അറിയിപ്പ് ; കാണ്മാനില്ല

സബീർ 22 വയസ്സ്.ഇന്നലെ മുതൽ സബീറിനെ അഞ്ചൽ കരുകോണിൽ നിന്നും കാണ്മാനില്ല. കണ്ടു കിട്ടുന്നവർ ദയവായി താഴെ കാണുന്ന നമ്പരുകളിലോ , അടുത്തുളള പോലീസ് സ്റ്റേഷനിലോ അറിയിക്കുക.. 808636956580756264629567292195 പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ട്രാൻസ്‌ജെൻഡര്‍ വ്യക്തികള്‍ക്ക് സംവരണ ആനുകൂല്യങ്ങൾ കേന്ദ്ര സർക്കാരും, നഴ്സിങ് മേഖലയിൽ സംവരണം കേരള സർക്കാരും ലഭ്യമാക്കും

രാജ്യത്തെ ട്രാൻസ്‌ജെൻഡര്‍ വ്യക്തികള്‍ക്ക് ജോലിക്കും വിദ്യാഭ്യാസത്തിനും എസ്‌സി, എസ്‌ടി, എസ്‌ഇബിസി, ഇഡബ്ല്യുഎസ് എന്നീ വിഭാഗങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള ക്വാട്ട ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് നഴ്‌സിംഗ് മേഖലയില്‍ സംവരണം അനുവദിച്ചതായി കേരള ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജും അറിയിച്ചു. ബി.എസ്.സി. നഴ്‌സിംഗ് കോഴ്‌സില്‍ ഒരു സീറ്റും ജനറല്‍ നഴ്‌സിംഗ് കോഴ്‌സില്‍ ഒരു സീറ്റിനുമാണ് സംവരണം അനുവദിച്ചത്.നഴ്‌സിംഗ് മേഖലയിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് സംവരണം ഏർപ്പെടുത്തുന്നത് ചരിത്രത്തിലാദ്യമാണ്. ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ഉന്നമനത്തിനായി ഈ സർക്കാർ സ്തുത്യർഹമായ ശ്രമങ്ങളാണ്…

Read More

ഇന്ത്യൻ ഫുട്ബോളിന് ആശ്വാസം പകര്‍ന്നുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

ഇന്ത്യൻ ഫുട്ബോളിന് ആശ്വാസം പകര്‍ന്നുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഏഷ്യൻ ഗെയിംസില്‍ ഇന്ത്യൻ പുരുഷ വനിതാ ടീമുകള്‍ പങ്കെടുക്കാൻ കായിക മന്ത്രാലയം അനുമതി നല്‍കി. കായിക മന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. ‘ഫുട്ബോള്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത, നമ്മുടെ ദേശീയ ഫുട്ബോള്‍ ടീം (പുരുഷൻമാരുടേയും വനിതകളുടേയും) വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസില്‍ പങ്കെടുക്കാൻ തയ്യാറാകുകയാണ്. നിലവിലെ മാനദണ്ഡമനുസരിച്ച്‌ യോഗ്യത നേടാത്ത രണ്ട് ടീമുകളുടെയും പങ്കാളിത്തം സുഗമമാക്കുന്നതിന് ചട്ടങ്ങളില്‍ ഇളവ് വരുത്താൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. സമീപകാലത്തെ അവരുടെ…

Read More

ചിങ്ങം ഒന്ന്  കർഷകദിനാഘോഷവും കർഷകരെ ആദരിക്കലും

2023 ആഗസ്റ്റ് 17 ചിങ്ങം 1 ന് ചിതറ ഗ്രാമപഞ്ചായത്തും കൃഷിഭവനും സർവീസ് സഹകരണ ബാങ്ക് സംയുക്തമായി ചിതറ ഗ്രാമപഞ്ചായത്തിൽ മികവ് തെളിയിച്ചിട്ടുള്ള കർഷകരെ ആദരിക്കുന്നു. നെൽകൃഷി, സമ്മിശ്ര കർഷകൻ, വിദ്യാർത്ഥി കർഷകൻ , sc/st, വാഴ കർഷകൻ, പുഷ്പ കൃഷി ഗ്രൂപ്പ്, മുതിർന്ന കർഷകൻ, യുവകർഷകൻ, , കുരുമുളക്  കർഷകൻ, തെങ്ങ് കൃഷി, മട്ടുപ്പാവ് കൃഷി,മത്സ്യ കർഷകൻ,ക്ഷീര കർഷകൻ എന്നീ മേഖലകളിൽ മികവ് തെളിയിച്ചിട്ടുള്ള ചിതറ ഗ്രാമപഞ്ചായത്തിന് കീഴിൽ വരുന്ന കർഷകൻ /കർഷക ക്ക് 3/8/2023…

Read More

എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥി വീടിന് സമീപത്തെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ

13 വയസുള്ള വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് ജില്ലയിലെ ചീരാലിൽ പാടിയേരി കോളനിയിലെ മുകുന്ദനാണ് മരിച്ചത്13 വയസായിരുന്നു. വീടിന് സമീപത്തെ ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.പാടിയേരി കോളനിയിലെ ചിത്ര – കുമാർ ദമ്പതികളുടെ മകനായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടത്തും. ഇതിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മരണത്തിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Read More

