രണ്ട് കിലോകഞ്ചാവുമായി മൂന്ന്  യുവാക്കൾ പിടിയിൽ

രണ്ട് കിലോകഞ്ചാവുമായി മൂന്ന്  യുവാക്കൾ പിടിയിൽപുനലൂർ:ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന രണ്ട് കിലോയോളം കഞ്ചാവുമായി മൂന്ന് യുവാക്കളെ പുനലൂർപോലീസ് പിടികൂടി. പുനലൂർ റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നും ഇന്നലെ പുലർച്ചെ മൂന്നുമണിയോടെ പുനലൂർ സ്വദേശികളായ ഷാൻ, സലിം, ആഷിഖ് എന്നിവരെ യാണ് കഞ്ചാവുമായി പിടികൂടിയത്..കൊല്ലം റൂറൽ എസ് പിയുടെ DANSAF ഡാന്സാഫ് ടീമാണ് പിടികൂടിയത്..  Dansaf si ജ്യോതിഷ്,  ചിറവൂർ ASI,  രാധാകൃഷ്ണൻ, CPO മാരായ സജു, അഭിലാഷ്, ദിലീപ് വിപിൻ, ക്‌ളീറ്റസ്…. റൂറൽ SP സുനിൽ MS ന്…

Read More

എംസി റോഡിൽ കോട്ടയം കുറിച്ചി കാലായിൽപ്പടിയിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ കടയിലേയ്ക്കു ഇടിച്ചു കയറി തമിഴ്‌നാട് സ്വദേശിയ്ക്കു ദാരുണാന്ത്യം

എംസി റോഡിൽ കോട്ടയം കുറിച്ചി കാലായിൽപ്പടിയിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ കടയിലേയ്ക്കു ഇടിച്ചു കയറി തമിഴ്‌നാട് സ്വദേശിയ്ക്കു ദാരുണാന്ത്യം. തമിഴ്‌നാട് സ്വദേശിയായ സ്വാമി ദൊരെയാണ് മരിച്ചത്. അപകടത്തിൽ വഴിയാത്രക്കാരായ നാലു പേർക്കും, കാറോടിച്ച തിരുവനന്തപുരം സ്വദേശിയ്ക്കും പരിക്കേറ്റു. അപകടത്തിൽപ്പെട്ട കാറോടിച്ചിരുന്ന തിരുവനന്തപുരം വിതുര സ്വദേശി വിഷ്ണുവിനും , പ്രദേശവാസിയായ സിവിൽ പൊലീസ് ഓഫിസർക്കും അടക്കം അഞ്ചു പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ കുറിച്ചി കാലായിപ്പടിയിലായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നു വരികയായിരുന്നു കാർ. തിരുവനന്തപുരത്തു നിന്നും…

Read More

സംസ്ഥാനത്ത് മഴ കനക്കുന്നു

ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.നിലവിൽ വടക്കൻ ജില്ലകളിൽ മഴയുടെ ശക്തി കൂടിയിട്ടുണ്ട്. സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്,വയനാട് ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.അതേസമയം, തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിലെല്ലാം ഇന്ന് യെല്ലോ അലർട്ടാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ കനത്ത മഴയാണ്.വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വരെ കാറ്റിന് സാധ്യതയുള്ളതിനാൽ, മത്സ്യത്തൊഴിലാളികൾ കടലിൽ…

Read More

ഇടുക്കിയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

ഇടുക്കി വാത്തിക്കുടി പഞ്ചായത്തിൽ ഇന്ന് യുഡിഎഫ് ഹർത്താൽ. ഡിജിറ്റൽ റീസർവേയിൽ പട്ടയമുള്ള ഭൂമിക്കൊപ്പം അധികമുള്ള ചെറിയ അളവിലുള്ള സ്ഥലംരേഖപ്പെടുത്തുന്നതിനെതിരെയാണ് ഹർത്താൽ. ഇക്കാര്യത്തിൽ സർക്കാർ പുറത്തിറക്കിയ ഉത്തരവ് മുൻകാല സർക്കാർ ഭൂമിയെന്ന് പ്രാബല്യത്തോടെയല്ലെന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്. വാത്തിക്കുടി പഞ്ചായത്തിൽ ഡിജിറ്റൽ സർവേ പൂർത്തിയാക്കിയവരുടെ വിവരങ്ങൾ രേഖപ്പെടുത്തുമോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ലെന്നും ആരോപണമുണ്ട്. മുഴുവൻ കൃഷി ഭൂമിക്കും പട്ടയം നൽകണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളും ഉന്നയിച്ചാണ് ഹർത്താൽ. വൈകിട്ട് ആറുവരെയാണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp…

Read More

പാരിപ്പള്ളിയിൽ വൻ കഞ്ചാവ് വേട്ട. മൂന്ന് പേർ അറസ്റ്റിൽ

പാരിപ്പള്ളിയിൽ വൻ കഞ്ചാവ് വേട്ട. മൂന്ന് പേർ അറസ്റ്റിൽ. പുത്തൻകുളം നെടുവള്ളി ചാലിൽ രാജാലയം വീട്ടിൽ രാജേഷ് (35), പാരിപ്പള്ളി എഴിപ്പുറംപാലവിളപുത്തൻവീട്ടിൽ ഷിബു (44),പാരിപ്പള്ളി എഴിപ്പുറം സലാഹുദ്ധീൻ മൻസിലിൽ സലാഹുദ്ധീൻ(29)എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. 15 കിലോ മുന്നൂറ് ഗ്രാം കഞ്ചാവുമായാണ് ഇവരെ ചാത്തന്നൂർ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാവിലെ പത്തരയോടെ പാരിപ്പള്ളി മൂക്കടയിൽ വച്ച് തിരുവനന്തപുരം ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് മാരുതി കാറിൽ കഞ്ചാവുമായി വരവേയാണ് എക്സൈസ് സംഘം സിനിമ സ്റ്റൈലിൽ…

