാന്റ് മാറ്റത്തെക്കുറിച്ച് മസ്ക് ട്വിറ്ററിൽ കുറിച്ചത്. ട്വിറ്ററിന്റെ ലോഗോ എങ്ങനെ വേണമെന്നാണ് താൻ ആഗ്രഹിക്കുന്നത് എന്ന…

Read More

കുന്നിക്കോട് അമ്മയെ മകൻ നടുറോഡിൽ കുത്തി കൊലപെടുത്തി

കുന്നിക്കോട് അമ്മയെ മകൻ നടുറോഡിൽ കുത്തി കൊലപെടുത്തി കുന്നിക്കോട് :കുന്നിക്കോട് ചെങ്ങമനാട്ടിൽ പട്ടപ്പകൽ അമ്മയെ മകൻ കുത്തി കൊലപ്പെടുത്തി 28 വയസ്സുകാരനായ മകൻ ജോമോനാണ് അമ്മ മിനിയെ മൃഗീയമായി കോലപ്പെടുത്തിയത്. അരിങ്കട സ്വദേശികളായ ഇവർ ബൈക്കിൽ സഞ്ചരിച്ചാണ് ചെങ്ങമനാട് എത്തിയത്. ബൈക്കിൽ നിന്നും ഇറങ്ങിയ ഉടനെ മകൻ ജോമോൻ കയ്യിൽ ഒളിപ്പിച്ചിരുന്ന കത്തി പുറത്തെടുത്തു വയറ്റിലും പുറകിലുമായിട്ട് കുത്തുകയായിരുന്നു. ശരീരത്താകെ കുത്തേറ്റ മിനിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കുത്തിപരിക്കേൾപ്പിച്ച ശേഷം ഓടി ലോറിയിൽ…

Read More

മുതലപ്പൊഴിയിൽ അപകടം പതിവാകുന്നു

മുതലപ്പൊഴിയിൽ അപകടം പതിവാകുന്നു.ഇന്നലെയും മുതലപ്പൊഴിയിൽ അപകടം ഉണ്ടായിരുന്നു .ഇന്നും മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം ഉണ്ടായി. ഇന്ന് രാവിലെ 09.40മണിയോട് കൂടിയാണ് സംഭവം. നാലുപേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. അതിൽ പുതുക്കുറിച്ചി സ്വദേശി ബിജു (36) കടലിൽ ണെങ്കിലും ഉടൻ തന്നെ അപകടത്തിൽപ്പെട്ട വള്ളത്തിൽ തന്നെ പിടിച്ചു കയറിയതിനാൽ രക്ഷപെട്ടു. മത്സ്യബന്ധനം കഴിഞ്ഞ് മുതലപ്പൊഴി മൗത്തിന് അകത്തേക്ക് പ്രവേശിക്കവേയാണ് അപകടം നടന്നത്. ലാൽസലാം സഖാവ് എന്ന താങ്ങ് വള്ളത്തിന്റെ കൂട്ടുവള്ളം(ചെറിയവള്ളം) ആണ് ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞത്. ഇന്ന് രാവിലെ…

Read More

ബംഗ്ലാദേശിൽ വൻ വാഹനാപകടം. ബസ് കുളത്തിലേക്ക് മറിഞ്ഞ് മൂന്ന് കുട്ടികളടക്കം 17 പേർ മരിച്ചു

ബംഗ്ലാദേശിൽ വൻ വാഹനാപകടം. ബസ് കുളത്തിലേക്ക് മറിഞ്ഞ് മൂന്ന് കുട്ടികളടക്കം 17 പേർ മരിച്ചു. ജലകത്തി സദർ ഉപസിലയുടെ കീഴിലുള്ള ഛത്രക മേഖലയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ 35 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.അറുപതിലധികം യാത്രക്കാരുമായി പിറോജ്പൂരിലെ ഭണ്ഡാരിയയിൽ നിന്ന് രാവിലെ 9:00 ഓടെ പുറപ്പെട്ട ബസ്, 10:00 മണിയോടെ ബാരിഷാൽ-ഖുൽന ഹൈവേയിലെ ഛത്രകണ്ടയിൽ റോഡരികിലെ കുളത്തിലേക്ക് മറിയുകയായിരുന്നു.  കൂടുതൽ യാത്രക്കാരെ കുത്തി നിറച്ചു കൊണ്ടുള്ള യാത്രയും ബസ് ഡ്രൈവരുടെ അശ്രദ്ധയുമാണ്  അപകടം കാരണം എന്ന് ആക്ഷേപമുണ്ട്…

Read More

വെഞ്ഞാറമൂട്ടിൽ ആംബുലൻസ് അപകടത്തിൽപ്പെട്ടു

വെഞ്ഞാറമൂട് ജംഗ്ഷനിൽ രോഗിയുമായി വന്ന ആംബുലൻസ് കാറിലും ഇരുചക്ര വാഹനത്തിലും ഇടിച്ചു മറിഞ്ഞുആംബുലൻസിൽ ഉണ്ടായിരുന്നവർക്ക് പരിക്ക്. പുനലൂരിൽ നിന്നും മെഡിക്കൽ കോളജിലേക്ക് രോഗിയുമായി പോകുകയായിരുന്നു ആംബുലൻസ് . മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോഴാണ് ആംബുലൻസ് തെന്നി മറിഞ്ഞത് . മറ്റൊരു സ്കൂട്ടറിലും കാറിലും ഇടിച്ച് ശേഷമാണ് ആംബുലൻസ് മറിഞ്ഞത്.ആംബുലൻസ് ഉണ്ടായിരുന്നവരെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More
error: Content is protected !!