മദ്യ ലഹരിയിൽ യുവാവ് പോലീസ് വാഹനം കടത്തിക്കൊണ്ടു പോയി

യുവാവ് മദ്യ ലഹരിയിൽ പോലീസ് വാഹനം കടത്തിക്കൊണ്ടു പോയി. തിരുവനന്തപുരം പാറശ്ശാലയിലാണ് സംഭവം . പാറശ്ശാല സ്റ്റേഷനിലെ വാഹനമാണ് കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ പരശുവയ്ക്കൽ സ്വദേശിഗോകുൽ കടത്തി കൊണ്ട് പോയത്. ഇന്നലെ രാത്രി  11 മണിക്ക് പെട്രോളിങ്ങിനിടെ വാഹനo നിർത്തി പൊലീസുകാർ പുറത്തിറങ്ങിയപ്പോഴാണ് നോക്കിനിന്ന ഗോകുൽ വാഹനം എടുത്തു കടന്ന് കളഞ്ഞത്. തുടർന്ന് പൊലിസുകാർ ബൈക്കിൽ പിൻതുടരുന്നത് കണ്ട ഗോകുൽ ആലമ്പാറയിലെ മതിലിൽ വാഹനം ഇടിച്ച് കേറ്റുകയായിരുന്നു. നാട്ടുകാരും പോലീസും കൂടി ഗോകുലിനെ കസ്റ്റഡിയിൽ എടുത്തു…

Read More

ഇന്ത്യ-ഓസ്‌ട്രേലിയ 20-20 നവംബര്‍ 26ന്;
പരമ്പരയിലെ രണ്ടാം മത്സരം കാര്യവട്ടത്ത്

കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് ആആരവം. ഇന്ത്യ- ഓസ്‌ട്രേലിയ 20-20 മത്സരമാണ് കാര്യവട്ടം ഗ്രീല്‍ഫീല്‍ഡ് സ്റ്റേഡിയം നടക്കുന്നത് . ഈ പരമ്പരയിലെ രണ്ടാം മത്സരമാണ് കാര്യവട്ടത്ത് നടക്കുക. നവംബര്‍ 26നാണ് മത്സരം നടക്കുക. ബിസിസിഐ ഫിക്‌സ്ചര്‍ കമ്മിറ്റി മത്സരക്രമം അംഗീകരിച്ചു. നവംബര്‍ 21നാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം ആരംഭിക്കുന്നത്. 3 ഏകദിനങ്ങളും 5 ട്വന്റി 20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ഏകദിന പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുക Spe-23 ആണ്), സെപ്റ്റംബര്‍ 24 (ഇന്‍ഡോര്‍), സെപ്റ്റംബര്‍ 27 (രാജ്കോട്ട്) എന്നിവിടെയാണ് ഏകദിന…

Read More

കൊല്ലം രാമൻകുളങ്ങരയിൽ കിണർ ഇടിഞ്ഞ് കിണറിനുള്ളിൽ കുടുങ്ങിയ തൊഴിലാളിയെ പുറത്തെടുത്തു

കൊല്ലം രാമൻകുളങ്ങരയിൽ കിണർ ഇടിഞ്ഞ് കിണറിനുള്ളിൽ കുടുങ്ങിയ തൊഴിലാളിയെ പുറത്തെടുത്തു. കല്ലുപുറം സ്വദേശി വിനോദാണ് കുടുങ്ങിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ശേഷമാണ് ഫയർഫോഴ്സും നാട്ടുകാരും കൂടി രക്ഷപ്പെടുത്തിയത്. ഏറെ നേരം കയറിട്ട് വലിച്ചു നിർത്തിയാണ് ജീവൻ രക്ഷിച്ചത്. കിണറിന്റെ നിർമ്മാണ ജോലിക്കിടെ മണ്ണടക്കം ഇടിയുകയായിരുന്നു പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നിലമേൽ ചരുവിള വീട്ടിൽ മനു (26) ആണ് കിളിമാനൂർ പോലീസിന്റെ പിടിയിലായത്

പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നിലമേൽ ചരുവിള വീട്ടിൽ മനു (26) ആണ് കിളിമാനൂർ പോലീസിന്റെ പിടിയിലായത്. കിളിമാനൂർ : പെൺകുട്ടിയുമായി പ്രണയത്തിലായ പ്രതി പെൺകുട്ടിയെ വിവാഹം കഴിച്ചു കൊള്ളാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം പ്രതിയുടെ വീട്ടിൽ എത്തിച്ച് പലപ്പോഴായി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞദിവസം പെൺകുട്ടിയെ കാണാനില്ല എന്ന് പിതാവ് സ്റ്റേഷനിൽ എത്തി പരാതിപ്പെടുകയായിരുന്നു.തുടർന്നുള്ള അന്വേഷണത്തിൽ പെൺകുട്ടിയെ പ്രതിയായ മനു കിളിമാനിൽ നിന്നും കൂട്ടിക്കൊണ്ടു പോയതാണെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ അന്വേഷിച്ച് കണ്ടെത്തിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ട വിവരം…

Read More

കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി അഞ്ചാം ക്ലാസുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി അഞ്ചാം ക്ലാസുകാരന് ദാരുണാന്ത്യം. അങ്കമാലി എടക്കുന്ന് ആമ്പലശ്ശേരി വീട്ടില്‍ അനീഷിന്റെ മകന്‍ ദേവവര്‍ദ്ധനാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. മുറിയില്‍ കുട്ടിയെ ഷാള്‍ കഴുത്തില്‍ കുരുങ്ങിയ നിലയില്‍ കാണുകയായിരുന്നു. ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. പാലിശ്ശേരി ഗവണ്‍മെന്റ് സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് ദേവവര്‍ദ്ധന്‍. മൃതദേഹം തുടര്‍നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്ക് കിടങ്ങൂര്‍ എസ്എന്‍ഡിപി ശ്മാശനത്തില്‍ നടക്കും. 1

Read More
error: Content is protected !!