Read More

പുനലൂരിൽ കെ എസ് ഇ ബി ഉദ്യോഗസ്ഥൻ ഷോക്കേറ്റ് മരിച്ചു

പത്തനാപുരത്ത് ഇടത്തറയിൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിനിടെ കെ എസ് ഇ ബി ഉദ്യോഗസ്ഥൻ ഷോക്കേറ്റ് മരിച്ചു. പുനലൂർ ഇളമ്പൽ സ്വദേശിയായ കെഎസ്ഇബി ജീവനക്കാരൻ ജോലിക്കിടെ ഷോക്കേറ്റ് മരണപ്പെട്ടു pic.twitter.com/MMEhP5MENM — Chuvadu.in (@Chuvadu) July 24, 2023 പുനലൂർ ഇളമ്പൽ സ്വദേശിയാണ്  വിനോദ് (43) ആണ് മരണപ്പെട്ടത്.പത്തനാപുരത്ത് ഇടത്തറയിൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിനിടെആയിരുന്നു ദാരുണ സംഭവം.മൃതദേഹം പത്തനാപുരം ഇഎംഎസ് സ്മാരക സഹകരണ ആശുപത്രിയിൽ. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കല്ലമ്പലത്തു കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കല്ലമ്പലത്തു കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലമ്പലം മണമ്പൂർ സ്വദേശി മണികണ്ഠൻ ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ പതിനേഴാം തീയതിയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഒൻപത് വയസ് പ്രായമുള്ള ആൺകുട്ടിയെ വർണ്ണ മത്സ്യത്തെ നൽകാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചാണ് മണികണ്ഠന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. കുട്ടിയുടെ മാതാപിതാക്കൾ ബലിതർപ്പണത്തിന് പോയ സമയത്ത് ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസം വീട്ടിൽവെച്ച് കുട്ടി ശാരീരികമായ അസ്വസ്ഥതകൾ പ്രകടിപ്പിച്ചു. ഇതോടെ കുട്ടിയുടെ മാതാവ് ചോദിച്ചപ്പോഴാണ് പീഡന വിവരം…

Read More

ഭിന്നശേഷിക്കാരനായ മകനെ കൊന്ന് ദമ്പതികള്‍ ജീവനൊടുക്കി; സംഭവം കന്യാകുമാരിയിൽ

കന്യാകുമാരി തക്കലയില്‍ ഏഴ് വയസുള്ള മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്തു. തക്കല, സരല്‍വിള, ശക്തിനഗര്‍ സ്വദേശി മുരളീധരന്‍ (40), ഭാര്യ ഷൈലജ (38) എന്നിവരാണ് മരിച്ചത്. മകന്‍ ജീവ (7) യെയാണ് കൊലപ്പെടുത്തിയത്. ജീവയ്ക്ക് ബുദ്ധി വളര്‍ച്ച കുറവായിരുന്നു. ജീവയുടെ ചികിത്സയ്ക്കായി ലക്ഷങ്ങള്‍ ചെലവാക്കിയെങ്കിലും ഫലം കണ്ടില്ല. ഇതില്‍ ദുഖിതരായിരുന്നു മാതാപിതാക്കള്‍. ബെംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ മുരളീധരന്‍ വീട്ടിലിരുന്നാണ് ജോലി ചെയ്തിരുന്നത്. ദമ്പതികളെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലും കിടപ്പു…

Read More

പ്രഥമ എൻ.വേലപ്പൻ പുരസ്കാരം ചടയമംഗലം സ്വദേശി റെജിയ്ക്ക്

കമ്മ്യൂണിസ്റ്റ് നേതാവ് .വേലപ്പന്റെ സ്മരണകൾ നിലനിർത്തുന്നതിനുവേണ്ടി ഈ വർഷം മുതൽ ആരോഗ്യമേഖലയിലെ മികച്ച പ്രവർത്തനത്തിന്  എൻ.വേലപ്പന്റെ പേരിൽ അവാർഡുകൾ നൽകുകയാണ്. പ്രഥമ എൻ.വേലപ്പൻ പുരസ്ക്കാരത്തിന് ചടയമംഗലം സ്വദേശിയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ ഫിസിയോ തൊറാപ്പിസ്റ്റുമായ റെജി എ അർഹനായി. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

തിരുവോണം ബമ്പർ ; 25 കോടി ആർക്കുള്ളത് എന്ന ചോദ്യം മാത്രം ?

ഭാഗ്യ സമ്മാനം ഇത്തവണ ആർക്ക് അടിക്കും എന്ന ചോദ്യമായിരിക്കും ഇനി .കേരളത്തിന്റെ തിരുവോണം ബമ്പർ ലോട്ടറി ഇന്ന് പുറത്തിറക്കും. ഒന്നാം സമ്മാനമായി 25 കോടിയും രണ്ടാം സമ്മാനമായി 20 പേർക്ക് ഒരു കോടി വീതം നൽകും.കഴിഞ്ഞ വർഷം 6.65 ദശലക്ഷം ടിക്കറ്റുകൾ വിറ്റു. മികച്ച സമ്മാനം 30 കോടി രൂപ നൽകണമെന്ന നിർദേശം വേണ്ടെന്ന് ധനവകുപ്പ് . തിരുവോണം ബമ്പർ ഒന്നാം സമ്മാനം 30 കോടി രൂപയാക്കണമെന്ന ശുപാർശ കഴിഞ്ഞ ആഴ്ച ധനവകുപ്പ് തള്ളിയിരുന്നു. ഒന്നാം സമ്മാനം…

Read More
error: Content is protected !!