fbpx

സംസ്ഥാന സർക്കാരിന്റെ പട്ടയ മിഷന്റെ ഭാഗമായി  ചടയമംഗലം നിയോജകമണ്ഡലം പട്ടയ അസംബ്ലി കടയ്ക്കൽ പഞ്ചായത്ത് ടൗൺഹാളിൽ ചേർന്നു

എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്ന സംസ്ഥാന സർക്കാരിന്റെ പട്ടയ മിഷന്റെ ഭാഗമായി  ചടയമംഗലം നിയോജകമണ്ഡലം പട്ടയ അസംബ്ലി    മന്ത്രി ജെ ചിഞ്ചുറാണിയുടെ അധ്യക്ഷതയിൽ ചേർന്നു. സംസ്ഥാനത്തെ റവന്യൂ, പട്ടയ സംബന്ധമായ വിഷയങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും എംഎല്‍എമാരുടെ അദ്ധ്യക്ഷതയില്‍ പട്ടയ അസംബ്ലി സംഘടിപ്പിക്കണം എന്ന സംസ്ഥാന സർക്കാരിന്റെ തീരുമാന പ്രകാരമാണ് പട്ടയ അസംബ്ലി നടന്നത്.  ഭൂരഹിതരില്ലാത്ത കേരളം സക്ഷാത്കരിക്കുക എന്ന ലക്ഷ്യത്തോടെ പട്ടയ വിതരണം ഊർജ്ജിതമാക്കുന്നതിന് രൂപീകരിച്ച പട്ടയമിഷൻ്റെ പ്രവർത്തനങ്ങൾ…

Read More

ട്രെയിനിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് 19 കാരി മരിച്ചു

വർക്കല: ട്രെയിനിൽ കൈ കഴുകുന്നതിനിടെ പുറത്തേക്ക് തെറിച്ച് വീണു 19 കാരി മരിച്ചു. വർക്കല ഇടവ കാപ്പിൽ മൂന്നുമൂല വീട്ടിൽ രേവതി (19) ആണ് ഇന്ന് രാവിലെ 8.30 മണിയോടെ മരിച്ചത്. ജൂലൈ 29 ന് വൈകിട്ട് 4.15 ന് ആയിരുന്നു അപകടം. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. പോർബന്തർ കൊച്ചുവേളി എക്സ്പ്രസിന് കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്രക്കിടെ പരവൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് അപകടം. പെൺകുട്ടി കൈ കഴുകുന്നതിനിടെ പുറത്തേയ്ക്ക്…

Read More

അന്യസംസ്ഥാന തൊഴിലാളികളുടെ തൊഴിൽ ഇടങ്ങളിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു.

അന്യസംസ്ഥാന തൊഴിലാളികളുടെ തൊഴിൽ ഇടങ്ങളിൽ ആറ്റിങ്ങൽ എക്സൈസ് വിഭാഗം പരിശോധന നടത്തി. രണ്ടിടങ്ങളിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. മാമത്തെ നിറപറയുടെ ഗോഡൗൺ, ഊരു പൊയ്കയിലെ ഫുഡ് നിർമ്മാണ ശാല കൊല്ലമ്പുഴയിലെ ഹോളോ ബ്രിക്സ് എന്നിവിടങ്ങളിലാണ് ആറ്റിങ്ങൽ എക്സൈസ് സർക്കിളിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഇനിയും പരിശോധനകൾ തുടരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ചിത്രം മാമത്തെ അന്ന്യ സംസ്ഥാന തൊഴിലാളി ക്യാമ്പിൽ എക്സൈസ് പരിശോധന നടത്തുന്നു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു. 96 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. മൂന്നു തവണ സംസ്ഥാന മന്ത്രിയായിട്ടുണ്ട്. രണ്ട് തവണ ലോക്സഭാ അംഗം, രണ്ട് തവണ ഗവർണർ, അഞ്ച് തവണ നിയമസഭാ അംഗവുമായി. ഏറ്റവും അധികം കാലം നിയമ സഭാ സ്പീക്കർ ആയിരുന്ന നേതാവാണ്. ധന മന്ത്രി,സ്പീക്കർ എന്നി പദവികളിൽ മികച്ച പ്രവർത്തനം കാഴ്ച്ച വെച്ചിട്ടുണ്ട്.  വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിൻ്റെ തുടക്കം. പഞ്ചായത്ത് അംഗമായി പാർലമെൻ്ററി ജീവിതം ആരംഭിച്ചു. ദീർഘകാലം ആറ്റിങ്ങലിൽ നിന്ന്…

