മടത്തറയിലെ
വ്യാജരേഖ നിർമ്മാണം കേസ് ഒതുക്കി തീർക്കാൻ പോലീസ്‌ ശ്രമം; കെ.എസ്.യു.

കടയ്ക്കൽ:മാർക്ക്ലിസ്റ്റ് തിരുത്തലും വ്യാജരേഖ നിർമ്മാണവും SFI യുടെ കുലത്തൊഴിലായി മാറിയെന്ന് KSU. നീറ്റ് പരീക്ഷയുടെ മാർക്ക്‌ ലിസ്റ്റിൽ കൃത്രിമം കാണിച്ച മുൻ SFI നേതാവ് സെമീഖാനെ കഴിഞ്ഞ ദിവസമാണ്‌ ചിതറ പോലീസ് അറസ്റ്റ് ചെയ്തത്‌. ഇദ്ദേഹതെ അറസ്റ്റ് ചെയ്ത് കേസ് അവസാനിപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന ആരോപണവുമായി കെ.എസ്.യു രംഗത്തെത്തി. ഈ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചോ വ്യാജരേഖ ചമയ്‌ക്കുവാൻ പ്രതിക്ക്‌ സഹായം ചെയ്തവരെയോ പിടികൂടാതെ കേസ് അവസാനിപ്പിക്കാനാണ് പോലീസ്‌ ശ്രമിക്കുന്നത്‌. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുവാൻ കോടതിയിൽ നിന്നും…

Read More

കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

അതിശക്തമായ മഴയെ തുടർന്നുണ്ടായ മഴക്കെടുതികൾ കണക്കിലെടുത്ത് അംഗൻവാടികൾ – പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജൂലൈ 6 നു അവധി പ്രഖ്യാപിക്കുന്നു. മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ല എന്ന് ജില്ലാ കളക്ടർ അറിയിച്ചു. 1

Read More

വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണവും വിദ്യാരംഗം ഉത്ഘാടനവും

വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണവും വിദ്യാരംഗം ഉത്ഘാടനവും മടത്തറ: വളവുപച്ച സി. കേശവൻ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വായനപക്ഷാചരണത്തിന്റെ ഭാഗമായി പേഴുംമൂട് അൽമനാർ സ്കൂളിൽ വെച്ച് വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണക്ലാസ് സംഘടിപ്പിച്ചു. മോട്ടിവേഷണൽ സ്പീക്കറും അധ്യാപകനുമായ ശങ്കർരാജ് ചിതറയും ഗ്രന്ഥശാല ലൈബ്രേറിയൻ ദിനിയും ക്ലാസുകൾ നയിച്ചു. സ്കൂളിലെ വിദ്യാരംഗം പരിപാടിയുടെ ഉത്ഘാടനം ഗ്രന്ഥശാല സെക്രട്ടറി സി. പി. ജെസീൻ നിർവഹിച്ചു. സ്കൂൾ എച്ച്. എം സജി നന്ദി പറഞ്ഞു.

Read More

കൊല്ലം കടയ്ക്കലിൽ സമി ഖാൻ ഒമ്പത് മാറ്റങ്ങളുള്ള വ്യാജ മാർക്ക് ലിസ്റ്റാണ് ഹാജരാക്കിയത്.

കൊല്ലം കടയ്ക്കലിൽ ഡി.വൈ.എഫ്.ഐ പ്രവർത്തികൻ സമി ഖാനാണ് ഒമ്പത് മാറ്റങ്ങളുള്ള വ്യാജ മാർക്ക് ലിസ്റ്റാണ് ഹാജരാക്കിയത്. ആപ്ലിക്കേഷൻ നമ്പർ, ഫോണ്ട്, ഫോർമാറ്റ് എന്നിവയിൽ വ്യത്യാസം കാണാം. സമീഖാൻ മുമ്പും വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്. 2021-ൽ അദ്ദേഹം വ്യാജമാർക്ക് ലിസ്റ്റ് തയ്യാറാക്കി വെറ്ററിനറി സർവകലാശാലയിൽ പ്രവേശനം നേടാൻ ശ്രമിച്ചിരുന്നു. എന്നാൽ, അന്ന് മാർക്ക് കുറഞ്ഞതിനാൽ പ്രവേശനം ലഭിച്ചില്ല, സമി ഖാനെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കൊല്ലം ചിതറ മടത്തറയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനായ സമീഖാനെ നീറ്റ് പരീക്ഷയുടെ…

Read More

K S E B അറിയിപ്പ്

സംസ്ഥാനത്തുടനീളം മഴ തീവ്രമായതോടെ ചിലയിടങ്ങളിലെങ്കിലും വൈദ്യുതി വിതരണത്തിൽ തടസ്സം ഉണ്ടാകുന്നുണ്ട്. കാറ്റിലും മഴയിലും വൃക്ഷങ്ങളും വൃക്ഷ ശിഖരങ്ങളും ലൈനിൽ വീഴുന്നതാണ് ഇതിനുള്ള പ്രധാന കാരണം. ഇത്തരം സാഹചര്യത്തിൽ മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുമുണ്ട്. പുറത്തിറങ്ങുമ്പോൾ വലിയ ജാഗ്രത വേണം. പൊട്ടിവീണ ലൈനിൽ മാത്രമല്ല പരിസര പ്രദേശങ്ങളിലും വൈദ്യുതപ്രവാഹം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അടുത്തു പോവുകയോ സ്പർശിക്കുകയോ ചെയ്യരുത്. മറ്റാരെയും സമീപത്തേക്ക് പോകാൻ അനുവദിക്കുകയുമരുത്.ഇത്തരം അപകടമോ അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം തൊട്ടടുത്ത കെഎസ്ഇബി സെക്ഷൻ…