Read More

പാട്ടും പാടി പടിയിറങ്ങി ഡിജിപി ടോമിൻ ജെ തച്ചങ്കരി

ഡിജിപി ടോമിൻ ജെ തച്ചങ്കരി ഇന്ന് സർവീസിൽ നിന്ന് വിരമിച്ചു.36 വർഷത്തെ സർവീസിന് ശേഷമാണ് ടോമിൻ ജെ തച്ചങ്കരി പടിയിറങ്ങുന്നത്. മനുഷ്യാവകാശ കമ്മിഷനിൽ ഇൻവെസ്റ്റിഗേഷൻ ഡിജിപിയായാണ് വിരമിക്കുന്നത്. ക്രൈംബ്രാഞ്ച് മേധാവി,പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി,ഫയർഫോഴ്സ് മേധാവി, ഗതാഗത കമ്മീഷണർ,കെ.എസ്.ആർ.ടി.സി, കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് എന്നിവയുടെ സിഎംഡി, മാർക്കറ്റ് ഫെഡിന്റെയും, കൺസ്യൂമർ ഫെഡിന്റെയും മാനേജിംങ് ഡയറക്ടർതുടങ്ങി നിരവധി പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. 1987 ബാച്ച് ഐപിഎസ് ഓഫീസറാണ് തച്ചങ്കരി . ഇടുക്കി ജില്ലയിലെ കലയന്താന്നി ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്….

Read More

കെഎസ്ഇബി ഓഫിസിൽ നിന്നെന്ന വ്യാജേന വീടുകളിൽ വൈദ്യുതി ബിൽ അടയ്ക്കാൻ ഉണ്ടെന്ന് പറഞ്ഞ് പണം തട്ടുന്ന സംഘം സജീവം

ചിതറ :കെഎസ്ഇബി ഓഫിസിൽ നിന്നെന്ന വ്യാജേന വീടുകളിൽ വൈദ്യുതി ബിൽ അടയ്ക്കാൻ ഉണ്ടെന്ന് പറഞ്ഞ് പണം തട്ടുന്ന സംഘം സജീവം. ഫോൺ വിളിച്ചതിനു ശേഷം ഉടൻ തന്നെ പണമടയ്ക്കാനുള്ള ലിങ്ക് അയച്ചു കൊടുക്കുന്നതാണ് രീതി. ലിങ്ക് ഓപ്പൺ ചെയ്യുമ്പോൾ പോകുന്നത് ഗുഗിൾ ഫോമിലേക്ക് ആണ്, അതിൽ എടിഎം കാർഡി ന്റെ വിവരം ആണ് ചോദിക്കുന്നത്. അന്വേഷിച്ചപ്പോഴാണ് വ്യാജ ഫോൺ കോളുകൾ എന്ന് മനസ്സി ലായത്. വിളിച്ച നമ്പർ ഉൾപ്പെടെ പൊലീസിൽ പരാതി നൽകി. സമാനമായ സംഭവം ഇതിന്…

Read More

വിദ്യാഭ്യാസ വായ്പ ശരിയായില്ല തുടർന്ന് ബംഗളൂരുവിലെ നഴ്സിങ് പഠനം മുടങ്ങിയതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