Read More

മലപ്പുറത്ത് അഞ്ചംഗ കുടുംബം ഒഴുക്കിൽപ്പെട്ടു, രണ്ട് പേരെ കാണാതായി

നിലമ്പൂരിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ഒഴുക്കിൽപ്പെട്ടു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. നിലമ്പൂർ അമരമ്പലം ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബമാണ് കുതിരപ്പുഴയിലെ ഒഴുക്കിൽ പെട്ടത്. ഇതിൽ രണ്ട് കുട്ടികളാണ് ആദ്യം രക്ഷപ്പെട്ടത്. ഇവർ നാട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് തിരച്ചിൽ നടത്തി മൂന്നു കിലോമീറ്റർ അകലെനിന്നും ഒരു യുവതിയേയും കണ്ടെത്തി. എന്നാൽ രണ്ട് പേരെ കാണാതായിട്ടുണ്ട്. സുശീല (60), അനുശ്രീ (12) എന്നിവരെയാണ് കണ്ടെത്താൻ ഉള്ളത്. അതിരാവിലെ ക്ഷേത്രത്തിൽ ബലിയർപ്പിക്കുന്നതടക്കമുള്ള ചടങ്ങുകൾക്കായി എത്തിയവരാണ് ഇവരെന്നാണ്…

Read More

ആവേശ പോരാട്ടത്തിൽ സാഫ് കിരീടം ഒരിക്കല്‍ കൂടെ  ചേത്രിയും പിള്ളേരും സ്വന്തമാക്കി‌

ആവേശ പോരാട്ടത്തിൽ സാഫ് കിരീടം ഒരിക്കല്‍ കൂടെ  ചേത്രിയും പിള്ളേരും സ്വന്തമാക്കി‌. ഇന്ന് നടന്ന ഫൈനലില്‍ പെനാള്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവില്‍ കുവൈറ്റിനെ തോല്‍പ്പിച്ച്‌ ആണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്.നിശ്ചിത സമയത്തും എക്സ്ട്രാ ടൈം കഴിഞ്ഞപ്പോഴും കളി 1-1 എന്ന നിലയില്‍ ആയിരുന്നു നിന്നത്. പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ 5-4ന് ജയം ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ ഇത് ഒമ്ബതാം തവണയാണ് സാഫ് കപ്പ് നേടുന്നത്. ഇന്ന് കണ്ടീരവ സ്റ്റേഡിയത്തില്‍ കുവൈറ്റ് ആണ് മികച്ച രീതിയില്‍…

Read More

സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം വർധിച്ചു, എലിപ്പനി ആകെ 27 പേർ മരിച്ചു.

സംസ്ഥാനത്ത് ഈ മാസം എലിപ്പനിബാധിതരുടെ എണ്ണമുയരുമെന്ന് ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ്. എലിപ്പനി ബാധിച്ച്  ഒരു മാസത്തിനിടെ 27 പേര്‍ മരിച്ചു. 13 പേര്‍  എച്ച് 1 എന്‍ 1 ബാധിച്ച് മരിച്ചപ്പോള്‍ രണ്ടായിരത്തോളം പേര്‍ക്ക് ചിക്കന്‍പോക്സ് ബാധിച്ചു. ഓരോ ദിവസവും പനി  ബാധിക്കുന്നവരുടെയും  പനി  മൂലമുള്ള  മരണ നിരക്ക് വർധിക്കുന്നതും ആശങ്ക നിറക്കുന്ന അവസ്ഥയാണ് .   പൊതു ജനങ്ങൾ കൃത്യമായി മുൻകരുതലുകൾ  സ്വീകരിക്കണം 1

Read More

കടയ്ക്കൽ നിലമേൽ റോഡിൽ മരം കടപുഴകി വീണു.ഗതാഗതം തടസപ്പെട്ടു

കടയ്ക്കൽ: കടയ്ക്കൽ നിലമേൽ റോഡിൽ വന്മരം കടപുഴകി വീണു. വെള്ളമ്പാറയിലാണ് കൂറ്റൻ മരം വീണു ഗതാഗതം പൂർണമായും സ്തംഭിച്ചത്. പ്രദേശവാസികളും ഫയർഫോഴ്‌സും സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ്.

Read More

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ മൃതദേഹം മാറി നല്‍കിയ സംഭവം; സമാനമായ അനുഭവം പങ്കിട്ട് ഫൊറൻസിക് സര്‍ജൻ  ഡോ. കൃഷ്ണൻ ബാലേന്ദ്രൻ

കൊല്ലം കടയ്ക്കലിൽ മൃതദേഹം മാറി നൽകിയ സംഭവം , രണ്ട് ജീവനക്കാർക്ക് എതിരെ നടപടി സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ ആണ് . ഫോറൻസിക് സർജൻ dr. കൃഷ്ണൻ ബാലേന്ദ്രൻ എഴുതുന്നു. മരിച്ച് കഴിഞ്ഞാൽ നമ്മളേ കണ്ടാൽ ഇപ്പോ ഇരിക്കുന്ന പോലെ തന്നെയിരിക്കണം എന്നൊരു നിർബ്ധവുമില്ല. പല കാരണങ്ങൾ കൊണ്ടും സാധരണ ഒരു മനുഷ്യനെ തിരിച്ചറിയാൻ മറ്റുള്ളവർ ഉപയോഗിക്കുന്ന, അവർ മുന്നേ കണ്ട് പരിചയിച്ച ബാഹ്യലക്ഷണങ്ങളൊക്കെ മാറീട്ടുണ്ടാവും. രോഗാവസ്ഥ കൊണ്ട് നീര് വന്ന് മുഖം വീർത്ത് വന്നോ, അല്ലെങ്കിൽ…

Read More
error: Content is protected !!