വിദ്യാഭ്യാസ വായ്പ ശരിയായില്ല തുടർന്ന് ബംഗളൂരുവിലെ നഴ്സിങ് പഠനം മുടങ്ങിയതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു . കോന്നി എലിയറയ്ക്കൽ അനന്തുഭവനിൽഅതുല്യ (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് രണ്ടിന് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ തുല്യയെ സഹോദരങ്ങൾ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 9.30ന് മരിച്ചു. കഴിഞ്ഞ വർഷം ബംഗളൂരു ദേവാമൃത ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്താൽ നഴ്സിങ് അഡ്മിഷൻ നേടിയതായിരുന്നു അതുല്യ. ഈ ട്രസ്റ്റുകൾ വഴി അഡ്മിഷൻ എടുത്തവർ വഞ്ചിക്കപ്പെട്ടിരുന്നു….

Read More

കടയ്ക്കൽ കുറ്റിക്കാട് സ്വദേശി ബൈക്ക് ആക്‌സിഡന്റിൽ മരിച്ചു

കടയ്ക്കൽ : ഇരുചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വാഹനം ഓടിച്ചിരുന്ന കുറ്റിക്കാട് പുത്തൻ വിള വീട്ടിൽ ബിനോയ് (24) ആണ് മരിച്ചത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് കുറ്റിക്കാട് വിജു സദനത്തിൽ അനന്തു (26) വിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 8.30 മണിയോടെയാണ് സംഭവം. കുറ്റിക്കാട് നിന്ന് ചുണ്ടയിലേക്ക് പോകുകയായിരുന്നു ഇവർ. റോഡിൽ തെന്നി ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിന്റെ നിയന്ത്രണം വിടുകയായിരുന്നു. ബൈജു, വിജയകുമാരി…

Read More

നായ്ക്കളെ അല്ല, ശരിക്കും പേടിക്കേണ്ടത് പൂച്ചകളെ, ഒരുവർഷം കടിച്ചത് 329554 പേരെ, നായ്ക്കൾ ഏറെ പിന്നിൽ

അത്രകണ്ട് സെലബ്രിറ്റിയല്ലെങ്കിലും നായ്ക്കളേക്കാൾ കടിയിൽ മുമ്പന്തിയിലാണ് പൂച്ചകൾ. ആളുകളെ കടിക്കുന്ന കാര്യത്തിൽ നായ്ക്കൾക്കു മേലുള്ള ആധിപത്യം വർഷങ്ങളായി പൂച്ചകൾ കൈയടക്കിവച്ചിരിക്കുകയാണ്. 2022 ജനുവരി മുതൽ 2023 ജനുവരി വരെ 3,29,554 പേരെ പൂച്ച കടിച്ചെന്നാണ് വിവരാവകാശ രേഖ. ഈ കാലയളവിൽ നായ്ക്കൾ കടിച്ചത് 2,44,807 പേരെ മാത്രം. 2015 മുതൽ കടിയുടെ കാര്യത്തിൽ നായ്ക്കളെ പിന്നിലാക്കി പൂച്ചകൾ മുന്നേറുകയാണ്. 2015 ൽ 1,07,406 പേരെ പട്ടി കടിച്ചപ്പോൾ 319 പേരെ കൂടുതൽ കടിച്ച് പൂച്ചകൾ മുന്നേറ്റം തുടങ്ങി….

Read More

പാകിസ്ഥാനിൽ ബോംബ് സ്ഫോടനം .
സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടു

പാകിസ്ഥാനിൽ ബോംബ് സ്ഫോടനം .സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ 50 ഓളം പേർക്ക് പരിക്കേറ്റു. ഒരു റാലിക്കിടയിലാണ് ബോംബ് പൊട്ടിത്തെറിച്ചത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ജമിയത്ത് ഉലമഇ ഇസ്ലാം ഫസൽ (ജെയുഐഎഫ്) പ്രവർത്തകരുടെ കൺവെൻഷനിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റ 50ലധികം പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. പാർട്ടിയിലെ മുതിർന്ന നേതാവ് സംസാരിക്കാൻ തുടങ്ങുന്നതിന് മുൻപാണ് സ്ഫോടനം ഉണ്ടായത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181 1

Read More